മോഹന്‍ലാലില്‍ നിന്നും ജോര്‍ജുകുട്ടിയിലേക്കുള്ള പരകായ പ്രവേശം, ദൃശ്യം 2 തീര്‍ന്നപ്പോള്‍ സങ്കടമായി
മോഹന്‍ലാല്‍-ജീത്തു ജോസഫ് കൂട്ടുകെട്ടിലൊരുങ്ങുന്ന ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായിരിക്കുകയാണ്. 56 ദിവസത്തെ ചിത്രീകരണമാണ് പ്ലാന്‍ ചെയ്തിരുന്നതെങ്കിലും അതിന് മുന്‍പ് തന്നെ ചിത്രീകരണം പൂര്‍ത്തിയായെന്നായിരുന്നു ജീത്തു ജോസഫ് പറഞ്ഞത്. സിനിമയുടെ ചിത്രീകരണം തീര്‍ന്നുവെന്നറിഞ്ഞപ്പോള്‍ സങ്കടം തോന്നിയെന്ന് പറഞ്ഞെത്തിയിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്ന കുറിപ്പുകളിലൂടെ തുടര്‍ന്നുവായിക്കാം.

ലാലേട്ടനൊപ്പമുണ്ടായിരുന്നു
ഞങ്ങളുടെ കുടുംബത്തിന്റെ പ്രാർത്ഥനകളും ആശിർവാദ് സിനിമാസിനൊപ്പം ചേർന്നു. ചെറിയ വികൃതികളും കുസൃതികളുമായി ഞങ്ങളെ സ്നേഹിച്ചും ചിരിപ്പിച്ചും കളിപ്പിച്ചും സന്തോഷിപ്പിച്ചും കഴിഞ്ഞ 40 ദിവസങ്ങൾ ജോർജ്കുട്ടി... ലാലേട്ടൻ, ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു. ശക്തമായ.. അതിശക്തമായ തന്റെ തിരക്കഥയുടെ മാറ്റ് ഊതിക്കാച്ചി 100 ശതമാനം തിളക്കമുള്ളതാക്കി അഭ്രപാളികളിൽ പകർത്തി വിജയങ്ങളുടെ വിസ്മയം തീർത്ത ജിത്തു ചേട്ടന്റെ സംവിധാന മികവ്, ഛായാഗ്രഹണ രംഗത്ത് പുതിയ പരീക്ഷണങ്ങൾ.

ദൃശ്യം 2
ആ പരീക്ഷണങ്ങളിൽ നിന്ന് ലഭിക്കുന്ന അറിവ് സംവിധായകന്റെ മനസുമായി ചേർത്ത് ഛായാഗ്രഹണത്തിന്റെ അനന്ത സാധ്യതകളിലൂടെ ദൃശ്യം 2 അതിമനോഹരമായി അഭ്രപാളികളിലേക്കു പകർത്തിയ സതീഷ് കുറുപ്പിന്റെ വൈഭവം.ഒരു കലാസംവിധായകന്റെ കഴിവ് സിനിമയുടെ ഓരോ ഫ്രെയിമും എത്രമാത്രം മനോഹരമാക്കും എന്ന് തെളിയിച്ച രാജീവ് കോവിലകത്തിന്റെ കലാസംവിധാന പാടവം.

പുതുമകളേറെയാണ്
അഭിനയചക്രവർത്തി, താരരാജാവ്, ഇന്ത്യൻ സിനിമയുടെ അഭിമാനം.. കംപ്ലീറ്റ് ആക്ടർ.... പദ്മശ്രീ...പദ്മഭൂഷൺ.... ഭരത് ലാലേട്ടന്റെ ജോർജ്കുട്ടിയായുള്ള പരകായ പ്രവേശം. അനായാസ അഭിനയശൈലിയിലൂടെ പ്രേക്ഷകരുടെ മനം കവർന്ന മീനയുടെ നിറസാന്നിദ്യം. സായ്കുമാറിന്റെ മികച്ച പ്രകടനം. . നാട്യവും അഭിനയവും ഒരുപോലെയിണങ്ങുന്ന ആശാശരത്തിന്റെ മികവുറ്റ പ്രകടനം. തൊടുപുഴയുടെ നയനമനോഹരമായ വർണ കാഴ്ചകൾ.. ഇനിയുമുണ്ട് ദൃശ്യത്തിൽ പുതുമകൾ ഏറെ.
Recommended Video

സംവിധായകന്‍റെ ഇഷ്ടം പോലെ
കോടികൾ മുടക്കി സംവിധായകന്റെ ഇഷ്ടത്തിന് പ്രവർത്തിക്കുന്ന വലിയ മനസുള്ള ആന്റണി പെരുമ്പാവൂർ എന്ന നിർമാതാവ്.ഈ സിനിമക്കുവേണ്ടി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കർശന അച്ചടക്കത്തോടെ പ്രവർത്തിച്ച സാങ്കേതിക പ്രവർത്തകർ. പുതിയ കാഴ്ചകളും പുതിയ വിസ്മയങ്ങളും പുതിയ അനുഭവങ്ങളും പുതിയ മായാജാലങ്ങളും പുതിയ അത്ഭുതങ്ങളും പ്രേക്ഷകർക്ക് നൽകാൻ ലാലേട്ടൻ -ജീത്തു ജോസഫ് -ആന്റണി പെരുമ്പാവൂർ- ടീമിന്റെ ദൃശ്യം 2 വിനു കഴിയും എന്ന ഉറപ്പിൽ ജോർജ് കുട്ടിക്ക് പുറകെ ഞങ്ങളും എന്നും ഓർമ്മിക്കാൻ പ്രൊഡ്യൂസർ സമ്മാനിച്ച മനോഹര സന്ധ്യയെ സാക്ഷിയാക്കി വാഗമൺ കുന്നിറങ്ങി.


Click it and Unblock the Notifications











