ഐശ്വര്യ ലക്ഷ്മിയെ ലിപ്‌ലോക്ക് ചെയ്യണം, അവര്‍ ഹോട്ടാണ്! വീണ്ടും വിവാദ പരാമര്‍ശവുമായി ആറാട്ടണ്ണന്‍
മോഹന്‍ലാലിന്റെ ആറാട്ട് എന്ന സിനിമയെ കുറിച്ച് റിവ്യൂ പറഞ്ഞ് ശ്രദ്ധേയനായ താരമാണ് സന്തോഷ് വര്‍ക്കി. സോഷ്യല്‍ മീഡിയയില്‍ വൈറലായ വീഡിയോ കാരണം സന്തോഷ് സെലിബ്രിറ്റിയാവുകയും ചെയ്തു. പിന്നീട് പല സിനിമകളുടെയും റിവ്യു പറഞ്ഞെങ്കിലും ഒടുവില്‍ വിവാദനായകനായി.
നടി നിത്യ മേനോനെ വിവാഹം കഴിക്കണമെന്ന ആഗ്രഹം പറഞ്ഞ് നിരന്തരം വിളിച്ചിരുന്ന ആളാണ് സന്തോഷ് വര്‍ക്കിയെന്ന് നടി വെളിപ്പെടുത്തി. ഇതിന് പിന്നാലെ മറ്റ് ചില നടിമാരെയും വിളിച്ച് ശല്യം ചെയ്തുവെന്ന് ഇയാള്‍ക്കെതിരെ ആരോപണം വന്നു. ഇപ്പോഴിതാ നടി ഐശ്വര്യ ലക്ഷ്മിയെ കുറിച്ച് പറഞ്ഞാണ് സന്തോഷ് വീണ്ടും വാര്‍ത്തകളില്‍ നിറയുന്നത്.

ആറാട്ട് സിനിമയെ കുറിച്ച് റിവ്യൂ പറഞ്ഞത് മുതലാണ് സന്തോഷ് വര്‍ക്കി ആറട്ടണ്ണന്‍ എന്ന പേരില്‍ അറിയപ്പെട്ട് തുടങ്ങിയത്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം സിനിമകളുടെ റിലീസ് ദിവസം മാധ്യമങ്ങള്‍ക്ക് മുന്നില്‍ വരികയും റിവ്യൂ പറയുകയും ചെയ്യും. ഇടയ്ക്ക് സിനിമകളെ പറ്റി മോശം അഭിപ്രായം പങ്കുവെച്ചതിന് ആളുകള്‍ക്കിടയില്‍ നിന്നും മര്‍ദ്ദനമേല്‍ക്കുകയും ചെയ്തിരുന്നു.
ഇപ്പോള്‍ ഇന്‍സ്റ്റാഗ്രാം പേജിലൂടെ നടി ഐശ്വര്യ ലക്ഷ്മിയുമായി ലിപ്‌ലോക്ക് ചെയ്യാന്‍ ആഗ്രഹമുണ്ടെന്ന് പറഞ്ഞാണ് സന്തോഷ് വിവാദത്തിലായിരിക്കുന്നത്. വീഡിയോ വൈറലായതിന് പിന്നാലെ ഇദ്ദേഹത്തെ വിമര്‍ശിച്ച് കൊണ്ട് നിരവധി പേരാണ് എത്തുന്നത്.
'ഐശ്വര്യ ലക്ഷ്മി വളരെ ഹോട്ടാണ്. മായനദിയിലൊക്കെയുണ്ട്. ഇന്റിമേറ്റ് സീന്‍ ചെയ്യാന്‍ അവര്‍ക്കൊരു മടിയുമില്ല. അവരുമായി ഒരു സിനിമയില്‍ ലിപ്‌ലോക്ക് ചെയ്യാന്‍ ആഗ്രഹമുണ്ട്. ജീവിതത്തില്‍ അല്ല, സിനിമയില്‍ അവരുമായി ലിപ്‌ലോക്ക് ചെയ്യാന്‍ താല്‍പര്യമുണ്ട്.' എന്നുമാണ് സന്തോഷ് പറഞ്ഞിരിക്കുന്നത്.
നിനക്ക് ക്രഷ് ഇല്ലാത്ത ഏതെങ്കിലും നടി ഉണ്ടോ? ഇങ്ങനെ ആണേല്‍ നീ അടി കൊണ്ട് ചാവും സിനിമയില്‍ അല്ല ജീവിതത്തില്‍. സാധാരണ കല്യാണം കഴിക്കാന്‍ ഇഷ്ടമാണ്. അവര്‍ക്കൊരു ജീവിതം കൊടുക്കണമെന്ന് ഒക്കെയാണ് പറയാറുള്ളത്. ഇത്തവണ അണ്ണന്‍ ഡയലോഗ് മാറ്റിപ്പിടിച്ചതാണ്... എന്നിങ്ങനെ പോവുകയാണ് കമന്റുകള്‍.

അതേ സമയം ഇയാള്‍ക്കെതിരെ കേസ് എടുക്കണമെന്നാണ് ചിലര്‍ പറയുന്നത്. നിരന്തരമായി സ്ത്രീകളെ സമൂഹ മാധ്യമങ്ങളിലൂടെ അപമാനിക്കുന്ന ഇയാള്‍ക്കെതിരെ നടപടി എടുക്കാന്‍ വല്ല വകുപ്പും ഉണ്ടോ? എന്നും ചിലര്‍ ചോദിക്കുന്നുണ്ട്.
പല നടിമാരെയും വിവാഹം കഴിക്കാന്‍ താല്‍പര്യമുണ്ടെന്ന് പറഞ്ഞാണ് സന്തോഷ് രംഗത്ത് വരാറുള്ളത്. ആദ്യം നിത്യ മേനോന്‍ ആയിരുന്നെങ്കില്‍ പിന്നീട് പല നടിമാരിലേക്കും മാറി. ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യരെ കുറിച്ചും ഇദ്ദേഹം സംസാരിച്ചിരുന്നു. ഇടയ്ക്ക് നടി മീനയുടെ ഭര്‍ത്താവ് മരിച്ചതോടെ അവരെയും വിവാഹം കഴിക്കാന്‍ താല്‍പര്യമുണ്ടെന്നും ഇദ്ദേഹം പറഞ്ഞു.
മീനയുടെ ഭര്‍ത്താവ് മരിച്ചതിനാല്‍ അവര്‍ക്കൊരു ജീവിതം കൊടുക്കാന്‍ താന്‍ തയ്യാറാണെന്നും നടിയ്‌ക്കൊരു മകളുണ്ട് എന്നത് പ്രശ്‌നമൊന്നുമല്ലെന്നും സന്തോഷ് പറഞ്ഞിരുന്നു. ഇതൊക്കെ പുതിയ വിവാദങ്ങള്‍ക്കാണ് വഴിയൊരുക്കിയത്.


Click it and Unblock the Notifications