Don't Miss!
- News
അടിച്ചു മോനേ; ഭാര്യക്ക് പിറന്നാളിന് ഗിഫ്റ്റായി കൊടുത്ത ലോട്ടറിക്ക് ബംപര്‍, കോടിപതിയായി മെക്കാനിക്
- Automobiles
വേറെ നിവൃത്തിയില്ലെന്ന് മഹീന്ദ്ര, XUV700 എസ്യുവിക്ക് വില കൂട്ടി
- Lifestyle
ധനലാഭം, മനശാന്തി, അപൂര്‍വ്വ സൗഭാഗ്യം ഒഴുകിയെത്തും; ഇന്നത്തെ രാശിഫലം
- Sports
IND vs NZ: ക്യാപ്റ്റന്‍ ഹര്‍ദിക്കിന്റെ മണ്ടത്തരം! മൂന്ന് പിഴവുകള്‍ ഇന്ത്യയെ തോല്‍പ്പിച്ചു-അറിയാം
- Finance
100 രൂപ ദിവസം മാറ്റിവെച്ചാൽ ഒരു ലക്ഷം സ്വന്തമാക്കാം; കീശയ്ക്ക് ഒതുങ്ങിയ മാസ അടവുള്ള ചിട്ടികളിതാ
- Travel
പാർവ്വതി വാലിയുടെ തീരത്തെ ചലാൽ! കസോളിനു പകരം പോകാൻ പറ്റിയ ഇടം
- Technology
പാരമ്പര്യവും ആരാധകപിന്തുണയും കൈമുതൽ; മിഡ്റേഞ്ച് പിടിക്കാൻ ഐക്കൂവിന്റെ ഇളമുറത്തമ്പുരാൻ
നാദിര്‍ഷയുടെ മകളുടെ വിവാഹ റിസപ്ഷനില്‍ തിളങ്ങി മമ്മൂട്ടിയും പൃഥ്വിരാജും, വൈറലായി വീഡിയോ
നാദിര്‍ഷയുടെ മകള്‍ ആയിഷയുടെ വിവാഹാഘോഷ ചിത്രങ്ങള്‍ കഴിഞ്ഞ കുറച്ചുദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. വിവാഹത്തോടനുബന്ധിച്ചുളള പ്രീ വെഡ്ഡിങ് റിസപ്ഷനോടെയായിരുന്നു ആഘോഷങ്ങളുടെ തുടക്കം. ചടങ്ങുകളില്‍ നാദിര്‍ഷയുടെ അടുത്ത സുഹൃത്ത് കൂടിയായ ദിലീപും സജീവമായിരുന്നു. ദിലീപിനൊപ്പം ഭാര്യ കാവ്യാ മാധവനും മകള്‍ മീനാക്ഷിയുമെല്ലാം വിവാഹ ചടങ്ങുകളില്‍ തിളങ്ങി. കൂടാതെ ആയിഷയുടെ വിവാഹ ചടങ്ങുകളില്‍ കൂട്ടുകാരിയായ നമിതാ പ്രമോദും എത്തിയിരുന്നു.
Recommended Video
ഗ്ലാമറസായി റായ് ലക്ഷ്മി,മമ്മൂട്ടിയുടെ നായികയുടെ ലേറ്റസ്റ്റ് ചിത്രങ്ങള്‍
നാദിര്‍ഷയുടെ മകളുടെ വിവാഹത്തിന് മുന്നോടിയായുളള ചടങ്ങുകളില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമായിരുന്നു പങ്കെടുത്തത്. ഇതിന്റെ ചിത്രങ്ങളും വീഡിയോസുമെല്ലാം സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗായിരുന്നു. തുടര്‍ന്ന് കാസര്‍ഗോഡ് വെച്ചായിരുന്നു നിക്കാഹ് നടന്നത്.

കാസര്‍ഗോഡ് നടന്ന വിവാഹത്തിന് ശേഷം കൊച്ചിയില്‍ സിനിമാ സുഹൃത്തുക്കള്‍ക്കായി വിവാഹ റിസപ്ഷന് സംഘടിപ്പിച്ചിരുന്നു. റിസപ്ഷനില്‍ നാദിര്‍ഷയുടെ അടുത്ത സുഹൃത്തുക്കളായ സിനിമാ പ്രവര്‍ത്തകരെല്ലാം തന്നെ പങ്കെടുത്തു. മെഗാസ്റ്റാര്‍ മമ്മൂട്ടിയും ഭാര്യ സുല്‍ഫത്തും ആയിഷ നാദിര്‍ഷയുടെ വിവാഹ റിസപ്ഷനില്‍ പങ്കെടുക്കാനായി എത്തിയിരുന്നു.

