ബ്രേക്കപ്പിന്‌റെ വേദന അറിഞ്ഞിട്ടുണ്ട്, പരിധി കടന്നുളള ബന്ധങ്ങള്‍ ഒരിക്കലും നല്ലതല്ലെന്ന് നടി അനുശ്രീ

By Midhun Raj

നായികയായും സഹനടിയായുമെല്ലാം മലയാളത്തില്‍ തിളങ്ങിയ താരമാണ് നടി അനുശ്രീ. ഡയമണ്ട് നെക്ലേസ് എന്ന ലാല്‍ജോസ് ചിത്രത്തിലൂടെ എത്തിയ നടി തുടര്‍ന്നും നിരവധി ശ്രദ്ധേയ സിനിമകളിലാണ് അഭിനയിച്ചത്. ശക്തമായ കഥാപാത്രങ്ങളിലൂടെയാണ് അനുശ്രീ മലയാളത്തില്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. ഗ്ലാമര്‍ വേഷങ്ങളോട് നോ പറഞ്ഞ താരം അഭിനയ പ്രാധാന്യമുളള റോളുകളിലാണ് തിളങ്ങിയത്. സൂപ്പര്‍ താര ചിത്രങ്ങളിലെല്ലാം പ്രധാന വേഷങ്ങളില്‍ അനുശ്രീയും അഭിനയിച്ചിരുന്നു.

സിനിമകള്‍ക്കൊപ്പം തന്നെ തന്‌റെ സംസാരംകൊണ്ടും ശ്രദ്ധേയയായ താരമാണ് അനുശ്രീ. വിമര്‍ശനങ്ങള്‍ക്കും കളിയാക്കലുകള്‍ക്കുമെല്ലാം നടി നല്‍കാറുളള മറുപടി വാര്‍ത്തകളില്‍ ഇടംപിടിക്കാറുണ്ട്. അഭിനയ തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയിലും ആക്ടീവാകാറുണ്ട് താരം.

തന്‌റെ എറ്റവും പുതിയ വിശേഷങ്ങളും

തന്‌റെ എറ്റവും പുതിയ വിശേഷങ്ങളും ചിത്രങ്ങളും വീഡിയോസുമെല്ലാം അനുശ്രീ പങ്കുവെക്കാറുണ്ട്. അതേസമയം ഗൃഹലക്ഷ്മിക്ക് അഭിമുഖത്തില്‍ പ്രണയത്തെ കുറിച്ച് നടി പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധേയമായിരുന്നു. പ്രേമമായാലും എന്ത് ബന്ധമായാലും നമ്മളെ ഭരിക്കാന്‍ അനുവദിക്കരുത് എന്ന് നടി പറയുന്നു. ബന്ധങ്ങളില്‍ ചോദ്യങ്ങള്‍ കൂടുന്നത് ബോറാണെന്നാണ് തന്റെ അഭിപ്രായമെന്നും നടി പറഞ്ഞു.

പ്രേമമായാലും ഏന്ത് ബന്ധമായാലും

പ്രേമമായാലും ഏന്ത് ബന്ധമായാലും നമ്മളെ ഭരിക്കാനുളള അവകാശം മറ്റൊരാള്‍ക്ക് നല്‍കുന്നത് ശരിയല്ല. എവിടെ പോകുന്നു, എന്തിന് പോകുന്നു എന്നീ ചോദ്യങ്ങള്‍ ബോറാണ്. പരിധി കടന്നുളള ചോദ്യങ്ങള്‍ ആരുടെ ഭാഗത്തുനിന്ന് വന്നാലും ബുദ്ധിമുട്ടാണ്. മറ്റൊരാളെ പറഞ്ഞ് ബോധ്യപ്പെടുത്തി അവരുടെ സ്‌നേഹം നിലനിര്‍ത്തേണ്ട ആവശ്യമില്ല.

പരസ്പര ധാരണയുണ്ടെങ്കിലെ

പരസ്പര ധാരണയുണ്ടെങ്കിലെ പ്രേമം നിലനില്‍ക്കുകയൂളളു. അനുശ്രീ പറയുന്നു. പ്രേമത്തില്‍ അണും പെണ്ണും നല്ല സുഹൃത്തുക്കളായിരിക്കണം എന്നും നടി പറഞ്ഞു. ബ്രേക്ക് അപ്പിന്‌റെ വിഷമങ്ങളെല്ലാം താനും അറിഞ്ഞിട്ടുണ്ട്. ഏകദേശം ഒരു വര്‍ഷത്തോളമെടുത്താണ് അതില്‍ നിന്നും പുറത്തുകടന്നത്. പക്ഷേ അതെല്ലാം ഇപ്പോ ആലോചിക്കുമ്പോ തമാശയായി തോന്നുന്നു എന്നും അനുശ്രീ പറഞ്ഞു.

പരിധി കടന്നുളള ബന്ധങ്ങള്‍

പരിധി കടന്നുളള ബന്ധങ്ങള്‍ ഒരിക്കലും നല്ലതല്ലെന്നും അഭിമുഖത്തില്‍ അനുശ്രീ തുറന്നുപറഞ്ഞു. അതേസമയം മലയാളത്തില്‍ മമ്മൂട്ടി, മോഹന്‍ലാല്‍, ദിലീപ്, കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി ഉള്‍പ്പെടെയുളള താരങ്ങള്‍ക്കൊപ്പം എല്ലാം അഭിനയിച്ച നായികയാണ് അനുശ്രീ. മഞ്ജു വാര്യര്‍ കേന്ദ്രകഥാപാത്രമായി അഭിനയിച്ച പ്രതി പൂവന്‍ കോഴിയാണ് നടിയുടെതായി ഒടുവില്‍ ശ്രദ്ധിക്കപ്പെട്ടത്. 2019ലായിരുന്നു ചിത്രം പുറത്തിറങ്ങിയത്. മഞ്ജു വാര്യര്‍ക്കൊപ്പം അനുശ്രീയും സിനിമയില്‍ പ്രാധാന്യമുളള ഒരു കഥാപാത്രമായിട്ടാണ് എത്തിയത്.

Recommended Video

ബിഗ്‌ബോസിലെ അവതാരകരുടെ പ്രതിഫലം..കണ്ണുതള്ളിക്കും കണക്കുകൾ

ഗ്ലാമറസായി തമിഴ് താരം, നടി ശരണ്യയുടെ ലേറ്റസ്റ്റ് ചിത്രങ്ങള്‍ കാണാം

Read more about: anusree അനുശ്രീ
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X