Don't Miss!
- News
കേന്ദ്ര ബജറ്റ് 2023: ബജറ്റിൽ 7 മുൻഗണനാ വിഷയങ്ങൾ, സാമ്പത്തിക അജണ്ട മൂന്നിനങ്ങളിൽ ഊന്നി
- Automobiles
ഇനി സിഎൻജിയുടെ കാലമല്ലേ; കെഎസ്ആർടിസിയിൽ അടിമുടി മാറ്റങ്ങൾ
- Lifestyle
ദാമ്പത്യഭദ്രത, ജീവിത സമൃദ്ധി, അനേകമടങ്ങ് പുണ്യം നല്‍കും പ്രദോഷവ്രതം; ശുഭമുഹൂര്‍ത്തവും ആരാധനാ രീതിയും
- Technology
കുറഞ്ഞ ചെലവിൽ അൺലിമിറ്റഡ് കോളിങ്, അത്യാവശ്യം ഡാറ്റ; 84 ദിവസത്തേക്കുള്ള പുത്തൻ പ്ലാനുമായി ജിയോ
- Sports
ധോണിയുടെ നിയന്ത്രണം വിട്ടു! കളിക്കാരെ ശകാരിച്ചു- മുന്‍ കോച്ചിന്റെ വെളിപ്പെടുത്തല്‍
- Travel
ത്രിമൂർത്തികളുടെ തേജസ്സോടെ സുബ്രഹ്മണ്യൻ വാഴുന്ന ഹരിപ്പാട്- ഈ ജന്മനക്ഷത്രക്കാർ നിർബന്ധമായും പോകണം
- Finance
ബജറ്റ് 2023; പെട്ടി തുറക്കുമ്പോൾ സാധാരണക്കാരന് സന്തോഷമോ? ഓരോ മേഖലയുടെയും പ്രതീക്ഷയെന്ത്
എലിസബത്ത് പേടിച്ച് പോയി, ഞാനുമായി വഴക്കാണ്! ഇവിടെ നില്ക്കാന് പേടിച്ചിട്ട് പോകണമെന്ന് പറയുന്നതായി ബാല
വിവാദങ്ങളും വിമര്‍ശനങ്ങളും കൊണ്ട് നടന് ബാല നിരന്തരം വാര്‍ത്തയില്‍ നിറഞ്ഞ് നില്‍ക്കുകയാണ്. തന്റെ വീട്ടിലേക്ക് ചിലര്‍ അതിക്രമിച്ച് കയറി ആക്രമിക്കാന്‍ ശ്രമിച്ചെന്ന ആരോപണവുമായി കഴിഞ്ഞ ദിവസം ബാല എത്തിയിരുന്നു. ഇതിന് മുന്‍പ് തങ്ങളുമായി സൗഹൃദം കൂടാനെത്തിയവര്‍ തന്നെയാണ് വീട്ടിലേക്ക് വന്നതെന്നാണ് നടന് പറഞ്ഞത്.
ഇതോടെ ഭാര്യ എലിസബത്ത് വളരെയധികം പേടിച്ചുവെന്നും നടന് പറയുന്നു. ഇങ്ങനെയുള്ള പ്രശ്നങ്ങള്‍ വരുമ്പോഴാണ് പല കുടുംബങ്ങളും തകര്‍ന്ന് പോവുന്നതെന്നാണ് ബാല പ്രതികരണത്തില്‍ വ്യക്തമാക്കുന്നത്. ശരിക്കും ഡോക്ടറായ തന്റെ ഭാര്യയെ അവര്‍ രോഗികളാക്കി മാറ്റുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങളെത്തിയതെന്നും നടന് പറഞ്ഞു. ബാലയുടെ വാക്കുകളിങ്ങനെയാണ്...

നൈറ്റ് ഡ്യൂട്ടി കഴിഞ്ഞിട്ടാണ് ഭാര്യ വീട്ടിലേക്ക് വന്നത്. രാവിലെ തന്നെ വഴക്കാണ്. എലിസബത്ത് പേടിച്ചിരിക്കുകയാണ്. കേരള പോലീസിനോട് വലിയ നന്ദിയാണ് പറയുന്നത്. കാരണം ഞാന്‍ കോട്ടയത്ത് ആയിരിക്കുമ്പോള്‍ ആക്രമിക്കാനായി അവര്‍ വീട്ടിലേക്ക് വന്നു. എങ്ങനെയും അവരെ പിടിക്കണം.
ഫുള്‍ കഞ്ചാവ് ടീമാണ്. ചോദിക്കാതെ വീടിനകത്തേക്ക് കയറി വരികയും ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നുണ്ട്. എറണാകുളത്തെ പലയിടങ്ങളിലും സ്ഥിതി ഇതാണ്. ഇനിയിങ്ങനെ നടക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. എങ്ങനെയും ഇത് അവസാനിപ്പിക്കണം.

