സംയുക്ത വര്‍മ്മയ്‌ക്കൊപ്പമുളള താരപുത്രിയുടെ പഴയകാല ചിത്രം വൈറല്‍, ഏറ്റെടുത്ത് ആരാധകര്‍
നടിയായും നര്‍ത്തകിയായുമെല്ലാം മലയാളത്തില്‍ തിളങ്ങിയ താരപുത്രിയാണ് ഉത്തര ഉണ്ണി. ഊര്‍മ്മിള ഉണ്ണിയുടെ മകളായ ഉത്തര ഇടവപ്പാതി എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. തുടര്‍ന്ന് വവ്വല്‍ പസങ്ക എന്ന തമിഴ് ചിത്രത്തിലും അഭിനയിച്ചു. അഭിനയത്തിന് പുറമെ അവതാരകയായും എത്തിയിരുന്നു താരപുത്രി. കൈരളി ടിവിയിലെ മാമ്പഴം എന്ന ഷോയാണ് നടി അവതരിപ്പിച്ചത്. കൂടാതെ ഹ്രസ്വ ചിത്രങ്ങളിലൂടെ സംവിധായികയായും അരങ്ങേറി ഉത്തര ഉണ്ണി.

സോഷ്യല്‍ മീഡിയയിലും ആക്ടീവാകാറുളള ഉത്തര ഉണ്ണിയുടെ മിക്ക പോസ്റ്റുകളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. തന്റെ എറ്റവും പുതിയ ചിത്രങ്ങളും വീഡിയോസുമെല്ലാം പങ്കുവെച്ച് താരപുത്രി ഇന്‍സ്റ്റഗ്രാമില്‍ എത്താറുണ്ട്. അതേസമയം സംയുക്ത വര്‍മ്മയ്ക്കൊപ്പമുളള നടിയുടെ പഴയകാല ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഉത്തര ഉണ്ണിയുടെ അടുത്ത ബന്ധുക്കളാണ് സംയുക്തയും ഭര്‍ത്താവ് ബിജു മേനോനും. ഇന്‍സ്റ്റഗ്രാമില്‍ സംയുക്തയ്‌ക്കൊപ്പമുളള ഇഷ്ടചിത്രം ഏതാണെന്ന് ആരാധകര്‍ ചോദിച്ചപ്പോഴാണ് നടി ഈ ത്രോബാക്ക് ചിത്രം പോസ്റ്റ് ചെയ്തത്.

ഒപ്പം മാറ്റിവെച്ച തന്‌റെ കല്യാണത്തെ കുറിച്ചും നടി ഇന്‍സ്റ്റയില്‍ മനസുതുറന്നു. ഉത്തരയുടെയും ഭര്‍ത്താവിന്‌റെയും ചിത്രം പങ്കുവെക്കാന്‍ ഒരാള്‍ ആവശ്യപ്പെട്ടപ്പോള്‍ ഞങ്ങള്‍ വിവാഹിതരായില്ലെന്നും 2021ലാണ് അത് നടക്കുകയെന്നും നടി മറുപടി നല്‍കി. ഒപ്പം ഭാവി വരന്‍ നിതേഷ് എസ് നായര്‍ക്കൊപ്പമുളള ഒരു ചിത്രവും നടി പോസ്റ്റ് ചെയ്തു. അതേസമയം ഈ വര്‍ഷം എപ്രിലില്‍ വിവാഹം നടത്താനായിരുന്നു ഇരുവരുടെയും വീട്ടുകാര്‍ തീരുമാനിച്ചത്. എന്നാല്‍ കോവിഡ് വ്യാപനം കാരണം മാറ്റിവെക്കേണ്ടി വന്നു. മാട്രിമോണി സൈറ്റ് വഴിയുളള അറേഞ്ച്ഡ് മാര്യേജാണ് തങ്ങളുടെെേതന്ന് മുന്‍പ് ഉത്തര ഉണ്ണി തുറന്നുപറഞ്ഞിരുന്നു.
പുതിയ ലുക്കിലൂടെ ഈ വര്‍ഷം ഞെട്ടിച്ച ഇന്ത്യന്‍ സെലിബ്രിറ്റികള്‍, ചിത്രങ്ങള്‍ കാണാം
Recommended Video
മുന്‍പ് ഉത്തര ഉണ്ണിയുടെ എന്‍ഗേഞ്ച്‌മെന്റില്‍ സംയുക്തയും പങ്കെടുത്തിരുന്നു. അന്ന് ബിജു മേനോനൊപ്പമാണ് നടി എത്തിയത്. അതേസമയം തന്‌റെ പുതിയ വിശേഷങ്ങള്‍ പങ്കുവെച്ച് സംയുക്തയും സോഷ്യല്‍ മീഡിയയില്‍ എത്താറുണ്ട്. കുടുംബത്തിനൊപ്പമുളള ചിത്രങ്ങളും തന്റെ വര്‍ക്കൗട്ട് ചിത്രങ്ങളുമെല്ലാം നടി മുന്‍പ് പോസ്റ്റ് ചെയ്തിരുന്നു. നടിയുടെ തിരിച്ചുവരവിനായി വലിയ ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. വീണ്ടും ചില വീട്ടുകാര്യങ്ങള്‍ എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ താരമാണ് സംയുക്ത വര്‍മ്മ. തുടര്‍ന്ന് നാല് വര്‍ഷത്തെ കരിയറില്‍ പതിനഞ്ചിലധികം സിനിമകളില്‍ നടി അഭിനയിച്ചു.


Click it and Unblock the Notifications