For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  താമസിക്കുന്ന വീട് പോലും പണയത്തിലാണ്, അതിഭീകരമായ സാമ്പത്തിക ബാധ്യതയാണ് നൗഷാദിനുളളത്: ബ്ലെസി

  |

  നിര്‍മ്മാതാവും ഷെഫുമായ നൗഷാദിന്‌റെ വിയോഗം സിനിമാ പ്രവര്‍ത്തകരെ ഒന്നടങ്കം ദു:ഖത്തിലാഴ്ത്തിയിരുന്നു. മലയാളത്തില്‍ നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ച നിര്‍മ്മാതാവാണ് അദ്ദേഹം. മമ്മൂട്ടി, ദിലീപ് ഉള്‍പ്പെടെയുളള താരങ്ങളെല്ലാം നൗഷാദ് നിര്‍മ്മിച്ച സിനിമകളില്‍ നായകവേഷങ്ങളില്‍ എത്തി. ബ്ലെസി സംവിധാനം ചെയ്ത കാഴ്ച എന്ന മമ്മൂട്ടി ചിത്രത്തിലൂടെ നൗഷാദ് തുടങ്ങിയത്. സംസ്ഥാന അവാര്‍ഡുകള്‍ ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ കാഴ്ച നേടി. തുടര്‍ന്ന് ചട്ടമ്പിനാട്, ലയണ്‍, ബെസ്റ്റ് ആക്ടര്‍, സ്പാനിഷ് മസാല എന്നീ സിനിമകളും നൗഷാദ് നിര്‍മ്മിച്ചു.

  മഡോണ സെബാസ്റ്റ്യന്റെ ഫോട്ടോഷൂട്ട്, കിടിലന്‍ ചിത്രങ്ങള്‍ കാണാം

  തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയവേ ആയിരുന്നു നൗഷാദിന്‌റെ വിയോഗം. അതിന് രണ്ടാഴ്ച മുന്‍പ് അദ്ദേഹത്തിന്‌റെ ഭാര്യയും മരിച്ചിരുന്നു. അതേസമയം നൗഷാദിനെ കുറിച്ച് അടുത്ത സുഹൃത്തും സംവിധായകനുമായ ബ്ലെസി പറഞ്ഞ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പ്രിയ സുഹൃത്തിനെ കുറിച്ച് ബ്ലെസി മനസുതുറന്നത്.

  നൗഷാദിന്‌റെ ചികില്‍സയ്ക്ക് വന്‍ തുകയാണ് ചെലവായത് എന്ന് ബ്ലെസി പറയുന്നു. അദ്ദേഹം താമസിക്കുന്ന വീട് പോലും മറ്റൊരാള്‍ക്ക് പണയപ്പെടുത്തിയിരിക്കുകയാണ്. ഒറ്റയ്ക്കായി പോയ നൗഷാദിന്‌റെ മകള്‍ നഷ്‌വയെ സുരക്ഷിതയാക്കുകയാണ് ഇപ്പോള്‍ ഞങ്ങളുടെ ലക്ഷ്യമെന്നും സംവിധായകന്‍ പറഞ്ഞു. ഒന്നര വര്‍ഷത്തിന് മുന്‍പ് ഇടുപ്പ് മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് നൗഷാദ് വിധേയനായിരുന്നു എന്ന് ബ്ലെസി പറയുന്നു. ആ ഓപ്പറേഷന്റെ ഭാഗമായി അവന്‌റെ കാലില്‍ രക്തം കട്ടപിടിക്കുന്ന ഒരു സാഹചര്യം ഉണ്ടായി.

  അതേ രീതിയിലാണ് സംവിധായകന്‍ സച്ചിക്ക് ഇടുപ്പ് മാറ്റി വച്ചതിന് ശേഷം രക്തം കട്ടപിടിച്ചത്. സച്ചിക്ക് തലയില്‍ ആയിരുന്നു ക്‌ളോട്ട്. നൗഷാദ് എന്നോട് പറഞ്ഞത്; കാലില്‍ ആയതുകൊണ്ട് ഞാന്‍ രക്ഷപ്പെട്ടു എന്നാണ്. പക്ഷേ പിന്നീട് കാലിലോട്ടുളള രക്തയോട്ടം കുറഞ്ഞ് കിടപ്പായി. രണ്ട് മാസത്തെ ചികില്‍സയ്ക്ക് ശേഷം നടക്കാന്‍ കഴിഞ്ഞെങ്കിലും പൂര്‍ണ ആരോഗ്യം വീണ്ടെടുത്തില്ല. അതിന്‌റെ തുടര്‍ചികില്‍സക്ക് വീണ്ടും ആശുപത്രിയിലായി.

