മകളുടെ ചിത്രം കാണണമെന്ന് ഭാമയോട് ആരാധകര്‍, നടിയുടെ മറുപടി ഇങ്ങനെ

By Midhun Raj

നടി ഭാമയുടെ വിവാഹ ചിത്രങ്ങളും വീഡിയോസുമെല്ലാം മുന്‍പ് സോഷ്യല്‍ മീഡിയില്‍ ഒന്നടങ്കം വൈറലായിരുന്നു. കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് അരുണുമായുളള നടിയുടെ വിവാഹം നടന്നത്. ദമ്പതികള്‍ക്ക് ആശംസകള്‍ നേര്‍ന്ന് അന്ന് സിനിമാലോകവും ആരാധകരും ഒന്നടങ്കം അന്ന് എത്തിയിരുന്നു. അറേഞ്ച്ഡ് മാര്യേജാണ് ഇവരുടെതായി നടന്നത്. കോട്ടയത്ത് വെച്ച് ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിദ്ധ്യത്തിലായിരുന്നു ഭാമയുടെയും അരുണിന്‌റെയും വിവാഹം.

ആര്‍തി വെങ്കിടേഷിന്‌റെ ഗ്ലാമര്‍ ലുക്ക് ചിത്രങ്ങള്‍ വൈറല്‍, കാണാം

തുടര്‍ന്ന് ഒന്നാം വിവാഹ വാര്‍ഷികത്തിന് പിന്നാലെയാണ് ഭാമ ഗര്‍ഭിണിയാണെന്ന റിപ്പോര്‍ട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ വന്നത്. പിന്നാലെ കുഞ്ഞ് ജനിച്ച വിവരം വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഭാമ അറിയിച്ചിരുന്നു. പെണ്‍കുഞ്ഞാണ് ഭാമയുടെയും അരുണിന്‌റെയും ജീവിതത്തിലേക്ക് ആദ്യത്തെ കണ്‍മണിയായി എത്തിയത്.

അതേസമയം കുഞ്ഞിന്‌റെ ചിത്രം ഇരുവരും

അതേസമയം കുഞ്ഞിന്‌റെ ചിത്രം ഇരുവരും ഇതുവരെ സോഷ്യല്‍ മീഡിയയില്‍ പുറത്തുവിട്ടില്ല. മകളെ കാണണമെന്ന് പറഞ്ഞ് കഴിഞ്ഞ ദിവസം ഭാമയോട് അഭ്യര്‍ത്ഥനയുമായി ആരാധകര്‍ എത്തിയിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ നടന്ന ചോദ്യത്തര വേളയിലാണ് നടി ആരാധകരുമായി സംസാരിച്ചത്. ചോദ്യോത്ത വേളയില്‍ ആരാധകരുടെ ചോദ്യങ്ങള്‍ക്കെല്ലാം നടി മറുപടി കൊടുത്തിരുന്നു.

എന്നാണ് കുഞ്ഞിന്‌റെ ചിത്രം പോസ്റ്റ് ചെയ്യുക

എന്നാണ് കുഞ്ഞിന്‌റെ ചിത്രം പോസ്റ്റ് ചെയ്യുക എന്നായിരുന്നു കൂട്ടത്തില്‍ ഒരാള്‍ ചോദിച്ചത്. എല്ലാം നല്ല സമയത്ത് എന്ന മറുപടിയാണ് ആരാധികയുടെ ചോദ്യത്തിന് ഭാമ നല്‍കിയത്. കൊച്ചിയിലാണ് ഇപ്പോഴുളളതെന്നും ഒരു ചോദ്യത്തിന് മറുപിയായി ഭാമ പറഞ്ഞു. വിവാഹ ജീവിതത്തെ കുറിച്ച് ചോദിച്ചാണ് മറ്റൊരാള്‍ ഇന്‍സ്റ്റഗ്രാമില്‍ എത്തിയത്. ഇതിന് മറുപടിയായി വിവാഹ ജീവിതം മനോഹരമാണെന്ന് ഭാമ പറഞ്ഞു.

അഭിനയം നിര്‍ത്തിയോ എന്നായിരുന്നു

അഭിനയം നിര്‍ത്തിയോ എന്നായിരുന്നു മറ്റൊരാള്‍ക്ക് അറിയേണ്ടത്. ഇതിന് തല്‍ക്കാലത്തേക്ക് നിര്‍ത്തി എന്ന് ഭാമ പറഞ്ഞു. നടിക്ക് എത്ര വയസായി എന്നായിരുന്നു ഒരാള്‍ ചോദിച്ചത്. 32 വയസായെന്ന് ഭാമ പറഞ്ഞു. കോവിഡ് പോസിറ്റീവായിരുന്നോ എന്ന് മറ്റാെരാള്‍ നടിയോട് ചോദിച്ചു. ഇതുവരെ ഇല്ലെന്ന് ഭാമ പറഞ്ഞു. ലോക്ഡൗണില്‍ എറ്റവും കൂടുതല്‍ മിസ് ചെയ്യുന്നത് എന്താണെന്നായിരുന്നു മറ്റൊരാളുടെ ചോദ്യം.

Recommended Video

Actress Bhama Wedding Reception Video | FilmiBeat Malayalam
ഷോപ്പിങ്, ട്രാവല്‍, ക്ഷേത്രദര്‍ശനങ്ങള്‍

ഷോപ്പിങ്, യാത്ര, ക്ഷേത്ര ദര്‍ശനങ്ങള്‍, പുതിയ ആള്‍ക്കാരെ പരിചയപ്പെടുന്നത്, ചടങ്ങുകള്‍ എന്നിവയൊക്കെയാണെന്ന് നടി പറഞ്ഞു. കുഞ്ഞ് ജനിച്ച് ആറ് മാസമായെന്നാണ് ഒരാളുടെ ചോദ്യത്തിന് ഭാമ മറുപടി നല്‍കിയത്. ഒപ്പം കെജിഎഫ് താരം യാഷിനൊപ്പം പ്രവര്‍ത്തിച്ച അനുഭവവും ഭാമ പങ്കുവെച്ചു. താന്‍ ഇതുവരെ അഭിനയിച്ചവരില്‍ എറ്റവു മികച്ച നടന്മാരില്‍ ഒരാളാണ് യഷ് എന്നാണ് ഭാമ പറഞ്ഞത്. അതേസമയം ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യത്തിലൂടെയായിരുന്നു ഭാമയുടെ സിനിമാ അരങ്ങേറ്റം. തുടര്‍ന്ന് നായികയായും സഹനടിയായുമെല്ലാം നടി സിനിമകളില്‍ സജീവമായി. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും അഭിനയിച്ചിരുന്നു ഭാമ.

More from Filmibeat

Read more about: bhama ഭാമ
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X