ബാലഭാസ്കറും സിനിമയും തമ്മിൽ ഒരു അകലമുണ്ടായിരുന്നു!! സിനിമാമേഖലയിലെ കോംപ്രമൈസുകളെ കുറിച്ച്...

ഇന്ത്യ അറിയപ്പെടുന്ന ഒരു സംഗീതജ്ഞൻ ആയിട്ടും സിനിമ മേഖലയോട് അകലം പാലിച്ചിരുന്നു.

Recommended Video

'സിനിമാമേഖലയിൽ കോംപ്രമൈസ് ചെയ്യേണ്ടി വന്നിട്ടുണ്ട്'

പ്രേക്ഷകരെ ഒന്നടങ്കം കണ്ണീരിലാഴ്ത്തി കൊണ്ടാണ് വയലിസ്റ്റ് ബാലഭാസ്കർ ഈ ലോകത്തിൽ നിന്ന് വിട പറഞ്ഞത്. ഇന്നും പ്രിയപ്പെട്ടവർക്ക് ബാലുവിന്റെ വിയോഗം അംഗീകരിക്കാൻ കഴിഞ്ഞിട്ടില്ല. ബാലഭാസ്കറിന്റെ ശൂന്യതയുമായി പൊരുത്തപ്പെടാൻ ശ്രമിക്കുകയാണിവർ. വയലിൻ കൊണ്ട് അത്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്ന് ബാല തന്റെ ജീവിതത്തിലൂടെ ലോകത്തിനു മുന്നിൽ തെളിയിച്ചു. വളരെ കുറഞ്ഞ സമയം കൊണ്ട് തന്നെ സംഗീതത്തിൽ അധികം ആരും എത്തിപ്പെടാത്ത മേഖലയിൽ തന്റേതായ സ്ഥാനം ഉറപ്പിക്കാൻ ഈ യുവ സംഗീതജ്ഞനു കഴിഞ്ഞിരുന്നു.

ബാലഭാസ്കറിന്റെ അസാനിധ്യം തീർത്താൽ തീരാത്ത ഒരു നഷ്ടം തന്നെയാണ്. സംഗീത ലോകത്ത് ജീവിക്കാനായിരുന്നു ബാലുവിന് എപ്പോഴും ഇഷ്ടം . സിനിമ എന്ന ഗ്ലാമറസ് ലോകം വിട്ട് സംഗീതത്തിന്റേയും വയലിന്റേയും പുതിയ സാധ്യതകൾ തേടി പോകുകയായിരുന്നു . ഇന്ത്യ അറിയപ്പെടുന്ന ഒരു സംഗീതജ്ഞൻ ആയിട്ടും സിനിമ മേഖലയോട് അകലം പാലിച്ചിരുന്നു. എല്ലാവരും സിനിമയുടെ പിന്നാലെ പായുമ്പോൾ അദ്ദേഹം അതിനു വിവപരീതമായിരുന്നു. അതിന്റെ കാരണവും അദ്ദേഹം തന്നെ വെളിപ്പെടുത്തിയിരുന്നു. മഴവില്ല് മനോരമ അവതരിപ്പിക്കുന്ന ഒന്നും ഒന്നും മൂന്ന് എന്ന പരിപാടിയിലാണ് അദ്ദേഹം ആക്കാര്യം വെളിപ്പെടുത്തിയത്.

 സിനിമയോട് മുഖം തിരിച്ച്

സിനിമയോട് മുഖം തിരിച്ച്

സിനിമയോട് താൽപര്യമില്ലാത്തവരായി ആരും തന്നെയുണ്ടാകില്ല. സിനിമയിൽ എന്തെങ്കിലും ആയി തീരാനായി നെട്ടോട്ടം പായുന്ന ഒരു യൂത്തിനെയാണ് നമ്മൾ കണ്ടതും ഇപ്പോൾ കാണുന്നതും.. അത് എല്ലാ കാലത്തും അങ്ങനെ തന്നെയാണ്. എന്നാൽ തുടക്കത്തിൽ തന്നെ മാറി ചിന്തിച്ച ഒരു കാലകാരനായിരുന്നു ബാലഭാസ്കർ. സിനിമ മോഹത്തിനു പിന്നാലെ പായാതെ വ്യത്യസ്തമായ രീതിയിലൂടെ സംഗീതത്തിൽ തന്റേതായ സ്ഥാനം കണ്ടെത്തിയിരുന്നു. സംഗീതത്തിലെ പുതിയ വഴികളുടേയും സാധ്യതകളുടേയും പിന്നാലെയായിരുന്നു ഈ കലാകാരന്റെ യാത്ര.