  അതിന് ശേഷം പതിയെ സുഖപ്പെട്ട് ബിസിനസ് പുനരാരംഭിക്കണം എന്നും, മറ്റുപലതും ചെയ്യണം എന്നും നൗഷാദ് പറഞ്ഞിരുന്നു. അതിനെല്ലാം ഞാന്‍ പിന്തുണ കൊടുത്തു, ബ്ലെസി ഓര്‍ത്തെടുത്തു. പക്ഷേ വളരെപ്പെട്ടെന്ന് തന്നെ കാലിലെ വേദന കൂടിയിട്ട് നൗഷാദ് വീണ്ടും ആശുപത്രിയിലായി. ഇന്‍ഫക്ഷന്‍ കാലില്‍ നിന്നും രക്തത്തില്‍ കലര്‍ന്ന് മറ്റുപല അവയങ്ങളെയും ബാധിച്ചു. പതിയെ അവന്‌റെ അവസ്ഥ മെച്ചപ്പെട്ടുവന്നപ്പോഴാണ് ഭാര്യയുടെ മരണം.

  അവരുടെ ഖബറടക്കാന്‍ പോകുന്ന വഴി ഐസിയുവില്‍ ആയിരുന്ന നൗഷാദിനെ ബെഡോടെ ഹാളില്‍ കൊണ്ടുവന്ന് ഭാര്യയുടെ ഭൗതിക ശരീരം കാണിക്കുകയായിരുന്നു. അവന്‍ പ്രാര്‍ത്ഥനയോടെ ഭാര്യ ഷീബയെ യാത്രയാക്കി. ക്രമേണ അവസ്ഥ മോശമായി അവന്‌റെ ജീവനും നമുക്ക് നഷ്ടമായി. അനവധി വര്‍ഷങ്ങള്‍ കാത്തിരുന്ന് ഒരുപാട് ചികില്‍സകള്‍ക്കൊടുവിലാണ് നൗഷാദിനും ഭാര്യയ്ക്കും നഷ്‌വ എന്ന പെണ്‍കുഞ്ഞ് ഉണ്ടായത്. ഒരു വര്‍ഷത്തോളം ഷീബ ബെഡ് റെസ്റ്റില്‍ ആയിരുന്നു. അങ്ങനെ ഉണ്ടായ കുഞ്ഞാണ് ഇപ്പോള്‍ അനാഥമായത്.

  മമ്മൂക്കയെ കുറിച്ച് തോന്നിയിട്ടുളളത് അങ്ങനെ, ദിലീപ് ഒരുപാട് എക്‌സ്പ്ളോര്‍ ചെയ്യപ്പെടാത്ത ആക്ടര്‍: മുരളി ഗോപി

  വളരെ വിഷമിപ്പിക്കുന്ന മറ്റൊരു കാര്യം അതിഭീകരമായ സാമ്പത്തിക ബാധ്യതയാണ് അവനുളളത്, ബ്ലെസി പറയുന്നു. താമസിക്കുന്ന വീട് പോലും നൗഷാദ് മറ്റൊരാള്‍ക്ക് പണയപ്പെടുത്തിയിരിക്കുകയാണ്. നൗഷാദിന്‌റെ ചികില്‍സയ്ക്ക് വന്‍ തുകയാണ് ചിലവായത് എന്നും ബ്ലെസി അറിയിച്ചു. നഷ്‌വക്ക് താമസിക്കാന്‍ ഇടവും അവളുടെ സംരക്ഷണവുമാണ് ഇപ്പോള്‍ ഞങ്ങള്‍ സുഹൃത്തുക്കളുടെ ലക്ഷ്യം, സംവിധായകന്‍ വ്യക്തമാക്കി.

  Chef Noushad's daughter in distraught during her father's final rituals

  കണ്ടവരെല്ലാം നല്ലത് പറഞ്ഞ സിനിമയോട് ചിലര്‍ക്ക് തോന്നിയ വിരോധം, ദിലീപ് ചിത്രത്തെ കുറിച്ച് സിദ്ദിഖ്

  Read more about: blessy
  English summary
  viral: director blessy reveals about late producer noushad's financial liability and past life
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X