മേഘ്‌നയെ സന്തോഷിപ്പിച്ച ചീരുവിന്റെയും കുഞ്ഞിന്‌റെയും പുതിയ വീഡിയോ, പങ്കുവെച്ച് നടി

By Midhun Raj

കന്നഡ താരം മേഘ്‌നാ രാജ് മലയാളികള്‍ക്കും പ്രിയപ്പെട്ട താരമാണ്. മോളിവുഡിലും നിരവധി സിനിമകളില്‍ അഭിനയിച്ച താരം പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്തിരുന്നു. സൂപ്പര്‍താര സിനിമകളിലെല്ലാ നായികയായി തിളങ്ങിയിരുന്നു താരം. മലയാളം, കന്നഡ ഭാഷകള്‍ക്ക് പുറമെ തമിഴ് തെലുങ്ക് സിനിമകളിലും നടി അഭിനയിച്ചിരുന്നു. വിവാഹ ശേഷം സിനിമ വിട്ട താരം കുടുംബ ജീവിതത്തിന് പ്രാധാന്യം നല്‍കുകയായിരുന്നു.

ലോക്ഡൗണ്‍ കാലമാണ് മേഘ്‌നയുടെ ഭര്‍ത്താവ് ചിരഞ്ജീവി സര്‍ജയുടെ അപ്രതീക്ഷിത വിയോഗമുണ്ടായത്. മേഘ്‌ന ഗര്‍ഭിണിയായ സമയത്തായിരുന്നു നടന്റെ വിടവാങ്ങല്‍. തുടര്‍ന്ന് അടുത്തിടെയാണ് നടി തങ്ങളുടെ ആദ്യത്തെ കുഞ്ഞിന് ജന്മം നല്‍കിയത്. മേഘ്‌നയുടെയും ചീരുവിന്റെയും കുഞ്ഞിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായിരുന്നു.

പ്രസവത്തിന് മുന്‍പ്

പ്രസവത്തിന് മുന്‍പ് നടന്ന മേഘ്‌നയുടെ ബേബി ഷവര്‍ പാര്‍ട്ടിയും മറ്റുമെല്ലാം മുന്‍പ് വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. അന്ന് ചിരഞ്ജീവിയുടെ കട്ടൗട്ട് വേദിയില്‍ സ്ഥാപിച്ചാണ് മേഘ്‌ന എത്തിയത്. അന്ന് ചീരുവിന്റെ കൗട്ടിനൊപ്പമുളള നടിയുടെ ചിത്രങ്ങളെല്ലാം തന്നെ ശ്രദ്ധേയമായി മാറിയിരുന്നു. മലയാളി താരം അനന്യ ഉള്‍പ്പെടെയുളള മേഘ്‌നയുടെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമെല്ലാം തന്നെ അന്ന് ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.

പിന്നാലെ മേഘ്‌നയുടെ

പിന്നാലെ മേഘ്‌നയുടെ കുഞ്ഞിനെ കാണാന്‍ അടുത്തിടെ സുഹൃത്തുക്കളായ നസ്രിയയും ഫഹദ് ഫാസിലും എത്തിയിരുന്നു. ഇതിന്റെ വീഡിയോയും മുന്‍പ് ആരാധകര്‍ ഏറ്റെടുത്തിരുന്നു. തന്റെ ഗര്‍ഭകാല വിശേഷങ്ങളെല്ലാം മുന്‍പ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്ന താരമാണ് മേഘ്‌ന രാജ്. മേഘ്‌നയുടെതായി വന്ന മിക്ക സോഷ്യല്‍ മീഡിയ പോസ്റ്റുകളും ശ്രദ്ധേയമായി മാറിയിരുന്നു.

കുഞ്ഞിന് ജന്മം നല്‍കിയ ശേഷവും

കുഞ്ഞിന് ജന്മം നല്‍കിയ ശേഷവും വിശേഷങ്ങള്‍ പങ്കുവെച്ച് മേഘ്‌ന സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. അതേസമയം മേഘ്‌നാ രാജിന്റെതായി വന്ന പുതിയ ഇന്‍സ്റ്റഗ്രാം സ്‌റ്റോറി ശ്രദ്ധേയമായി മാറിയിരുന്നു. ഇത്തവണ ചിരഞ്ജീവി സര്‍ജയ്‌ക്കൊപ്പം കുഞ്ഞുമുളള എഡിറ്റ് ചെയ്ത ഒരു വീഡിയോ ആണ് നടി പങ്കുവെച്ചിരിക്കുന്നത്. വീഡിയോയില്‍ കുഞ്ഞിനെ കൈയ്യില്‍ എടുത്ത് കൊണ്ട് നോക്കുന്ന ചീരുവിനെ കാണിക്കുന്നു.

നന്ദി പറയുന്നുമുണ്ട്

ആരാധകരില്‍ ഒരാളാണ് എഡിറ്റ് ചെയ്ത ഈ വീഡിയോസ് മേഘ്‌നയ്ക്ക് നല്‍കിയത്. ഇതിന് താരം നന്ദി പറയുന്നുമുണ്ട്. ലയണ്‍ കിംഗ് എന്ന ചിത്രത്തിലെ ഒരു രംഗം കോര്‍ത്തിണക്കികൊണ്ടായിരുന്നു ചീരുവിന്റെയും മകന്റെയും വീഡിയോ ആരാധകര്‍ തയ്യാറാക്കിയത്. ലയണ്‍ കിംഗില്‍ മുഫാസയും സിമ്പയും തമ്മിലുളള രംഗമാണ് ഇതിനായി ഉപയോഗിച്ചത്.

മുഫാസയും സിമ്പയും

മുഫാസയും സിമ്പയും, ചീരുവും ചിന്റുവും, അച്ഛനും മകനും തമ്മിലുളള സംഭാഷണം, ഇന്നേക്ക് 21ദിവസങ്ങളായിരിക്കുന്നു നമ്മുടെ സിമ്പയുടെ അഥവാ ജൂനിയര്‍ ചീരു ചിന്‌റു എത്തിയിട്ട്, നമ്മുടെ കിംഗ് ചിരഞ്ജീവി സര്‍ജ എന്നാണ് ഈ വീഡിയോ പങ്കുവെച്ച് ആരാധകര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരിക്കുന്നത്. മുന്‍പും മേഘ്‌നയ്ക്ക് ഇത്തരം എഡിറ്റഡ് ചിത്രങ്ങളും വീഡിയോകളും ആരാധകര്‍ സമ്മാനിച്ചിരുന്നു. ഇതെല്ലാം മേഘ്‌ന സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കുകയും ചെയ്തിരുന്നു. ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ വിവാഹിതരായവരാണ് ചിരഞ്ജീവി സര്‍ജയും മേഘ്‌നാ രാജും. കന്നഡ സിനിമാ ലോകം ഒന്നടങ്കം ആഘോഷിച്ച വിവാഹം കൂടിയായിരുന്നു ഇവരുടേത്.

വീഡിയോ

Read more about: meghna raj
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X