»   »  വയലിൻ കളിപ്പാട്ടമാക്കിയ ബാല്യം!! വിരലുകളില്‍ തീർത്ത മാജിക്, ബാലഭാസ്കറിന്റെ സംഗീത യാത്ര ഇങ്ങനെ..

വയലിൻ കളിപ്പാട്ടമാക്കിയ ബാല്യം!! വിരലുകളില്‍ തീർത്ത മാജിക്, ബാലഭാസ്കറിന്റെ സംഗീത യാത്ര ഇങ്ങനെ..

Subscribe to Filmibeat Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

  കേരള ജനത ഇന്ന് ഉണർന്നത് ആ ഹൃദയം തകർക്കുന്ന വാർത്ത കേട്ടു കൊണ്ടായിരിക്കും. നാടിനെ ഒന്നടങ്കം കണ്ണീരിലാഴ്ത്തി  വയലിൻ മാന്ത്രികൻ ബാലഭാസ്കർ വിട പറഞ്ഞിരിക്കുകയാണ്. സെപ്റ്റംബർ 25 നുണ്ടായ കാർ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബാലഭാസ്ക്കർ ഇന്ന് പുലർച്ചെ 12.30 ഓടെയാണ്  മരണത്തിന് കീഴടങ്ങിയത്. കാർ അപകടത്തിൽ മകൾ തേജസ്വിനി തൽക്ഷണം തന്നെ മരണപ്പെട്ടിരുന്നു. ഭാര്യ ലക്ഷ്മി ഇപ്പോഴും ആശുപത്രിയിലാണ്. കഴിഞ്ഞ ചൊവ്വാഴ്ച തൃശൂരിൽ നിന്ന് ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങി വരുന്നതിനിടെയാണ് ബാലഭാസ്കറിനും കുടുംബത്തിനു അപകടം സംഭവിച്ചത്.

  bhalabhaskar

  ബിഗ്ബോസ് ഷോ കഴിഞ്ഞു!! ആള് മാറിയാൽ കളി മാറും, സാബുവിന് മുന്നറിയിപ്പുമായി രഞ്ജിനി...

  കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ബാലഭാസ്കറിനും കുടുംബത്തിനു വേണ്ടി നെഞ്ച് പൊട്ടിയുളള പ്രാർഥനയിലായിരുന്നു മലയാളി ജനത. വയലിൻ മാന്ത്രികൻ ഈ ലോകത്തിൽ നിന്ന് വിട പറയുമ്പോൾ ഒരിക്കലും നികത്താൻ കഴിയാത്ത നഷ്ടമാണ് സംഗീത ലോകത്തിനുണ്ടായിരിക്കുന്നത്.  40 വയസ്സു കൊണ്ട് നാലു തലമുറയോർക്കുന്ന സംഗീത സംഭവന നൽകി. ഭാലബാസ്ക്കരൻ സംഗീതം ജീവിതം തുടങ്ങുന്നത് ഇങ്ങനെ...

  ആറാകുമ്പോൾ നസ്രിയ അത് പറയും! ഇങ്ങനത്തെ നിര്‍മ്മാതാവിനെ കണ്ടിട്ടില്ല, നസ്രിയയെക്കുറിച്ച് അമല്‍ നീരദ്

  ചെറുപ്പം മുതലെ സംഗീതത്തിന്റെ വഴി

  ചെറുപ്പം മുതലെ ബാലഭാസ്കർ സംഗീതത്തിന്റെ വഴിയേയാണ് സഞ്ചരിച്ചത്. മൂന്നാം വയസ്സിലായിരുന്നു വയലിൻ ആദ്യമായി ബാലുവിന്റെ കയ്യിൽ കിട്ടുന്നത്. പിന്നീട് ജീവിതത്തിലെ അങ്ങോട്ടുള്ള യാത്രയിൽ വയലിൻ സന്തത സഹചാരിയായി. തിരുവനന്തപുരത്തെ സംഗീത പാരമ്പര്യമുളള കുടുംബത്തിൽ ജനിച്ചു. സംഗീതത്തിൽ ബാലഭാസ്കറിന് വഴിക്കാട്ടിയായത് അമ്മാവൻ അമ്മാവൻ ബി ശശികുമാറായിരുന്നു.

