For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'നമ്മളെയൊന്നും ആർക്കും വേണ്ടെടാ...', ബോബി മരിച്ചുവെന്ന് കേട്ടപ്പോൾ ഞാൻ മരിക്കാൻ പോകുന്നപോലെ തോന്നി! നന്ദു

  |

  എൺപതുകളിലും തൊണ്ണൂറുകളിലും ശുദ്ധ ഹാസ്യം മനോഹരമായി കൈകാര്യം ചെയ്തിരുന്ന നിരവധി കാലപ്രതിഭകൾ മലയാള സിനിമയ്ക്ക് ഉണ്ടായിരുന്നു. അവരിൽ ചിലർ ഇന്ന് ജീവിച്ചിരിപ്പില്ല. അത്തരം കലാകാരന്മാർക്ക് പകരമാകാൻ സാധിക്കുന്ന പ്രതിഭകളെ പിന്നീട് കണ്ടെത്താനും സാധിച്ചിട്ടില്ല. അക്കൂട്ടത്തിൽ അകാലത്തിൽ മലയാള സിനിമയ്ക്ക് നഷ്ടമായ ഒരു പ്രതിഭയായിരുന്നു ബോബി കൊട്ടാക്കര എന്ന കലാകാരൻ. അപ്രതീക്ഷിതമായിരുന്നു അദ്ദേഹത്തിന്റെ മരണം. അബ്ദുൾ അസീസ് എന്നാണ് യഥാർഥ പേര്.

  'മുതിർന്നവരേ കേൾക്കും പോലെ മക്കളെ കേൾക്കും', അച്ഛനെന്ന നിലയിൽ വിനീതിന് നൂറിൽ നൂറ് മാർക്കാണെന്ന് ദിവ്യ!

  മുച്ചീട്ടുകളിക്കാരന്റെ മകൾ എന്ന ചിത്രത്തിലൂടെയാണ് ബോബി ചലച്ചിത്ര ലോകത്തേക്ക് വന്നത്. പിന്നീട് ഏകദേശം 300ൽ അധികം ചിത്രങ്ങളിൽ അഭിനയിച്ചു. കണ്ണെഴുതി പൊട്ടും തൊട്ട്, ഗോളാന്തരവാർത്തകൾ, കാഴ്ചക്കപ്പുറം, ചിത്രം എന്നിവ അവയിൽ ചില ശ്രദ്ധേയമായ ചിത്രങ്ങളാണ്. ഇത് കൂടാതെ ചില ടെലിവിഷൻ സീരിയലുകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. 2000 ഡിസംബർ രണ്ടിന് തിരുവനന്തപുരത്ത് ഭക്ഷ്യവിഷബാധയെ തുടർന്നാണ് ബോബി കൊട്ടാരക്കര അന്തരിച്ചത്. രാജീവ് കുമാറിന്റെ ജയറാം സിനിമ വക്കാലത്ത് നാരായണൻ കുട്ടിയിൽ നിയമപുസ്തകങ്ങൾ വിറ്റുനടക്കുന്ന ക്യാപ്റ്റൻ ബോബി എന്ന കഥാപാത്രമായി അഭിനയിച്ചുവരികയായിരുന്നു. അതിനിടയിലാണ് മരണം സംഭവിച്ചത്.

  'പ്രേമനൈരാശ്യമാണോയെന്നാണ് എല്ലാവർക്കും അറിയേണ്ടത്, ആ അസുഖമാണ് ശരീരത്തെ മാറ്റിയത്'; സനുഷ സന്തോഷ്

  നാടകത്തിലൂടെയായിരുന്നു ബോബിയുടെ സിനിമാ പ്രവേശനം. കൊല്ലം കാളിദാസകലാകേന്ദ്രം, ആലപ്പുഴ മലയാളകലാഭവൻ, ആറ്റിങ്ങൽ ജനശക്തി, ആലുമ്മൂടന്റെ നാടകഗ്രൂപ്പ് എന്നിവയിലെല്ലാം ബോബി പ്രവർത്തിച്ചിട്ടുണ്ട്.മിമിക്രിയിലൂടെയും കലാലോകത്ത് സജീവ സാന്നിധ്യമായിരുന്നെങ്കിലും സിനിമയിലൂടെയാണ് ബോബിയെ ആളുകൾ തിരിച്ചറിഞ്ഞ് തുടങ്ങിയത്. ആരോഹണം എന്ന ചിത്രത്തിലൂടെയാണ് ബോബി സിനിമാരംഗത്ത് ശ്രദ്ധിക്കപ്പെടുന്നത്. പിന്നീടുള്ളത് ഒട്ടനവധി ഹിറ്റ് ചിത്രങ്ങളുടെ ഭാ​ഗമായി. ഒരുപാട് നല്ല കഥാപാത്രങ്ങൾക്ക് ജീവൻ നൽകി. മഴവിൽകാവടിയിലൂടെയാണ് ബോബി തിരക്കുള്ള നടനായത്. ഉലക്ക എന്ന ഹാസ്യ കഥാപ്രസംഗത്തിലെ ബോബി എന്ന പേരാണ് പിന്നീട് അസീസ് സ്വന്തമാക്കിയത്.

