'അമ്മ'യുടെ ക്രൈം ത്രില്ലറിന് മുകേഷ് നിര്‍ദ്ദേശിച്ച പേര്, മോഹന്‍ലാലിന്‌റെ മറുപടി വൈറല്‍
താരസംഘടന അമ്മ നിര്‍മ്മിക്കുന്ന പുതിയ സിനിമയുടെ പ്രഖ്യാപനം മലയാളി പ്രേക്ഷകരെ ഒന്നടങ്കം സന്തോഷത്തിലാഴ്ത്തിയിരുന്നു. സംഘടനയുടെ കൊച്ചി ഓഫീസ് ഉദ്ഘാടനം ചെയ്ത ദിവസമായിരുന്നു സിനിമയെ കുറിച്ച് അറിയിച്ചത്. മമ്മൂട്ടിയും മോഹന്‍ലാലും പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രം സംവിധായകരായ പ്രിയദര്‍ശനും ടികെ രാജീവ് കുമാറും ചേര്‍ന്നാണ് ഒരുക്കുന്നത്. ഇതുവരെയും പേരിട്ടിട്ടില്ലാത്ത ചിത്രം ട്വന്റി 20യുടെ വിജയത്തിന് ശേഷം അമ്മ സംഘടന നിര്‍മ്മിക്കുന്ന സിനിമ കൂടിയാണ്.
സ്വിം സ്യൂട്ടില്‍ ഗ്ലാമറസായി നടി, പുതിയ ചിത്രങ്ങള്‍ കാണാം
അമ്മ പ്രസിഡണ്ട് മോഹന്‍ലാല്‍ തന്നെയായിരുന്നു താരസംഘടന നിര്‍മ്മിക്കുന്ന ചിത്രത്തെ കുറിച്ച് അറിയിച്ചത്. പ്രിയദര്‍ശനും രാജീവ് കുമാറും ചേര്‍ന്ന് സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് പേര് നിര്‍ദ്ദേശിക്കാന്‍ പ്രേക്ഷകര്‍ക്ക് ഒരു മല്‍സരവും അമ്മ ഒരുക്കുന്നുണ്ടെന്ന കാര്യം മോഹന്‍ലാല്‍ അന്ന് വെളിപ്പെടുത്തിയിരുന്നു.

ഇത് കേട്ട് നടന്‍ മുകേഷിന്റെതായി വന്ന കമന്റും ഗണേഷ് കുമാറിന്റെ പ്രതികരണവും ശ്രദ്ധേയമായിരുന്നു. കൊല സെയ്തത് യാര്‍ എന്നാണ് മുകേഷ് സിനിമയുടെ പേരായി നിര്‍ദ്ദേശിച്ചത്. ഇത് ഗണേഷ് കുമാര്‍ പിന്താങ്ങുകയും ചെയ്തു. മുകേഷ് പറഞ്ഞ പേര് കേട്ട് സദസില്‍ നിന്നും ചിരി ഉയര്‍ന്നു, ഇത് കേട്ട് പ്രസംഗം നിറുത്തി മോഹന്‍ലാല്‍ അല്‍പനേരം മൗനത്തിലായി.

ആദ്യം ചിരിച്ചെങ്കിലും പിന്നീട് നടന്റെ മുഖഭാവം മാറുകയായിരുന്നു. അതേസമയം ക്രൈം ത്രില്ലറായി ഒരുക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ്. 140ഓളം താരങ്ങള്‍ക്ക് ഈ സിനിമയില്‍ അഭിനയിക്കാന്‍ കഴിയുമെന്ന് മോഹന്‍ലാല്‍ അറിയിച്ചിരുന്നു. സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററാണ് അമ്മ സംഘടനയുടെ ഓഫീസ് ഉദ്ഘാടന ചടങ്ങില്‍ പുറത്തുവിട്ടത്.

2008ലാണ് അമ്മയുടെ ആദ്യ ചിത്രമായ ട്വന്റി 20 പുറത്തിറങ്ങിയത്. മലയാളത്തിലെ മിക്ക താരങ്ങളും അണിനിരന്ന ചിത്രം തിയ്യേറ്ററുകളില്‍ ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റായി മാറിയിരുന്നു. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ദിലീപ്, ജയറാം തുടങ്ങിയ താരങ്ങള്‍ ചിത്രത്തില്‍ മുഖ്യവേഷങ്ങളിലെത്തി. ദിലീപായിരുന്നു ചിത്രം നിര്‍മ്മിച്ചത്. ഉദയകൃഷ്ണ സിബി കെ തോമസിന്റെ തിരക്കഥയില്‍ സംവിധായകന്‍ ജോഷി സിനിമ അണിയിച്ചൊരുക്കി.

മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സോഫീസ് കളക്ഷന്റെ കാര്യത്തിലും അമ്മയുടെ ആദ്യ ചിത്രം നേട്ടമുണ്ടാക്കിയിരുന്നു. ആക്ഷന്‍ ത്രില്ലര്‍ ചിത്രമായാണ് ട്വന്റി 20 എടുത്തത്. സാമ്പത്തികമായി പ്രയാസം നേരിട്ടവരെ സഹായിക്കാനായിരുന്നു അന്ന് താരസംഘടന സിനിമ എടുത്തത്. ഇതിനായി എല്ലാ താരങ്ങളും സിനിമയ്ക്ക് വേണ്ടി അണിചേര്‍ന്നു.


Click it and Unblock the Notifications