മലയാളത്തിലെ മോശം സിനിമയുടെ പോസ്റ്റര്‍ ഇതാ..!! സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു..
Recommended Video
ഒരു സിനിമ പോസ്റ്റർ കണ്ട് ഞെട്ടി നിൽക്കുകയാണ് പ്രേക്ഷകർ. മലയാളത്തിലെ ഏറ്റവും മോശമായ സിനിമ പോസ്റ്റർ എന്ന പേരിലാണ് പോസ്റ്റർ വൈറലാകുന്നത്. വളരെ കളർ ഫുളളായ പോസ്റ്ററിൽ ഇതൊരു ഫ്ലോപ്പ് ചിത്രമാണെന്നു കൂടി പറയുന്നുണ്ട്. കാണാൻ പോകുന്നവർ റിലീസിന്റെ അന്ന് തന്നെ പോകുക. കാരണം അടുത്ത ദിവസം പടം കാണുമോ എന്ന് യാതൊരു ഉറപ്പുമില്ലെന്നും പുറത്തു വന്ന പോസ്റ്ററിലുണ്ട്.

ഹോമ്ലി മീൽസ്, ബെൻ, എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങൾ സംവിധാനം ചെയ്ത വിപിൻ അറ്റ്ലിയുടെ പേരിലാണ് ചിത്രം ഇറങ്ങിയിരിക്കുന്നത്. വിപിനെ കൂടാതെ സംവിധായകരായ ജിബു ജേക്കബ്, ജൂഡ് ആൻറണി ജോസഫ്, സോഹൻ ലാലിനേയും പോസ്റ്ററിൽ കാണാൻ സാധിക്കുന്നുണ്ട്. കൂടാതെ അഭിനേതാക്കളായ സുധി കോപ്പ, സാജു നവോദയ, നോബി, ജിസ് ജോയ്, മെറീന മൈക്കിൾ, അമരേന്ദ്രൻ ബൈജു, എന്നിവരുടെ ചിത്രങ്ങളും പോസ്റ്ററിലുണ്ട്. ജഗ്ഗുഭായി ഖുറാന സാബ് എന്ന ബാനറില്‍ ചിത്രം പുറത്തിറങ്ങുന്നത് .
ഏറെ വ്യത്യസ്തമായിട്ടാണ് പോസ്റ്റ്ർ പുറത്തിറങ്ങിയിരിക്കുന്നത്. ആകെ കളർ ഫുൾ ആണ്. ചിത്രം ഫോപ്പ് ആണെന്ന് പോസ്റ്ററിൽ കുറിച്ചിട്ടുണ്ടെങ്കിലും സിനിമ ഫ്ളോപ്പാകില്ലെന്നാണ് പ്രേക്ഷക പ്രതികരണം. എന്തായാലും ചിരിക്കാൻ തയ്യാറായിരിക്കുകയാണ് പ്രേക്ഷകർ.


Click it and Unblock the Notifications