  ബോബിയെ മരണം കൊണ്ട് പോകുന്നതിനും മണിക്കൂറുകൾക്ക് മുമ്പ് വരെ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്ന വ്യക്തിയായിരുന്നു നടൻ നന്ദു. അടുത്ത സുഹൃത്ത് കൂടിയായിരുന്ന ബോബി മരിച്ചുവെന്ന വാർത്ത അപ്രതീക്ഷിതമായിരുന്നുവെന്നും അവസാനം അദ്ദേഹത്തെ കണ്ടുമുട്ടിയപ്പോൾ ജീവിതം മടുത്തുവെന്നാണ് ഏറ്റവും കൂടുതൽ പ്രാവശ്യം ബോബി പറഞ്ഞതെന്നും നന്ദു വെളിപ്പെടുത്തുന്നു. അന്ന് ബോബിയെ ആശുപത്രിയിൽ കൊണ്ടുപോയപ്പോൾ അ‍ഞ്ച് മിനിറ്റ് മുമ്പ് എത്തിച്ചിരുന്നെങ്കിൽ രക്ഷിക്കാൻ സാധിക്കുമായിരുന്നുവെന്നാണ് ഡോക്ടർമാർ പറഞ്ഞതെന്നും നന്ദു പറയുന്നു. ആ മരണവാർതക്ത ആദ്യം കേട്ടപ്പോൾ വിശ്വസിച്ചിരുന്നില്ലെന്നും പിന്നീട് വീണ്ടും ഒരു പ്രൊഡക്ഷൻ കൺട്രോളൻ വിളിച്ച് മരിച്ചുവെന്ന് തറപ്പിച്ച് പറയുകയായിരുന്നുവെന്നും ആ നിമിഷം ഇപ്പോഴും ഓർക്കാൻ കഴിയുന്നില്ലെന്നും നന്ദു പറയുന്നു.

  'ബോബി ചേട്ടൻ മരിക്കുന്നതിന്റെ തലേന്ന് വരെ ഞങ്ങൾ ഒരുമിച്ച് ഒരുപാട് നേരം ഉണ്ടായിരുന്നു. മൂന്ന് മണിക്കൂറുകളോളം ലൊക്കേഷനിൽ ഇരുന്ന് പാട്ടുകൾ പാടി. അന്ന് ബോബി ചേട്ടൻ ഒരുപാട് കാര്യങ്ങൾ സംസാരിച്ചു. എനിക്ക് ആരും ഇല്ലെടാ.... നമ്മളെയൊന്നും ആർക്കും വേണ്ടെടാ... കുടുംബക്കാരും പരിചയക്കാരും അടക്കം എല്ലാവരും പാര പണിയുകയാണ്. ഞാൻ സിനിമയിലായത് കൊണ്ട് മോശം സ്വഭാവമുണ്ട്. പെണ്ണുങ്ങളുമായി സമ്പർക്കമുണ്ട് എന്നെല്ലാമാണ് എന്നെ കുറിച്ച് ചിലർ കഥകൾ പറഞ്ഞ് പരത്തിയിരിക്കുന്നത്. അതുകൊണ്ട് വിവാഹം പോലും നടക്കുന്നില്ല. എനിക്ക് മുന്നോട്ടുള്ള ജീവിതത്തെ കുറിച്ച് പ്രതീക്ഷയില്ലടാ... എന്നെല്ലാമാണ് അദ്ദേഹം പറഞ്ഞുകൊണ്ടിരുന്നത്. അന്ന് ഞാൻ അദ്ദേഹത്തെ ആശ്വസിപ്പിച്ചു. നെ​ഗറ്റീവ് ചിന്തിക്കാതെ പോസറ്റീവായി ചിന്തിക്കുവെന്ന് ഞാൻ പറഞ്ഞു.'

  'ബോബി ചേട്ടന്റെ പരിചയക്കാരിൽ ഒരാൾ അദ്ദേഹത്തെ വിരുന്നിന് വിളിച്ചിട്ടുണ്ടായിരുന്നു. അവിടെ പോയി ബോബി ചേട്ടൻ ഭക്ഷണം കഴിച്ചു. ഞങ്ങളുമായി അന്ന് ലൊക്കേഷനിൽ സംസാരിച്ച് കൊണ്ടിരിക്കുമ്പോൾ‌ ചെറിയ ദേഹാസ്വാസ്ഥതകൾ ബോബി ചേട്ടൻ പ്രകടിപ്പിച്ചിരുന്നു. പിന്നെ വീണ്ടും ഉഷാറായി സെറ്റിലെത്തി. ആ അസ്വസ്ഥതകൾ മരണത്തിലേക്കുള്ള തുടക്കമായിരുന്നിരിക്കണം. ബോബി ചേട്ടന് ആസ്മയുണ്ടായിരുന്നു. കണവ പോലുള്ളവ കഴിച്ചതോടെ ആസ്മ അസ്വസ്ഥതകൾ വർധിച്ചു. പരിചയത്തിലുള്ള ഡോക്ടറുടെ അടുത്തേക്കാണ് ബോബി ചേട്ടൻ‌ ആദ്യം പോയത്. കണ്ടപാടെ അദ്ദേഹം മെഡിക്കൽ കോളജിലേക്ക് പോകാൻ നിർദേശിച്ചു. സ്ഥിതി അത്ര വഷളായിരുന്നു'

