ഇടവേളയ്ക്ക് ശേഷം സൂപ്പർ താരത്തിന്റെ സഹോദരൻ സിനിമയിലേയ്ക്ക്!! അഭിനയവും സംവിധാനവുമല്ല, കാണൂ...
മേള എന്ന ചിത്രത്തിലൂടെയായിരുന്നു ആമീർഖാന്റെ സഹോദരൻ ഫൈസൽ ഖാൻ സിനിമയിൽ എത്തുന്നത്
ബോളിവുഡിൽ ഇന്ന് താര സഹോദരന്മാരും സഹോദരിമാർക്കും ഒരു പഞ്ഞവുമില്ല. അച്ഛന്റേയും അമ്മയുടേ പിന്നാലെ മക്കളും അഭിനയത്തിൽ ചേക്കേറുന്നത് ബോളിലുഡിലെ ഒരു കീഴ്വഴക്കമാണ്. കരീന, കരീഷ്മ , സോനം , എന്നിവനെ നീണ്ട നിര തന്നെയുണ്ട്. ഇതുപോലുളള കാഴ്വഴക്കം പണ്ടു മുതൽ ഉണ്ടായിരുന്നു.

2000 ൽ പുറത്തിറങ്ങിയ മേള എന്ന ചിത്രത്തിലൂടെയായിരുന്നു ആമീർഖാന്റെ സഹോദരൻ ഫൈസൽ ഖാൻ സിനിമയിൽ എത്തുന്നത്. എന്നാൽ ആ ചിത്രത്തോടെ തന്നെ ഫൈസൽ സിനിമയിൽ നിന്ന് അപ്രതീക്ഷിച്ചതമാകുകയായിരുന്നു. സിനിയിൽ ശോഭിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നിട്ടും ആമീറിനെപ്പോലെ ശേഭിക്കാൻ ഇദ്ദേഹത്തിനായില്ല. ഇപ്പോഴിത വർഷങ്ങൾക്ക് ശേഷം ഫൈസൽ ഖാൻ വീണ്ടും സിനിമയിൽ എത്തുകയാണ്. ഇക്കൂറി അഭിനയത്തിലൂടെയല്ല പിന്നണി ഗാനാലാപനത്തിലൂടെയാണ് താരത്തിന്റെ രണ്ടാംഘട്ട സിനിമ പ്രവേശനം.
ഫാക്ടറി എന്ന ചിത്രത്തിലൂടെയാണ് താരത്തിന്റെ രണ്ടാം വരവ്. ചിത്രം തന്റെ സ്വപ്ന പദ്ധതിയാണെന്നും സംവിധായകന്റെ ഒറ്റ നിർബന്ധം കൊണ്ടാണ് താൻ സിനിമയിൽ പാടുന്നതെന്നും ഫൈസൽ പറഞ്ഞു. സിനിമയുമായി ചിറ്റിപ്പറ്റി വളർന്നു കൊണ്ടാകാം പാടനുളള കഴിവ് തനിയ്ക്ക ലഭിച്ചെന്നും താരം കൂട്ടിച്ചേർത്തു. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രമാണിത്.


Click it and Unblock the Notifications











