വിവാദങ്ങൾക്ക് കാരണം, ഇപ്പോൾ അങ്ങനെ ചെയ്യാറില്ല, ബാലിശമാണെന്ന് അറിയാം: ഷെയിൻ നി​ഗം

കരിയറിൽ പല തവണ വിവാ​ദത്തിൽ അകപ്പെട്ട നടനാണ് ഷെയിൻ നി​ഗം. കരിയറിൽ നടന് വിനയായതും വിവാദങ്ങളാണ്. യുവനിരയിൽ ശ്രദ്ധേയ സിനിമകളുമായി മുന്നേറവെയാണ് ഷെയിൻ നി​ഗത്തിനെ വിവാദങ്ങൾ വലച്ചത്. നിർമാതാക്കൾ ഷെയിനിെതിരെ പരാതി നൽകി. സംഘടനകൾ വിലക്കുകയും പരസ്യ പ്രസ്താവനകൾ നടത്തുകയും ചെയ്തു. മലയാള സിനിമകളേക്കാൾ നടൻ ഇന്ന് തമിഴിലാണ് കൂടുതൽ സജീവം. ഷെയിൻ നി​ഗത്തിന്റെ ഭാ​ഗത്ത് നിന്നും തെറ്റുകൾ ഉണ്ടായിട്ടുണ്ടെന്നാണ് സംഘടനകൾ പറഞ്ഞത്. പുതിയ അഭിമുഖത്തിൽ തനിക്ക് വന്ന മാറ്റങ്ങളെക്കുറിച്ച് നടൻ സംസാരിക്കുന്നുണ്ട്.

പഴയത് പോലെ പെട്ടെന്ന് പ്രതികരിക്കുന്ന ആളല്ല താനെന്ന് ഷെയിൻ നി​ഗം പറയുന്നു. ​ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിലാണ് പരാമർശം. വളരെ കൺസിസ്റ്റന്റ് ആയ ജീവിതമാണെനിക്കെന്ന് ഞാൻ പറയില്ല. ഞാൻ ഇവോൾവ് ചെയ്യുന്നുണ്ട്. ആറ് മാസം മുമ്പ് എന്നെ കണ്ടിരുന്നെങ്കിൽ നിങ്ങൾക്കെന്നോട് മറ്റൊരു സമീപനമായിരിക്കും. ഇതാണ് ഞാൻ, ഞാനിങ്ങനെയായിരിക്കും എന്ന ആക്ടിം​ഗ് എനിക്കില്ല. ഞാനെല്ലാമാണ്. സാഹചര്യത്തിന്റെ പ്രതിഫലനമാണ് ഞാൻ. എല്ലാവർ‌ക്കും അങ്ങനെയേ സാധിക്കൂ.

Shane Nigam

എല്ലാവരും ഒരു ഇമേജ് പുറത്ത് വെക്കുകയാണ്. ഞാനിങ്ങനെയാണെന്ന് ഷെയിൻ നി​ഗം പറയുന്നു. എന്നെക്കുറിച്ചുള്ള വിവാദങ്ങൾ ഞാൻ ഒരുപാട് ചിന്തിക്കാത്തത് കൊണ്ട് വന്നതാണ്. എന്നെ മുതലെടുക്കുകയാണെന്ന് ഞാൻ കരുതി. അതെനിക്ക് ഉൾക്കൊള്ളാൻ ബുദ്ധിമുട്ടാണ്. എന്നെ ചീറ്റ് ചെയ്താൽ ഡിപ്ലോമാറ്റിക്കായിരിക്കാനും മറ്റെന്തെങ്കിലും ചെയ്യാനും എനിക്ക് പറ്റില്ലായിരുന്നു. ചില കാര്യങ്ങളോട് പ്രതികരിച്ചു. ഇപ്പോൾ ഞാനങ്ങനെ ചെയ്യാറില്ല.

കാരണം അത് ബാലിശമാണെന്ന് തനിക്കറിയാമെന്നും ഷെയിൻ നി​ഗം പറഞ്ഞു. ഷെയിൻ നി​ഗത്തിന്റെ വാക്കുകളെ ആരാധകർ സ്വീകരിക്കുന്നുണ്ട്. തന്റെ തെറ്റ് തിരിച്ചറിയാനും അത് തുറന്ന് പറയാനും ഷെയിൻ നി​ഗത്തിന് കഴിഞ്ഞെന്ന് ഇവർ പറയുന്നു. ബാൽട്ടി ആണ് ഷെയിൻ നി​ഗത്തിന്റെ വരാനിരിക്കുന്ന സിനിമ. സെപ്റ്റംബർ 26 ന് ചിത്രം റിലീസ് ചെയ്യും. മ​ദ്രാസ്കാരൻ എന്ന സിനിമയിലൂടെയാണ് ഷെയിൻ നി​ഗം തമിഴ് സിനിമാ രം​ഗത്തേക്ക് കടന്നത്. വാലി മോ​ഹൻദാസ് ആണ് സംവിധാനം. ആക്ഷൻ ത്രില്ലർ ചിത്രം കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല.

Shane Nigam

അന്തരിച്ച നടൻ അബിയുടെ മകനാണ് ഷെയിൻ നി​ഗം. അഭിനയ മികവുണ്ടായിട്ടും സിനിമാ രം​ഗത്ത് ഉയരങ്ങളിലെത്താതെ പോയ നടനായാണ് മരിക്കുന്നത് വരെയും അബി ജനങ്ങൾക്കിടയിൽ അറിയപ്പെട്ടത്. ദിലീപ്, കലാഭവൻ മണി, ജയറാം, സലിം കുമാർ തുടങ്ങിയ താരങ്ങളെല്ലാം മിമിക്രി കലാ രംഗത്ത് അബിയുടെ ഒപ്പം പ്രവർത്തിച്ചവരാണ്. എന്നാൽ അപ്പോഴും അബിക്ക് അർഹമായ അവസരങ്ങൾ ലഭിച്ചില്ല. മകൻ ഷെയ്നിന് ഈ സ്ഥിതി കരിയറിൽ ഉണ്ടാവരുതെന്ന് പ്രേക്ഷകർ ആഗ്രഹിച്ചിരുന്നു. ഇപ്പോഴും പ്രേക്ഷകരുടെ വലിയ പിന്തുണ ഷെയിൻ നി​ഗ​ത്തിനുണ്ട്.

സിനിമാ രം​ഗത്ത് നിന്നും ചുരുക്കം ചിലർ മാത്രമാണ് വിവാദ സമയത്ത് ഷെയിനിനെ പിന്തുണച്ചത്. ഇതിലൊരാൾ നിർമാതാവ് സാന്ദ്ര തോമസാണ്. ഷെയ്ൻ നിഗം മാത്രമല്ല പ്രശ്നക്കാരനെന്ന് സാന്ദ്ര തോമസ് പറഞ്ഞു. പ്രബലരായ മറ്റ് പലർക്കെതിരെയുമുള്ള പരാതി ഒതുക്കിയതാണ്. താൻ മറ്റ് നടൻമാർക്കെതിരെ പരാതി കൊടുത്തിട്ടുണ്ട്. എന്നാൽ അവ ഒതുക്കി തീർക്കുകയാണുണ്ടായത്. ഷെയ്നിനെ മാത്രം ലക്ഷ്യം വെക്കുന്നത് എന്തിനെന്ന് മനസ്സിലാവുന്നില്ലെന്നും സാന്ദ്ര തോമസ് തുറന്നടിച്ചു.

More from Filmibeat

Read more about: shane nigam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X