  'വേദനകൊണ്ട് നിലവിളിക്കുകയായിരുന്നു ബോബി ചേട്ടൻ‌ എന്നാണ് സംഭവത്തിന് ദൃക്സാക്ഷികളായവർ പറഞ്ഞത്. ബോബി ചേട്ടൻ മരിച്ചുവെന്ന് കേട്ടപ്പോൾ ഞാൻ‌ മരിച്ചുപോകുമെന്നാണ് എനിക്ക് തോന്നിയത്. ആദ്യം വാർത്ത ഞാൻ വിശ്വസിച്ചിരുന്നില്ല. വാർത്ത കേട്ട പാതി കേൾക്കാത്ത പാതി ഞാൻ ആശുപത്രിയിലേക്ക് ഓടി. മോർച്ചറിയിൽ സൂക്ഷിക്കാൻ ബോബി ചേട്ടന്റെ ശരീരം കൊണ്ടുവന്നപ്പോൾ‌ ഞാൻ തൊട്ട് നോക്കി. അപ്പോഴും ചൂടുണ്ടായിരുന്നു. മരിച്ചുവെന്ന് വിശ്വസിക്കാനാവാതെ ഞാൻ അദ്ദേഹത്തെ കുലുക്കി വിളിച്ചു. ഒരുപക്ഷെ നേരത്തെ തന്നെ മരണത്തിന്റെ വിളി വന്നിട്ടുണ്ടാവണം അതായിരിക്കാം അന്ന് ജീവിതത്തെ കുറിച്ച് അത്രത്തോളം നേരം എന്നോട് സംസാരിച്ചത്. ആ മരണം ഇന്നും വിശ്വസിക്കാനായിട്ടില്ല' നന്ദു പ‌റയുന്നു.

  മൂന്ന് പതിറ്റാണ്ടുകളായി മലയാള സിനിമയുടെ ഭാ​ഗമാണ് നന്ദു. അതിൽ ആദ്യത്തെ ഇരുപത്തിയഞ്ചു്വർഷവും നന്ദുവിന് പ്രതിസന്ധികളുടെ വർഷങ്ങളായിരുന്നു. അത്രയും കാലമുണ്ടായിരുന്നിട്ടും സിനിമ കൊണ്ട് എന്തെങ്കിലും നേടാനോ ഒരു നല്ല ജീവിതം കെട്ടിപ്പടുക്കാനോ നന്ദുവിനായില്ല. ശേഷമാണ് ശ്രദ്ധേയ വേഷങ്ങൾ ചെയ്ത് മലയാളത്തിൽ താരമാകാൻ തുടങ്ങിയത്. രഞ്ജിത്ത് സംവിധാനം ചെയ്ത സ്പിരിറ്റിലെ നന്ദുവിന്റെ അഭിനയം പ്രശംസ പിടിച്ചുപറ്റിയിരുന്നു. നിരവധി പ്രിയദർശൻ ചിത്രങ്ങളിലും നന്ദു അഭിനയിച്ചിട്ടുണ്ട്. സ്പിരിറ്റ് എന്ന ചിത്രത്തിന് മികച്ച സഹനടനുള്ള നിരവധി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. നന്ദലാൽ കൃഷ്ണ മർത്തി എന്നാണ് യഥാർഥ പേര്. സിനിമയിലേക്ക് എത്തിയ ശേഷമാണ് നന്ദു എന്ന പേര് സ്വീകരിച്ചത്. 1987 മുതൽ മലയാള സിനിമാ രം​ഗത്ത് ചെറുതും വലുതുമായ നിരവധ കഥാപാത്രങ്ങൾ നന്ദു അവതരിപ്പിച്ചിട്ടുണ്ട്. കോമഡി കഥാപാത്രങ്ങളും നന്ദു മനോഹരമായി കൈകാര്യം ചെയ്യാറുണ്ട്. ജീത്തു ജോസഫ് സിനിമ ട്വൽത്ത മാനിലാണ് ഏറ്റവും അവസാനം നന്ദു അഭിനയിച്ചത്.

  Read more about: actor malayalam
  English summary
  Viral: Nandhu Opens Up The Last Days Of Actor Bobby Kottarakkara, Says He Was Very Depressed
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X