  17ം വയസ്സിൽ സിനിമയിൽ

  12ാം വയസ്സിലാണ് ബാലു ആദ്യമായി കച്ചേരി അവതരിപ്പിക്കുന്നത്. പിന്നീട് 17 വയസ് ആയപ്പോൾ തന്നെ സിനിമയിൽ പാട്ടൊരുക്കാൻ അവസരം ലഭിച്ചു. മംഗല്യപ്പല്ലക്ക് എന്ന ചിത്രത്തിനു വേണ്ടിയായിരുന്നു. അതോടു കൂടി മലയാളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സംഗീത സംവിധായകൻ എന്ന വിശേഷണത്തിന് ബാലു അർഹനായി. സിനിമ എന്ന ഗ്ലാമർ ലോകമല്ലായിരുന്നു ഈ കലാകരന്റെ ലക്ഷ്യം. ഫ്യൂഷനാണ് തന്റെ കരിയറെന്ന് അന്നെ ബാലു തിരിച്ചറിഞ്ഞിരുന്നു. അതിനു പിന്നാലെയായിരുന്നു പിന്നീട് ബാലുവിന്റെ യാത്ര.

  ഈസ്റ്റ് കോസ്റ്റുമായി കൈ കോർത്തു

  തിരുവനന്തപുരം മാർ ഇവാനിയോസിവും യുണിവേഴ്സിറ്റി കോളേജിലുമായിരുന്നു ബാലയുടെ വിദ്യാഭ്യാസം. മാർഇവാനിയോസിൽ നിന്ന് പ്രീഡിഗ്രിയും യുണിവേഴ്സിറ്റി കോളേജിൽ നിന്ന് ബിഎ, എംഎയും നേടി. കേളേജ് കാലഘട്ടത്തിൽ കലോത്സവ വേദിയിലെ നിറസാന്നിധ്യമായിരുന്നു. കൂടാതെ യൂണിവേഴ്സിറ്റി കേളേജിലെ പഠന കാലത്ത് തന്നെ ബാലുവും സുഹൃത്തുക്കളും ചേർന്ന് കണ്‍ഫ്യൂഷന്‍ എന്ന പേരില്‍ സംഗീത ബാന്‍ഡ് രൂപീകരിച്ചു. ഇന്ന് ഇവർ പുറത്തിറക്കിയ ആൽബം ഗാനങ്ങൾ ചാനലുകളിൽ തരംഗമായിരുന്നു. പിന്നീട് ഈസ്റ്റ് കോസ്റ്റുമായി ചേർന്ന് നിരവധി മനോഹരമായ ആൽബങ്ങൾ സമ്മാനിച്ചു.

  കർണ്ണാടക സംഗീതവും പശ്ചാത്യ സംഗീതവും

  ഇലക്ട്രിക് വയലിൻ കേരളത്തിൽ ആദ്യമായി പരിചയപ്പെടുത്തത് ബാലഭാസ്കറാണ്. കര്‍ണാടക സംഗീതവും പാശ്ചാത്യസംഗീതവും കൂട്ടിയിണക്കി കൊണ്ടുള്ള സംഗീത മെഡ് ലിയായിരുന്നു ബാല പ്രേക്ഷകർക്ക് വേണ്ടി ഒരുക്കിയത്. ഒരിക്കൽ പോലും പാരമ്പര്യത്തെ വിട്ടുകളയാനോ വഴിയിൽ ഉപേക്ഷിക്കാനോ ഇദ്ദേഹം തയ്യാറായിരുന്നില്ല. ശേഷം മനസ്സിനേയു കാതിനേയും കുളിരണിയിപ്പിക്കുന്ന തരത്തിലുള്ള നിരവധി ഫ്യൂഷനുകൾ ബാലുവിന്റെ വയലിനിൽ നിന്ന് പിറന്നു.

  ബാലലീല

  ബാലഭാസ്കറിന്റെ സംഗീത വളർച്ച് എല്ലാവരേയും അത്ഭുതപ്പെടുത്തുന്ന രീതിയിലായിരുന്നു. യേശുദാസ്, ചിത്ര, ശിവമണി, മട്ടന്നൂര്‍ ശങ്കരന്‍ കുട്ടി, സ്റ്റീഫന്‍ ദേവസ്യ, ശങ്കർ മഹാദേവൻ എന്നിങ്ങനെ സംഗീത കുലപതികൾക്കൊപ്പം പ്രവർത്തിക്കാൻ സാധിച്ചിരുന്നു.കോളേജ് കാലത്ത് രൂപ നൽകിയ കൺഫ്യൂഷൻ എന്ന ബ്രാൻഡ് പിരിഞ്ഞതിനു ശേഷം ദ ബിഗ് ബാൻഡ് രൂപീകരിച്ചു. ബാലലീല എന്ന സംഗീത പരിപാടിയുമായി ലോകം ചുറ്റുന്നതിനിടെയാണ് അപകടമുണ്ടായത്.

  English summary
  violinist balabhaskar musical life

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more