കോവിഡ് മാറിയാലുടന്‍ മമ്മൂക്കയെ കാണാം! പീലി മോള്‍ക്ക് ഉറപ്പ് നല്‍കി മെഗാസ്റ്റാര്‍
മമ്മൂക്ക എന്നെ ജന്മദിനത്തിന് വിളിച്ചില്ല എന്ന് പറഞ്ഞുകൊണ്ടുളള കുഞ്ഞ് ആരാധികയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. മമ്മൂക്കയോട് ഞാന്‍ മിണ്ടൂല, മമ്മൂക്ക എന്നെ ഹാപ്പി ബെര്‍ത്ത് ഡേയ്ക്ക് വിളിച്ചില്ല എന്ന് കരഞ്ഞുകൊണ്ട് പറയുന്ന ആരാധികയുടെ വീഡിയോ മെഗാസ്റ്റാര്‍ തന്നെയായിരുന്നു കഴിഞ്ഞ ദിവസം പങ്കുവെച്ചിരുന്നത്. മമ്മൂക്കയോട് പിണക്കമാണെന്നും എന്നെ മാത്രം ബെര്‍ത്ത്‌ഡേയ്ക്ക് വിളിച്ചില്ലല്ലോ എന്നായിരുന്നു കുഞ്ഞ് ആരാധിക വീഡിയോയില്‍ പരിഭവം പറഞ്ഞത്.

നിഷ്‌കളങ്കത നിറഞ്ഞ മകളുടെ വീഡിയോ കുഞ്ഞിന്റെ അച്ഛന്‍ തന്നെയായിരുന്നു പകര്‍ത്തിയിരുന്നത്. മമ്മൂക്കയോട് കുഞ്ഞിനെ വിളിക്കാത്തത് പറഞ്ഞ് കൊടുക്കാമെന്നും നമുക്ക് മമ്മൂക്കയുടെ വീട്ടില്‍ പോകാമെന്നുമൊക്കെയുള്ള ഉറപ്പ് അച്ഛന്‍ വീഡിയോയില്‍ മകള്‍ക്ക് നല്‍കുന്നുണ്ട് പെരിന്തല്‍മണ്ണ തിരൂര്‍ക്കാട് സ്വദേശികളായ ഹമീദലി പുന്നക്കാടന്‍-സജ്ല ദമ്പതികളുടെ മകള്‍ പീലിയാണ് മമ്മൂക്കയുടെ കട്ടഫാനായ ഈ കുഞ്ഞ്.
'പിണങ്ങല്ലേ എന്താ മോള്‍ടെ പേര്' എന്ന് ചോദിച്ചുകൊണ്ടാണ് മമ്മൂക്ക ഈ വീഡിയോ പങ്കുവെച്ചിരുന്നത്. അതേസമയം ഈ വീഡിയോയ്ക്ക് പിന്നാലെ കുഞ്ഞ് ആരാധികയെ തേടിയുളള സന്തോഷ വാര്‍ത്ത വന്നിരിക്കുകയാണ്. കോവിഡ് മാറിയാലുടന്‍ വീട്ടിലെത്തി മകളെ കാണാനുളള സൗകര്യം ഒരുക്കാമെന്ന അറിയിപ്പാണ് ദുവയ്ക്കും കുടുംബത്തിനും ലഭിച്ചിരിക്കുന്നത്. മെഗാസ്റ്റാറിന്റെ പിആര്‍ഒ റോബര്‍ട്ട് കുര്യാക്കോസാണ് ഇക്കാര്യം കുഞ്ഞ് ആരാധികയുടെ കുടുംബത്തെ അറിയിച്ചിരിക്കുന്നത്.
നിലവില്‍ പെരിന്തല്‍മണ്ണ മമ്മൂട്ടി ഫാന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന്റെ ഓണ്‍ലൈന്‍ പ്രെമോട്ടറാണ് പീലിയുടെ പിതാവായ ഹമീദലി. മമ്മൂക്കയുടെ കുഞ്ഞ് ആരാധികയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ആരാധകര്‍ ഉള്‍പ്പെടെയുളള നിരവധി പേരാണ് ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നത്. അതേസമയം കുടുംബത്തിനൊപ്പമായിരുന്നു കഴിഞ്ഞ ദിവസം മമ്മൂട്ടി പിറന്നാള്‍ ആഘോഷിച്ചത്. സൂപ്പര്‍താരത്തിന് ആശംസകള്‍ നേര്‍ന്ന് സഹതാരങ്ങളും ആരാധകരും ഒന്നടങ്കം സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു.
വാപ്പിച്ചിക്ക് സ്‌നേഹചുംബനം നല്‍കുന്ന ചിത്രം പങ്കുവെച്ചുകൊണ്ടാണ് ദുല്‍ഖര്‍ സല്‍മാന്‍ പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്. നമ്പര്‍ 20 മദ്രാസ് മെയില്‍ ചിത്രത്തില്‍ ഇച്ചാക്കയെ ഉമ്മ വെക്കുന്ന ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടാണ് മോഹന്‍ലാല്‍ ആശംസകള്‍ നേര്‍ന്നത്. കൂടാതെ സിനിമാ-രാഷ്ട്രീയ-സംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖര്‍ മെഗാസ്റ്റാറിന് ജന്മദിനാശംസകള്‍ നേര്‍ന്ന് എത്തിയിരുന്നു.


Click it and Unblock the Notifications