ചുവന്ന ഗൗണില്‍ സുന്ദരിയായി മീനാക്ഷി ദിലീപ്, താരപുത്രിയുടെ ലേറ്റസ്റ്റ് ചിത്രം വൈറല്‍

By Prashant V R

താരപുത്രിമാരില്‍ ഏറെ ആരാധകരുളള താരമാണ് മീനാക്ഷി ദിലീപ്. ദിലീപിനും കാവ്യാ മാധവനുമൊപ്പം മീനാക്ഷിയും വാര്‍ത്തകളില്‍ നിറയാറുണ്ട്. അടുത്തിടെ നാദിര്‍ഷയുടെ മകളുടെ വിവാഹ ചടങ്ങുകളിലായിരുന്നു മീനാക്ഷി തിളങ്ങിയത്. കൂട്ടുകാരികള്‍ക്കൊപ്പം മീനാക്ഷി അന്ന് കളിച്ച ഡാന്‍സ് ശ്രദ്ധേയമായി മാറിയിരുന്നു. മീനാക്ഷി ദിലിപീന്റെതായി വരാറുളള മിക്ക ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. അതേസമയം താരപുത്രിയുടെതായി വന്ന പുതിയൊരു ഫോട്ടോഷൂട്ട് ചിത്രം സമൂഹ മാധ്യമങ്ങളില്‍ ട്രെന്‍ഡിംഗായിരുന്നു.

meenakshi dileep

ഇത്തവണയും മനോഹരമായൊരു ചിത്രമാണ് മീനാക്ഷി ദീലിപ് പങ്കുവെച്ചിരിക്കുന്നത്. ചുവന്ന ഗൗണ്‍ ധരിച്ചുളള താരപുത്രിയുടെ പുതിയ ചിത്രമാണ് വൈറലായിരിക്കുന്നത്. മീനാക്ഷിയുടെ പുതിയ ചിത്രത്തിന് താഴെ നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. കൂട്ടുകാരികള്‍ക്കൊപ്പമുളള ചിത്രങ്ങള്‍ പങ്കുവെച്ചും മീനാക്ഷി ദിലീപ് സോഷ്യല്‍ മീഡിയയില്‍ എത്താറുണ്ട്.

ഗ്ലാമറസ് ആന്‍ഡ് സ്‌റ്റൈലിഷ് ലുക്കില്‍ നടി, പുത്തന്‍ ചിത്രങ്ങള്‍ കാണാം

നമിതാ പ്രമോദ്, നാദിര്‍ഷയുടെ മക്കളായ ആയിഷ, ഖദീജ തുടങ്ങിയവരെല്ലാം മീനാക്ഷിയുടെ അടുത്ത സുഹൃത്തുക്കളാണ്. അതേസമയം താരപുത്രിയുടെ സിനിമാ അരങ്ങേറ്റത്തിനായി ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. എന്നാല്‍ ഇതുവരെയും ഇതേകുറിച്ചുളള പ്രതികരണമൊന്നും മീനാക്ഷിയുടെ ഭാഗത്തു നിന്നുണ്ടായിട്ടില്ല. മീനാക്ഷിക്കൊപ്പം ദിലീപിന്‌റെ രണ്ടാമത്തെ മകള്‍ മഹാലക്ഷ്മിയുടെ പുതിയ വിശേഷങ്ങള്‍ അറിയാനും ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കാറുളളത്.

മഹാലക്ഷ്മിയുടെ ഒന്നാം പിറന്നാള്‍ ദിലീപും കുടുംബവും ആഘോഷമാക്കി മാറ്റിയിരുന്നു. മീനാക്ഷിയുടെ നിര്‍ബന്ധത്തിന് പിന്നാലെയാണ് ദിലീപ് കാവ്യയെ ജീവിത സഖിയാക്കിയത്. 2016ലായിരുന്നു ഇവരുടെ വിവാഹം. വിവാഹ ശേഷം കാവ്യ സിനിമ വിട്ടിരുന്നു. നിലവില്‍ കൈനിറയെ ചിത്രങ്ങളുമായാണ് ദിലീപ് മുന്നേറുന്നത്. 2019ല്‍ പുറത്തിറങ്ങിയ മൈ സാന്റയാണ് ദിലീപിന്റെതായി ഒടുവില്‍ തിയ്യേറ്ററുകളിലെത്തിയ സിനിമ. കേശു ഈ വീടിന്‌റെ നാഥനാണ് നടന്റെതായി റിലീസിങ്ങിനൊരുങ്ങുന്ന പുതിയ സിനിമ.

Read more about: meenakshi dileep
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X