ഇതിന്റെ ചിത്രങ്ങള്‍ മമ്മൂക്കയുടെ ഫാന്‍സ് ഗ്രൂപ്പുകളിലും വന്നു. മെഗാസ്റ്റാറിന്റെ എറ്റവും പുതിയ ചിത്രങ്ങള്‍ ആരാധകരും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. മമ്മൂട്ടിക്ക് പുറമെ പൃഥ്വിരാജും റിസപ്ഷന് എത്തിയിരുന്നു. നാദിര്‍ഷ സംവിധാനം ചെയ്ത ആദ്യ ചിത്രത്തില്‍ പൃഥ്വിരാജായിരുന്നു നായകവേഷത്തില്‍ എത്തിയത്. ഇരുവരും ഒന്നിച്ച ആദ്യ ചിത്രം തന്നെ തിയ്യേറ്ററുകളില്‍ ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റായി മാറി.

പൃഥ്വിരാജിന് പുറമെ ശ്രീനിവാസന്, ബിജു മേനോന്, കലാഭവന്‍ ഷാജോണ്‍, ഷെയിന്‍ നിഗം, ധര്മ്മജന് ബോള്‍ഗാട്ടി, ഗിന്നസ് പക്രു, ബിബിന്‍ ജോര്‍ജ്ജ്, കൃഷ്ണപ്രഭ, റിമി ടോമി, സംവിധായകരായ ജോഷി, മേജര്‍ രവി ഉള്‍പ്പെടെയുളള സിനിമാ പ്രവര്‍ത്തകരും വിവാഹ റിസപ്ഷനില്‍ പങ്കെടുത്തു. കാവ്യ മാധവനൊപ്പമാണ് കൊച്ചിയിലെ വിവാഹ റിസപ്ഷനില്‍ ദിലീപ് എത്തിയത്.

മീനാക്ഷി നേരത്തെ തന്നെ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. മൈലാഞ്ചി കല്യാണം, പ്രീ വെഡ്ഡിങ് ആഘോഷ ചടങ്ങുകളിലെല്ലാം ദിലീപും കുടുംബവും സജീവ സാന്നിദ്ധ്യമായിരുന്നു. ആയിഷ നാദിര്‍ഷയുടെ കളിക്കൂട്ടുകാരി കൂടിയാണ് മീനാക്ഷി ദിലീപ്. നമിത പ്രമോദും ഇവരുടെ സുഹൃദ് സംഘത്തിലെ ആളാണ്.

കഴിഞ്ഞ വര്‍ഷം നവംബറിലായിരുന്നു ആയിഷ നാദിര്‍ഷയുടെ വിവാഹ നിശ്ചയം നടന്നത്. രണ്ട് പെണ്‍കുട്ടികളാണ് നാദിര്‍ഷ-ഷാഹിന ദമ്പതികള്‍ക്കുളളത്. ഖദീഷ നാദിര്‍ഷയാണ് ഇവരുടെ ഇളയമകള്‍. വ്യവസായിയായ ലത്തീഫ് ഉപ്ലയുടെ മകന് ബിലാലാണ് ആയിഷയെ ജീവിത സഖിയാക്കിയത്. ഒരാഴ്ചയോളമാണ് ആയിഷ നാദിര്‍ഷയുടെ വിവാഹ ആഘോഷ ചടങ്ങുകള്‍ നീണ്ടുനിന്നത്. പ്രീ വെഡ്ഡിങ് റിസെപ്ഷനില്‍ ഡാന്‍സുമായി മീനാക്ഷി ദിലീപും നമിതാ പ്രമോദുമെല്ലാം എത്തിയിരുന്നു. കൂടാതെ നാദിര്‍ഷയും സുഹൃത്തുക്കളും അവതരിപ്പിച്ച ഗാനമേളയും നടന്നു.
-
ഐശ്വര്യ റായും അഭിഷേക് ബച്ചനും തമ്മിൽ പ്രശ്നങ്ങൾ? തെളിവുകൾ നിരത്തി ആരാധകർ; ചിത്രങ്ങൾ വൈറൽ!
-
ഒരാൾ കിടന്ന ഉടനെ ഉറങ്ങും, ഒരാൾ ഇതാലോചിച്ച് ഉറങ്ങാതിരിക്കും; ഗോപി സുന്ദറും ഞാനും ഇങ്ങനെയെന്ന് അമൃത സുരേഷ്
-
മഷൂറയ്ക്ക് പ്രസവിക്കാൻ ഡീലക്സ് റൂം ബുക്ക് ചെയ്ത് ബഷീർ, 'പൊസിഷനും ഹാർട്ട് ബീറ്റും അനുസരിച്ച് ബേബി ഗേൾ'; മഷൂറ