140 തീയറ്ററുകളിലൂടെ 2 ലക്ഷത്തിലധികം ആളുകളാണ് ഇതുവരെ കണ്ടു! ഭ്രമയുഗം വിദേശത്ത് എത്തിയപ്പോഴുള്ള റിപ്പോർട്ട്
പരീക്ഷണ സിനിമകള്‍ ചെയ്ത് മെഗാസ്റ്റാര്‍ മമ്മൂട്ടി തന്റെ ആരാധകരെയും മലയാള സിനിമാപ്രേമികളെയും അത്ഭുതപ്പെടുത്തുകയാണ്. ഏറ്റവുമൊടുവില്‍ ഭ്രമയുഗം എന്ന സിനിമയുമായിട്ടാണ് താരരാജാവ് എത്തിയത്. ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ നിര്‍മ്മിച്ച സിനിമ സൂപ്പര്‍ഹിറ്റായി തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്.
ഒപ്പം ബോക്‌സോഫീസില്‍ വലിയൊരു കളക്ഷനും നേടി ഭ്രമയുഗം ജൈത്ര യാത്ര തുടരുകയാണ്. ഈ അവസരത്തില്‍ ഭ്രമയുഗത്തിന്റെ ഓവര്‍സീസ് സ്വന്തമാക്കിയ ട്രൂത്ത് ഗ്ലോബല്‍ ഫിലിംസിന്റെ സമദ് പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധനേടുകയാണ്. മമ്മൂട്ടിയെ ചിത്രത്തെ കുറിച്ചും അവസാനം ഇറങ്ങിയ ബ്ലാക്ക് ആന്‍ഡ് വൈറ്റ് മൂവിയെ കുറിച്ചുമൊക്കെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലൂടെ അദ്ദേഹം പറയുന്നു. വിശദമായി വായിക്കാം...

'മലയാളത്തിലെ അവസാന ബ്ലാക്ക് ആന്‍ഡ് വൈറ്റ് സിനിമയായി രേഖപ്പെടുത്തപ്പെട്ടിരുന്നത് 1984 ല്‍ പുറത്തിറങ്ങിയ ''എന്റെ ഗ്രാമം' എന്ന സിനിമയായിരുന്നു. മികച്ച കഥയും താരങ്ങളുമുണ്ടായിട്ടും.. 'കല്‍പാന്ത കാലത്തോളം' എന്ന സൂപ്പര്‍ഹിറ്റ് ഗാനമുണ്ടായിട്ടും ആ സിനിമ തീയറ്ററുകളില്‍ പരാജയമായി.
കാരണമെന്തെന്നോ... ആ സമയം മലയാള സിനിമ വര്‍ണ്ണങ്ങളിലേക്ക് മാറിയിരുന്നു. അങ്ങനെ കളര്‍ സിനിമകള്‍ക്കിടയില്‍ വന്ന അവസാന ബ്ലാക്ക് & വൈറ്റ് സിനിമ പരാജയമായി. അതിനും 10 വര്‍ഷങ്ങള്‍ക്ക് മുന്നേ സിനിമയിലെത്തിയ ഒരു മനുഷ്യന്‍ ആ സമയങ്ങളില്‍ ബ്ലാക്ക് & വൈറ്റ് സിനിമകളിലൂടെ കളറിലേക്ക് കയറി പിന്നീടുള്ള കാലം അയാളുടേതുകൂടിയായി രേഖപ്പെടുത്തുന്നുണ്ടായിരുന്നു.
40 വര്‍ഷങ്ങളിക്കിപ്പുറം മലയാളത്തിന്റെ മെഗാ സ്റ്റാറായി തലയുയര്‍ത്തി നില്‍ക്കുന്ന ആ മനുഷ്യന്‍ വീണ്ടും ഒരു ബ്ലാക്ക് & വൈറ്റ് ചിത്രത്തിന് കൈ കൊടുത്തു. 3 താരങ്ങളുമായി വന്ന ആ ബ്ലാക്ക് & വൈറ്റ് സിനിമ മലയാളത്തിന്റെ അന്തസ്സുയര്‍ത്തിയ ബ്ലോക്ക് ബസ്റ്ററായി ലോകം മുഴുവന്‍ ആവേശത്തോടെ സ്വീകരിച്ചിരിക്കുന്നു.

