Just In
- 48 min ago
അന്നൊക്കെ പട്ടിണി കിടന്നിട്ടുണ്ട്, നല്ല കാര്യങ്ങള്‍ നടക്കുമെന്ന പ്രതീക്ഷയിലാണ് ജീവിച്ചത്: അലക്സാന്‍ഡ്ര
- 1 hr ago
ഉണ്ണി മുകുന്ദനോട് ഇഷ്ടം തുറന്ന് പറഞ്ഞ് നടി മൃദുല വിജയ്, താരങ്ങളുടെ വീഡിയോ വൈറലാകുന്നു
- 2 hrs ago
മലയാള സിനിമയുടെ പ്രിയപ്പെട്ട മുത്തച്ഛന് വിട, ആദരാജ്ഞലി അർപ്പിച്ച് കലാകേരളം
- 2 hrs ago
കരിക്കിലെ വിദ്യയുടെ വിവാഹം കഴിഞ്ഞു, ഭര്‍ത്താവിനൊപ്പമുളള നടിയുടെ വീഡിയോ വൈറല്‍
Don't Miss!
- News
പൊതുവായ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിൽ ഞങ്ങൾ ഒറ്റക്കെട്ടായി നിലകൊള്ളുന്നു: ബൈഡനെ അഭിനന്ദിച്ച് മോദി
- Sports
ISL 2020-21: ഇഞ്ചുറിടൈം ഗോളില്‍ ബ്ലാസ്റ്റേഴ്സ് നേടി, ബെംഗളൂരുവിനെ വീഴ്ത്തി
- Lifestyle
2021-ലെ ഏറ്റവും ഭാഗ്യമുള്ള നക്ഷത്രം; ഏത് ആഗ്രഹവും നിറവേറും
- Automobiles
കുഷാഖ് നിരത്തുകളിലേക്ക്! വെബ്സൈറ്റില്‍ ഉള്‍പ്പെടുത്തി സ്കോഡ
- Finance
റഷ്യയെ പിന്നിലാക്കി സൗദി അറേബ്യ; ചൈനയിലേക്ക് കൂടുതല്‍ എണ്ണ കയറ്റി അയക്കുന്നു
- Travel
ഇന്ത്യക്കാര്‍ കാത്തിരിക്കുന്ന ഹിമാലയ ട്രക്കിങ്ങ്, പരിധിയില്ലാത്ത സാഹസികത
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
മമ്മൂക്കയുടെ പുതിയ വീട്ടില്‍ അതിഥിയായി ലാലേട്ടന്, വൈറലായി ചിത്രം
മമ്മൂട്ടിയും മോഹന്‍ലാലും ഒരുമിച്ചുളള ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ തരംഗമാവാറുണ്ട്. വര്‍ഷങ്ങളായുളള സൗഹൃദം ഇപ്പോഴും കാത്തുസൂക്ഷിക്കുന്നവരാണ് ഇരുവരും. മമ്മൂക്കയെ കുറിച്ച് ലാലേട്ടനും, ലാലേട്ടനെ കുറിച്ച് മമ്മൂക്കയും പറയാറുളള വാക്കുകളെല്ലാം ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. സൂപ്പര്‍താരങ്ങള്‍ ഒരുമിച്ചുളള സിനിമകള്‍ക്കെല്ലാം മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. മാസങ്ങള്‍ക്ക് ശേഷം അടുത്തിടെ ആന്റണി പെരുമ്പാവൂരിന്റെ മകളുടെ വിവാഹ റിസപ്ഷനിലാണ് സൂപ്പര്‍ താരങ്ങള്‍ കണ്ടുമുട്ടിയത്.
അന്ന് മമ്മൂക്കയും ലാലേട്ടനും ഒരുമിച്ചുളള ചിത്രങ്ങള്‍ ആരാധകര്‍ ആഘോഷമാക്കി മാറ്റിയിരുന്നു. താടിയും മുടിയും നീട്ടിയുളള ഗെറ്റപ്പില്‍ മമ്മൂക്കയും മെലിഞ്ഞ ലുക്കില്‍ ലാലേട്ടനെയും അന്ന് പ്രേക്ഷകര്‍ കണ്ടു. അതേസമയം ഇതിന് പിന്നാലെ സൂപ്പര്താരങ്ങളുടെതായി പുറത്തിറങ്ങിയ പുതിയൊരു ചിത്രവും സമൂഹ മാധ്യമങ്ങളില്‍ തരംഗമായിരിക്കുകയാണ്. ഇത്തവണ മമ്മൂക്കയുടെ പുതിയ വീട്ടില്‍ വെച്ച് എടുത്ത ഇരുവരുടെയും ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗായിരിക്കുന്നത്.
സൂപ്പര്‍ താരങ്ങളുടെ ആരാധക ഗ്രൂപ്പുകളിലും മറ്റും ഈ ചിത്രം വ്യാപകമായി പ്രചരിക്കുന്നുണ്ട്. അടുത്തിടെയാണ് മെഗാസ്റ്റാറും കുടുംബവും പുതിയ വീട്ടിലേക്ക് താമസം മാറ്റിയത്. അടുത്തിടെ ദുല്‍ഖര്‍ സല്‍മാനും പുതിയ വീട്ടിലേക്ക് മാറുന്ന കാര്യം ആരാധകരെ അറിയിച്ചിരുന്നു. ആ സമയത്ത് കുടുംബത്തിനൊപ്പം നില്ക്കാന് കഴിയാത്തതിന്റെ വിഷമവും നടന് പങ്കുവെച്ചു. കണ്ണും കണ്ണും കൊളളയടിത്താല്‍ പ്രൊമോഷന് സമയത്താണ് ദുല്‍ഖര്‍ സല്മാന് ഇക്കാര്യം പറഞ്ഞത്.
ഹോട്ട് ചിത്രങ്ങളുമായി ബോളിവുഡ് നടി, ലേറ്റസ്റ്റ് ഫോട്ടോസ് കാണാം
അതേസമയം മാസങ്ങള്‍ക്ക് ശേഷം വീണ്ടും സിനിമാ തിരക്കുകളിലാണ് മോഹന്‍ലാല്‍. നടന്റെ എറ്റവും പുതിയ ചിത്രമായ ആറാട്ടിന്റെ ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഉദയകൃഷ്ണയുടെ തിരക്കഥയില്‍ ബി ഉണ്ണികൃഷ്ണന് സംവിധാനം ചെയ്യുന്ന സിനിമയാണ് ആറാട്ട്. ബിലാല്‍ എന്ന ചിത്രമാണ് മമ്മൂക്കയുടെതായി ആരംഭിക്കാനിരിക്കുന്നത്. ബിഗ് ബിയുടെ രണ്ടാം ഭാഗമായ ബിലാല്‍ വലിയ ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. അമല്‍ നീരദ് തന്നെ സംവിധാനം ചെയ്യുന്ന ബിലാലില്‍ മെഗാസ്റ്റാറിനൊപ്പം വമ്പന്‍ താരനിര തന്നെയാണ് അണിനിരക്കുന്നത്. ബിലാലിന് പുറമെ ദ പ്രീസ്റ്റ്, വണ്‍ തുടങ്ങിയവയും മമ്മൂക്കയുടെ പുതിയ ചിത്രങ്ങളാണ്.