ഇതെന്ത് മറിമായം, ഈ ആളനക്കം പതിവില്ലല്ലോ?; ബാലയ്യയുടെ ആരാധകർക്ക് വരെ അമ്പരപ്പ്

തെലുങ്ക് സിനിമാ ലോകത്തെ സൂപ്പർ താരമാണ് നന്ദമൂരി ബാലകൃഷ്ണ. ബാലയ്യ എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന ഇദ്ദേഹം അഭിനേതാവ് എന്നതിനൊപ്പം തന്നെ നിർമാതാവ്, രാഷ്ട്രീയക്കാരൻ എന്നീ നിലകളില്ലെല്ലാം പ്രശസ്തനാണ്. മുൻ ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയും തെലുങ്ക് സിനിമാ ലോകത്തെ സൂപ്പർ സ്റ്റാറുമായിരുന്നു എൻടി ആറിന്റെ മകനാണ് ബാലയ്യ.

അതിനാൽ സിനിമയിലെ പോലെ തന്നെ രാഷ്ട്രീയത്തിലും ബാലയ്യക്ക് സ്വാധീനം ഉണ്ട്. 80 കളിൽ ആക്ഷൻ സിനിമകളിലൂടെ ജനപ്രീതി നേടിയ ഇദ്ദേഹം 100 ഓളം സിനിമകളിൽ ഇതിനകം അഭിനയിച്ചു. അക്കാലത്ത് ബാലയ്യയുടെ നിരവധി സിനിമകൾ തുടരെ സൂപ്പർ ഹിറ്റായി.

നടന്റെ ആക്ഷനും ഡാൻസിനും എല്ലാം അന്ന് ആരാധകർ ഏറെ ആയിരുന്നു. കാര്യങ്ങൾ വെട്ടിത്തുറന്ന് പറയുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ബാലയ്യക്ക് ആരാധകരെ പോലെ തന്നെ ഹേറ്റേഴ്സും ഉണ്ട്. എന്ത് കൊണ്ടാണ് ബാലയ്യ ഇത്ര മാത്രം വെറുക്കപ്പെടുന്നതെന്ന ചോദ്യം വരെ ​ഗൂ​ഗിളിൽ കിടപ്പുണ്ട്.

Balayya And Honey Rose

അതേസമയം നടന്റെ ഒരു സിനിമ ആന്ധ്ര, തെലുങ്കാന ബോക്സ് ഓഫീസിൽ ഉണ്ടാക്കുന്ന ചലനങ്ങൾ ചെറുതല്ല. വീര സിംഹ റെഡ്ഡി ആണ് ബാലയ്യയുടെ പുറത്തിറങ്ങാനിരിക്കുന്ന സിനിമ. സിനിമ ആന്ധ്രയിലും തെലുങ്കാനയിലും അലയൊലികൾ സൃഷ്ടിക്കുമെന്ന് നേരത്തെ കരുതിയെങ്കിലും ഇപ്പോഴത്തെ സംഭവ വികാസങ്ങൾ ആരാധകരെ പോലും അമ്പരപ്പിക്കുന്നതാണ്.

യുഎസ്, യുകെ, ഓസ്ട്രേലിയ തുടങ്ങിയ വിദേശ രാജ്യങ്ങളിൽ സിനിമയുടെ ബുക്കിം​ഗ് വർധിച്ചിരിക്കുകയാണ്. ചിരഞ്ജീവിയുടെ പുറത്തിറങ്ങാനിരിക്കുന്ന വാൾട്ടാർ വീരയ്യ എന്ന സിനിമയുടെ ബുക്കിം​ഗിനെയും മറി കടന്നിരിക്കുകയാണ് വീര സിം​ഹ റെഡ്ഡി. തെലുങ്ക് മാധ്യമങ്ങളുടെ റിപ്പോർട്ട് പ്രകാരം സിനിമയിടെ ഓപ്പണിം​ഗ് ദിവസം മികച്ച കലക്ഷനാണ് പ്രതീക്ഷിക്കുന്നത്.

Veera Simha Reddy

പൊതുവെ ബാലയ്യയുടെ സിനിമകൾക്ക് വിദേശത്ത് പ്രേക്ഷകർ ഉണ്ടാവാറുണ്ട്. ലെജന്റ്, ശ്രീനു, അഖണ്ഡ തുടങ്ങിയ ബാലയ്യയുടെ സിനിമകൾ യുഎസിൽ ഭേദപ്പെട്ട വിജയം കൊയ്തിരുന്നു. ശൊക്ല എന്റെർടെയ്ന്റ്മെന്റ്സ് ആണ് വീര സിംഹ റെഡിയുടെ നോർത്ത് അമേരിക്കയിലെ വിതരണ അവകാശം സ്വന്തമാക്കിയിരിക്കുന്നത്.

സിനിമയ്ക്ക് നല്ല രീതിയിൽ വിദേശത്ത് പ്രൊമോഷനും ഇവർ ചെയ്യുന്നുണ്ട്. മലയാള താരം ഹണി റോസും വീര സിം​ഹ റെഡിയിൽ അഭിനയിക്കുന്നുണ്ട്. ശ്രുതി ഹാസനാണ് മറ്റൊരു നായിക. ജനുവരി 11 നാണ് സിനിമ റിലീസ് ചെയ്യുന്നത്. ​ഗോപിചന്ദ് മാലിനെനി ആണ് സിനിമയുടെ സംവിധായകൻ.

ആന്ധ്രപ്രദേശിലെയും തെലുങ്കാനയിലെയും പ്രമുഖ താരം ആണെങ്കിലും ഈ സംസ്ഥാനങ്ങൾക്ക് പുറത്ത് പലപ്പോഴും ബാലയ്യക്ക് നേരെ ട്രോളുകൾ വരാറുണ്ട്. എർആർ റഹ്മാൻ ആരാണെന്ന് അറിയില്ലെന്ന് പറഞ്ഞത്, സിനിമകളിലെ അതിനാടകീയത നിറഞ്ഞ ആക്ഷൻ രം​ഗങ്ങൾ,

അങ്കിൾ എന്ന് വിളിച്ചതിന് ദേഷ്യപ്പെട്ടന്ന പേരിൽ പ്രചരിച്ച വീഡിയോ തുടങ്ങിയവ എല്ലാം ഇതിന് ആക്കം കൂട്ടി. എന്നാൽ ഇത്തരം ട്രോളുകളെ ഒന്നും ബാലയ്യ കാര്യമാക്കാറില്ല. നടന്റെ ആരാധകർ ഇത്തരം ട്രോളുകളെ പ്രതിരോധിക്കാറുമുണ്ട്.

സൂപ്പർ താരങ്ങളെ ദൈവങ്ങളെ പോലെ ആരാധിക്കുന്ന സിനിമാ മേഖല ആണ് തെലുങ്കിൽ. ചിരഞ്ജീവി മുതൽ യുവ തലമുറയിലെ വിജയ് ദേവരകൊണ്ടയ്ക്ക് വരെ വലിയ ആരാധക വൃന്ദം തെലുങ്കിലുണ്ട്. തെലുങ്ക് സിനിമാ പ്രേക്ഷകരുടെ ആരാധന കുറച്ച് കൂടുതലാണെന്ന് പൊതുവെ അഭിപ്രായം ഉയരാറുണ്ട്.

More from Filmibeat

Read more about: telugu
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X