ഈ വീട്ടിലെ ഗൃഹനാഥന് ഞാനാണ്. ഞാനിവിടെ ഇല്ലാത്ത സമയത്ത്, വീടിന്റെ വാതില്‍ വന്ന് തട്ടി. ഭാര്യ മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുള്ളു. അവര്‍ പേടിച്ച് പോയി. രണ്ട് ദിവസം ജോലിയ്ക്ക് പോയില്ല. അവളുടെ ജോലിയെന്ന് പറയുന്നത് ഡോക്ടറാണ്.
രോഗികളടക്കം എത്ര പേര് കാത്തിരിക്കുന്നുണ്ടാവും. ഒരു ഡോക്ടറെ അവര്‍ രോഗിയാക്കിയെന്ന് പറയാം. വിഷ്യുല്‍സ് കണ്ടാല്‍ അറിയാം, കള്ളന്മാരാണെന്ന്. എന്റെ വീട്ടില്‍ മാത്രമല്ല, അടുത്തുള്ള വീടുകളിലൊക്കെ കയറയാന്‍ നോക്കി.

ആണുങ്ങളുള്ള വീട്ടില്‍ കയറിയിട്ടില്ല. പെണ്ണുങ്ങളുള്ള വീട്ടിലാണ് കയറാന്‍ ശ്രമിച്ചിരിക്കുന്നത്. ഇതൊക്കെ നേരത്തെ പ്ലാന്‍ ചെയ്ത് നടത്തുന്നതാണ്. കേരള പോലീസിനോട് എനിക്ക് ഭയങ്കര ബഹുമാനമാണ്. അവര്‍ എല്ലാം നോക്കുമെന്നാണ് വിശ്വാസം. നീതി ലഭിക്കുമെന്ന് ഉറപ്പുണ്ടെന്നും പ്രതികരണത്തില്‍ ബാല വ്യക്തമാക്കുന്നു.

അതേ സമയം തന്നെ കൊല്ലണമെന്ന ആവശ്യവുമായിട്ടാണ് ചിലര്‍ വീട്ടിലേക്ക് കയറി വന്നതെന്നാണ് ബാല ആരോപിച്ചത്. ഞാനെന്ത് പാപം ചെയ്തിട്ടാണെന്ന് അറിയില്ല. ചിലപ്പോള്‍ ആരുടെയെങ്കിലും ക്വട്ടേഷന്‍ ആകാം. അങ്ങനെ എങ്കില്‍ രണ്ട് പേരെ വിട്ട് നാണം കെടുതതരുത്. മുപ്പത് നാല്പത് പേരെ എങ്കിലും വിടണം. ആണുങ്ങളില്ലാത്ത സമയത്ത് വീട്ടില്‍ വന്ന് പെണ്ണുങ്ങളെ പേടിപ്പിക്കുന്നത് ആണത്വമാണോന്ന് ബാല ചോദിക്കുന്നു.

ഭാര്യ എലിസബത്തിന് ഇപ്പോഴിവിടെ നില്ക്കാന് തന്നെ പേടിയാണ്. അവള് ഒത്തിരി കരഞ്ഞു. ഇവിടെ നിന്ന് പോകണമെന്നാണ് എലിസബത്ത് പറയുന്നത്. ഡോക്ടറായ അവള് ജീവിതത്തില്‍ ഇതൊന്നും കണ്ടിട്ടില്ല. ഞങ്ങളെ ജീവിക്കാന്‍ സമ്മതിക്കാത്ത അവസ്ഥയിലാണെന്നുമൊക്കെ നടന് പറഞ്ഞിരുന്നു. ഇങ്ങനൊക്കെ സംഭവിക്കുമ്പോഴാണ് ഒരു കുടുംബം തകര്‍ന്ന് പോകുന്നത്. ഞാന്‍ വളരെയധികം ശ്രമിക്കുന്നുണ്ടെങ്കിലും ഇതില്‍ എന്ത് ചെയ്യാന്‍ സാധിക്കുമെന്നും നടന് ചോദിക്കുന്നു.
-
'ഞങ്ങളുടെ കല്യാണം ഒരിക്കലും നടക്കില്ലെന്നാണ് ചില സുഹൃത്തുക്കൾ പറഞ്ഞത്, അതിന് കാരണമുണ്ട്!': ശ്രീവിദ്യയുടെ വരൻ
-
ഉർവശിയെ പുകഴ്ത്താൻ മഞ്ജു വാര്യരെ കുത്തിപ്പറയേണ്ട കാര്യമെന്താണ്?; മഞ്ജു പിള്ളയോട് സോഷ്യൽ മീഡിയ
-
മഞ്ജുവിന്റെ ധൈര്യത്തിന് പിന്നിലെ ശക്തി; 67ാം വയസ്സിൽ മോഹിനിയാട്ടത്തിൽ അരങ്ങേറ്റം നടത്തി അമ്മ ഗിരിജ വാര്യർ