ടൊവിനോയ്ക്ക് തന്നെ തേടി വന്ന ആ ഭാഗ്യം ഉപേക്ഷിക്കേണ്ടി വന്നു; ബോളിവുഡിലെ അവസരം നഷ്ടപ്പെട്ടതിനെ കുറിച്ച് താരം

മിന്നല്‍ മുരളി എന്ന ചിത്രത്തിലൂടെ സൂപ്പര്‍ ഹീറോ സിനിമയുമായി ടൊവിനോ തോമസ് എത്തുകയാണ്. ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന സിനിമ മലയാളത്തില്‍ നിന്നും പുറത്തിറങ്ങുന്ന ആദ്യ സൂപ്പര്‍ഹിറോ ചിത്രമാണ്. ക്രിസ്തുമസ് റിലീസായി ഡിംസബര്‍ ഇരുപത്തിനാലിനാണ് മിന്നല്‍ മുരളി പ്രേക്ഷകരിലേക്ക് എത്തുക. എന്നാല്‍ ഒടിടി റിലീസ് ആയിട്ടാണ് സിനിമ റിലീസ് ചെയ്യുക എന്നതാണ് ആരാധകരെ നിരാശപ്പെടുത്തുന്നത്.

അതേ സമയം മിന്നല്‍ മുരളിയുടെ പ്രൊമോഷനും മറ്റ് വിശേഷങ്ങളുമൊക്കെയായി ടൊവിനോ നിരവധി അഭിമുഖങ്ങളില്‍ പങ്കെടുത്തിരുന്നു. ഈ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ ബോളിവുഡിലെ സൂപ്പര്‍താരങ്ങളുടെ കൂടെ അഭിനയിക്കാനുള്ള അവസരം ലഭിച്ചിരുന്നതായിട്ടും അത് വേണ്ടെന്ന് വെക്കേണ്ടി വന്ന സാഹചര്യത്തെ കുറിച്ചുമാണ് ടൊവിനോ പറയുന്നത്.

ബോളിവുഡിലെ പെര്‍ഫെഷനിസ്റ്റ് ആമിര്‍ ഖാന്റെ ഏറ്റവും പുതിയ ചിത്രമാണ് ലാല്‍ സിംഗ് ഛദ്ദ. വലിയ ബജറ്റില്‍ നിര്‍മ്മിക്കുന്ന സിനിമ ചരിത്രത്തെ ആസ്പദമാക്കി ഒരുക്കുന്ന പട്ടാളക്കാരുടെ ചിത്രമാണ്. ഇതില്‍ അഭിനയിക്കാന്‍ തനിക്കുമൊരു അവസരം കിട്ടിയിരുന്നതായിട്ടാണ് ടൊവിനോ അഭിമുഖത്തില്‍ പറയുന്നത്. ടൊവിനോയ്ക്ക് വേണ്ടി കാത്തുസൂക്ഷിച്ചിരുന്ന ഈ വേഷം പിന്നീട് നടന്‍ നാഗ ചൈതന്യയാണ് ചെയ്തിരിക്കുന്നത്.

tovino

'മിന്നല്‍ മുരളി' എന്ന സിനിമ ഞങ്ങളുടെ സ്വപ്‌നമാണ്. അതില്‍ അഭിനയിക്കുന്നതിന് വേണ്ടി നീണ്ട മുടിയൊക്കെ വളര്‍ത്തിയിരുന്നു. അങ്ങനെ ഉള്ള സമയത്താണ് ബോളിവുഡ് ചിത്രത്തില്‍ അഭിനയിക്കാനുള്ള അവസരവുമായി വിളി വരുന്നത്. ലാല്‍ സിംഗ് ഛദ്ദയില്‍ അഭിനയിക്കാന്‍ പറ്റെ മുടി മുറിക്കണമായിരുന്നു. അങ്ങനെ മിന്നല്‍ മുരളി പൂര്‍ത്തിയാക്കേണ്ടതായി വന്നു. ആ സമയത്ത് ലാല്‍ സിംഗ് ഛദ്ദ ഒഴിവാക്കുകയല്ലാതെ മറ്റൊരു വഴിയുമില്ലായിരുന്നു. ഇപ്പോള്‍ അത് വലിയൊരു നഷ്ടമായി തനിക്ക് തോന്നുകയാണെന്നും ടൊവിനോ പറയുന്നു. ആ സിനിമ ചെയ്യാത്തതില്‍ ഞാന്‍ ഖേദിക്കുന്നൊന്നുമില്ല. പക്ഷേ അത് ഉപേക്ഷിക്കേണ്ടി വന്നതില്‍ ഞാന്‍ തീര്‍ച്ചയായും അസ്വസ്ഥനായിരുന്നു എന്നും താരം പറയുന്നു.

അതേ സമയം ബോളിവുഡില്‍ ഏത് നടന്റെ കൂടെയാണ് അഭിനയിക്കാന്‍ ഇഷ്ടമുള്ളത് എന്ന ചോദ്യത്തിന് സല്‍മാന്‍ ഖാന്‍ എന്നായിരുന്നു ടൊവിനോയുടെ ഉത്തരം. സല്‍മാന്‍ ആണ് തന്റെ ഇഷ്ട നടന്‍. ഒരിക്കല്‍ അദ്ദേഹത്തെ കാണാന്‍ വേണ്ടി അപ്പോയിന്‍മെന്റ് എടുത്തിരുന്നു. വളരെ വിനയമുള്ള ഒരാളായിട്ടാണ് താന്‍ സല്‍മാനെ അന്ന് കണ്ടത്. അതൊരു മനോഹരമായൊരു അനുഭവം തന്നെയായിരുന്നു. ഞാന്‍ എവിടെയാണ് വര്‍ക്കൗട്ട് ചെയ്യുന്നതെന്ന് അദ്ദേഹം ചോദിച്ചിരുന്നു. ഒരു ഹോട്ടല്‍ ജിമ്മിലാണെന്ന് പറഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യാനുള്ള വാഗ്ദാനം തരികയും ചെയ്തിരുന്നതായും താരം പറയുന്നു. അനുരാഗ് കശ്യാപ്, വാസന്‍ ബാല എന്നിങ്ങനെയുള്ള സംവിധായകരുടെ സിനിമകളില്‍ അഭിനയിക്കാനാണ് മറ്റൊരിഷ്ടം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X