സിനിമയിലെ കോംപ്രമൈസ്

സിനിമയിലെ കോംപ്രമൈസ്

സിനിമയിലെ അവസരങ്ങളോട് എന്തു കൊണ്ടാണ് മുഖം തിരിക്കുന്നതെന്ന റിമി ടോമിയുടെ ചോദ്യത്തിനായിരുന്നു ബാലഭാസ്കർ ഉത്തരം നൽകിയത്. തനിയ്ക്ക് സിനിമയോട് താൽപര്യ കുറവ് ഒന്ന് തന്നെയില്ല. സിനിമ സംഗീത സംവിധാനം ഇഷ്ടപ്പെടാത്ത ഒരു കാര്യവുമല്ല. തനിയ്ക്ക അത് ഒരുപാട് ഇഷ്ടവുമാണ്. എന്നാൽ കംപോസിങ്ങ് സമയത്ത് പലയിടത്തം കോംപ്രമൈസ് ചെയ്യേണ്ടി വന്നിട്ടുണ്ട്. അതിന്റെ ഒരു ബുദ്ധിമുട്ട് മാത്രമേയുള്ളൂവെന്നും അന്ന് പറഞ്ഞിരുന്നു.

അബദ്ധങ്ങൾ

അബദ്ധങ്ങൾ

പണ്ട് സിനിമയിൽ പല അബദ്ധങ്ങൾ ചെയ്തിട്ടുണ്ട്. ഇന്ന് അത് കൾക്കുമ്പോൾ തനിയ്ക്ക് ചിരി വരുമെന്നും ബാലു ആ വേദിയിൽ കൂളായി തുറന്നു പറഞ്ഞു അന്ന് ഞാൻ മെച്യൂർ അല്ലായിരുന്നു. . അത്രയ്ക്ക് നല്ല തായിരുന്നില്ല തന്റെ അന്നത്തെ ഗാനങ്ങൾ എന്നും ബാലഭാസ്കർ പറഞ്ഞു. കോളേജിൽ പഠിക്കുന്ന കാലഘട്ടത്തിലായിരുന്നു ആദ്യമായി ബാലു സംഗീത സംവിധായകൻ ആകുന്നത്. 17ാ ം വയസിൽ മംഗല്യപ്പല്ലക്ക് എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമയിസലേയ്ക്കുള്ള അരങ്ങേയറ്റം. ഗാനഗന്ധർവൻ യേശുദാസിനെ കൊണ്ടും അദ്ദേഹം പാട്ട് പാടിച്ചിരുന്നു. ഇത് തുടക്കത്തിൽ ആർക്കും ലഭിക്കാത്ത അത്യപൂർവ്വ ഭാഗ്യങ്ങളിൽ ഒന്നായിരുന്നു.

സ്റ്റേജ്  ഷോകൾ

സ്റ്റേജ് ഷോകൾ

സിനിമയിൽ ചുവട് ഉറപ്പിച്ചില്ലെങ്കിൽ യൂത്തിന്റെ പ്രിയപ്പെട്ട കലാകാരനായിരുന്നു ബാലഭാസ്കർ. നിരവധി സ്റ്റേജ് ഷോകളിലൂടെ പ്രേക്ഷകരെ കയ്യിൽ എടുത്തിരുന്നു. മികച്ച സ്റ്റേജ് പെർഫോമർ ആരാണെന്ന് ചോദിച്ചാൽ ഭൂരിഭാഗം പേരും ബാലഭാസ്കറിന്റെ പേരായിരിക്കും പറയുന്നത്. വയലിൻ കൊണ്ട് സംഗീതത്തിന്റെ മാജിക് സൃഷ്ടിക്കുന്ന കലാകാരനായിരുന്നു അദ്ദേഹം. എആർ റഹ്മാൻ, ശിവമണി,സങ്കർ മഹാദേവൻ, സ്റ്റീഫൻ ദേവസ്യ എന്നവരോടൊപ്പം വേദികൾ പങ്കിട്ടിരുന്നു. ശിവമണി, സ്റ്റീഫൻ ദേവസ്യ, ബാലഭാസ്കർ സംഗീത പ്രേമികളുടെ പ്രിയപ്പെട്ട കോമ്പോയായിരുന്നു. ഈ മൂവർസംഘം വേദികളെ ഇളക്കി മറിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X