അന്ന് കളര്‍ സിനിമകള്‍ക്കിടയില്‍ ബ്ലാക്ക് & വൈറ്റ് തകര്‍ന്ന് വീണപ്പോള്‍ ഇന്ന് കളര്‍ സിനിമകള്‍ക്കിടയില്‍ ഒരു ബ്ലാക്ക് & വൈറ്റ് സിനിമ തരംഗമായിരിക്കുന്നു. ഭ്രമയുഗം.. കഴിഞ്ഞ 9 സിനിമകള്‍ പോലെ തന്നെ ഭ്രമയുഗവും ഓവര്‍ സീസ് വിതരണത്തിനായി ഞങ്ങളെ വിശ്വസിച്ച് ഏല്‍പ്പിച്ച പ്രിയപ്പെട്ട മമ്മൂക്കക്ക് ട്രൂത്ത് ഗ്ലോബല്‍ ഫിലിംസിന്റെ നന്ദി.
140 തീയറ്ററുകളില്‍ ജിസിസി റിലീസ് നടന്ന സിനിമ 2 ലക്ഷത്തിലധികം ആളുകളാണ് ഇതുവരെ കണ്ടത്. 3 ആഴ്ചകള്‍ക്കിപ്പുറവും 70 തീയറ്ററുകളില്‍ ട്രൂത്ത് ഗ്ലോബല്‍ ഫിലിംസിന് സിനിമ ഹോള്‍ഡ് ചെയ്യാന്‍ സാധിക്കുന്നതും ഈ അത്ഭുത വിജയം കൊണ്ട് തന്നെ.
ജിസിസി കൂടാതെ യുകെ, യൂറോപ്പ്, നോര്‍ത്ത് അമേരിക്കന്‍ രാജ്യങ്ങള്‍, സിംഗപൂര്‍, ആസ്‌ട്രോലിയ, ന്യൂസ്‌ലാന്‍ഡ് തുടങ്ങി 35 രാജ്യങ്ങളില്‍ ട്രൂത്ത് ഗ്ലോബല്‍ ഫിലിംസിന് ഈ സിനിമ റിലീസ് ചെയ്യാനായതും അവിടെയൊക്കെ അത്ഭുത വിജയം തുടരുന്നതും മമ്മൂക്കയുടെയും പ്രേക്ഷകരുടെയും നല്ല സിനിമയുടെയും സിനിമാ പ്രവര്‍ത്തകരുടെയും വിജയം തന്നെയാണ്.
ഇതിനോടകം 3 മില്യണ്‍ വേള്‍ഡ് വൈഡ് കളക്ഷന്‍ നേടിയ ചിത്രം വിജയ ഗാഥ തുടരുകയാണ്. ഈ മഹാവിജയത്തിന്റെ ഭാഗമായ ഏവര്‍ക്കും ട്രൂത്ത് ഗ്ലോബല്‍ ഫിലിംസിനു വേണ്ടി ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.. എന്നുമാണ് അദ്ദേഹം പറയുന്നത്.
മമ്മൂട്ടി, അര്‍ജുന്‍ അശോകന്‍, സിദ്ധാര്‍ഥ് ഭരതന്‍ എന്നിങ്ങനെ മൂന്ന് താരങ്ങള്‍ പ്രധാന കഥാപാത്രങ്ങളായി അഭിനയിച്ച ചിത്രമാണ് ഭ്രമയുഗം. രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ചിത്രം ഫെബ്രുവരി പതിനഞ്ചിനാണ് തിയേറ്ററുകളിലേക്ക് എത്തുന്നത്. സിനിമ മുഴുവനും ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ നിര്‍മ്മിച്ചു എന്ന പ്രത്യേകതയോടെയാണ് ഭ്രമയുഗം എത്തിയത്.


Click it and Unblock the Notifications