ഡ്രൈവറിന്റെ മൊഴിയ്ക്ക് വിപരീതമായി ലക്ഷ്മി!! ദൂര യാത്രകളിൽ ബാലു വാഹനമോടിക്കാറില്ല...

കുടുംബവുമൊന്നിച്ച് ക്ഷേത്രദർശനം കഴിഞ്ഞ് തൃശ്ശൂരിൽ നിന്ന് തിരുവനന്തപുരത്തേയ്ക്ക് വരുമ്പോഴായിരുന്നു നാടിനെ നടുക്കിയ ആ അപകടം സംഭവിച്ചത്.

കേരളത്തിലെ സംഗീത പ്രേമികളെ ഒന്നടങ്കം സങ്കടത്തിലാഴ്ത്തി കൊണ്ടാണ് വയലിസ്റ്റ് ബാലഭാസ്കർ ഈ ലോകത്ത് നിന്ന് വിടവാങ്ങിയത്. അപ്രതീക്ഷിതാമായ മരണമായിരുന്നു ബാലഭാസ്കറിന്റേത് . ഒരിക്കൽ പോലും ഇത്തരത്തിലുളള ഒരു ദുരന്തം ആരും പ്രതീക്ഷിരുന്നില്ല. ബാലഭാസ്കർ ഭൂമിയിൽ നിന്ന് വിട പറഞ്ഞിട്ട് ഒരു മാസം കഴിഞ്ഞിരിക്കുകയാണ്. ഇന്നും സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും ആ മരണം ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല.

കുടുംബവുമൊന്നിച്ച് ക്ഷേത്രദർശനം കഴിഞ്ഞ് തൃശ്ശൂരിൽ നിന്ന് തിരുവനന്തപുരത്തേയ്ക്ക് വരുമ്പോഴായിരുന്നു നാടിനെ നടുക്കിയ ആ അപകടം സംഭവിച്ചത്. മകൾ തേജസ്വനി അപകടം നടന്ന ദിവസം തന്നെ മരണപ്പെട്ടിരുന്നു. ഗുരുതരമായ പരിക്കുകളോടെ ബാലയേയും ലക്ഷ്മിയേയും തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായ‌ിരുന്നു. എന്നാൽ ഒക്ടേബർ 2 ന് പുലർച്ചെ എല്ലാവരേയും സങ്കടത്തിലാഴ്ത്തി ബാലഭാസ്കർ ഈ ലോകത്ത് നിന്ന് വിട പറഞ്ഞു. ഒരു മാസത്തെ ചികിത്സയ്ക്ക് ശേഷം ഭാര്യ ലക്ഷ്മി ആശുപത്രി വിട്ടിട്ടുണ്ട്. ഇപ്പോഴിത ബാലഭാസ്കറിന്റെ അപകടം മരണത്തിൽ കൂടുതൽ അന്വേഷണത്തിലേയ്ക്ക്.

മൊഴിയിലെ  വൈരുധ്യം

മൊഴിയിലെ വൈരുധ്യം

ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മിയുടേയും ഡ്രൈവർ അർജുന്റേയും മൊഴികളിലെ വൈരുധ്യമാണ് കൂടുതൽ പോലീസ് അന്വേഷണത്തിലേയ്ക്ക് നീങ്ങിയത്. ഇതിന്റെ ഭാഗമായി അപകട സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തിയവരുടെ വിശദമായ മൊഴി എടുക്കാനും പോലീസ് തീരുമാനിച്ചിട്ടുണ്ട്.

 ലക്ഷ്മിയുടെ മൊഴി

ലക്ഷ്മിയുടെ മൊഴി

അപകടത്തിൽ ഗുരുതര പരിക്കുകളേറ്റ ലക്ഷ്മി ഒരു മാസത്തെ ചികിത്സയ്ക്ക് ശേഷമാണ് ലക്ഷ്മി ആശുപത്രി വിട്ടത്. അപകടം സംഭവിക്കുമ്പോൾ വാഹനമോടിച്ചിരുന്നത് ഡ്രൈവർ അർജുനാണെന്ന് ലക്ഷ്മി പോലീസിനു മൊഴി നൽകിയിരുന്നു. ദീർഘദൂര യാത്രകളിൽ ബാലഭാസ്കർ വാഹനമോടിക്കാറില്ല. പ്രോഗ്രാമുകൾക്കു ശേഷം ഉണ്ടാകാറുള്ള രാത്രി യാത്രകളിലെല്ലാം ഡ്രൈവറാണ് വാഹനമോടിക്കാറുളളതെന്നും ലക്ഷ്മി നൽകിയ മൊഴിയിൽ പറയുന്നുണ്ട്.

 പിൻസിറ്റിൽ

പിൻസിറ്റിൽ

അന്ന് അപകടം സംഭവിക്കുമ്പോൾ ബാലഭാസ്കർ പിൻസീറ്റിലായിരുന്നു ഇരുന്നത്. താനു മകളുമായിരുന്നു മുൻ സീറ്റിലിരുന്നതെന്നും ലക്ഷ്മി പോലീസിനോട് പറഞ്ഞു. ലക്ഷ്മിയുടെ മൊഴിയ്ക്ക് വിപരീതമായിട്ടാണ് ഡ്രൈവർ അർജുനിന്റെ മൊഴി .അർജുന്റേയും ലക്ഷ്മിയുടേയും മൊഴിയിലെ വൈരുധ്യം പരിശോധിക്കാനാണു പോലീസിന്റെ തീരുമാനിച്ചിട്ടുണ്ട്.

 വാഹനമോടിച്ചത് ബാലു

വാഹനമോടിച്ചത് ബാലു

തൃശ്ശൂരില്‍ നിന്നും കൊല്ലം വരെ വാഹനമോടിച്ചത് താനായിരുന്നുവെന്ന് അർജുൻ പോലീസിനോട് പറഞ്ഞു . ഈ സമയം പിന്‍സീറ്റില്‍ ലക്ഷ്മിക്കും ജാനിക്കുമൊപ്പമായിരുന്നു ബാലു. ഇടയ്ക്ക് അദ്ദേഹം ഉറങ്ങിയിരുന്നു. കൊല്ലത്തെത്തി കരിക്കിന്‍ ഷെയ്ക്ക് കുടിച്ചതിന് ശേഷം പിന്നീട് വാഹനമോടിച്ചിരുന്നത് ബാലുവായിരുന്നുവെന്നും ലക്ഷ്മിയും ജാനിയും മുന്‍സീറ്റിലായിരുന്നുവെന്നും ഡ്രൈവറുടെ മൊഴിയില്‍ പറയുന്നു. ആ സമയത്ത് താന്‍ പിന്‍സീറ്റില്‍ വിശ്രമിക്കുകയായിരുന്നു-അർജുൻ പറഞ്ഞു

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X