മമ്മൂട്ടിയുടെയും ദുല്‍ഖറിന്റെയും സമാനമായ പോസിലുളള ചിത്രങ്ങള്‍ വൈറല്‍! ഏറ്റെടുത്ത് ആരാധകര്‍
മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെതായി വരാറുളള മിക്ക ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. ലുക്കിന്റെയും വസ്ത്രധാരണത്തിന്റെയും കാര്യത്തില്‍ ഇപ്പോഴും മുന്നില്‍ നില്‍ക്കുന്ന താരമാണ് മമ്മൂക്ക. മെഗാസ്റ്റാറിന്റെ വേറിട്ട ലുക്കിലുളള ചിത്രങ്ങളെല്ലാം പലപ്പോഴും തരംഗമാകാറുണ്ട്. അടുത്തിടെ താരം പങ്കുവെച്ച വര്‍ക്കൗട്ട് ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുത്തിരുന്നു. മമ്മൂക്കയ്‌ക്കൊപ്പം സ്റ്റൈലിന്റെയും ലുക്കിന്റെയും കാര്യത്തില്‍ മകന്‍ ദുല്‍ഖര്‍ സല്‍മാനും ഒട്ടുംപിറകിലല്ല.

ദുല്‍ഖറിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളെല്ലാം സമൂഹ മാധ്യമങ്ങളില്‍ വൈറലാകാറുണ്ട്. അതേസമയം ദുല്‍ഖര്‍ അടുത്തിടെ പങ്കുവെച്ചൊരു ചിത്രം സോഷ്യല്‍ മീഡിയയില്‍ വീണ്ടും വെെറലായിരുന്നു. നേവി യൂണിഫോമിലുളള ഒരു ചിത്രമായിരുന്നു നടന്‍ പങ്കുവെച്ചിരുന്നത്. തിരുവോണത്തിന് പുറത്തിറങ്ങിയ മണിയറയിലെ അശോകന്‍ എന്ന ചിത്രത്തിലെ കഥാപാത്രത്തിന്റെ ലുക്കായിരുന്നു ഇത്. മണിയറയിലെ അശോകനില്‍ നേവി ഓഫീസര്‍ അര്‍ജുന്‍ എന്ന കഥാപാത്രമായിട്ടാണ് ദുല്‍ഖര്‍ സല്‍മാന്‍ അഭിനയിച്ചത്.
അതേസമയം തന്നെ മമ്മൂട്ടിയുടെ പഴയൊരു ചിത്രവും വൈറലാവുകയാണ്. ഒരു വര്‍ഷം മുന്‍പ് വെളള കുര്‍ത്തയും പാന്റും ധരിച്ചുളള ചിത്രമാണ് മമ്മൂക്ക പങ്കുവെച്ചിരുന്നത്. രണ്ട് ചിത്രങ്ങളിലും കാലിന്‍മേല്‍ കാല് കേറ്റിവെച്ചിരിക്കുന്ന അച്ഛനെയും മകനെയുമാണ് കാണിക്കുന്നത്. മമ്മൂക്കയും ദുല്‍ഖറും സമാനമായ രീതിയില്‍ പോസ് ചെയ്യുന്ന ചിത്രമാണ് വീണ്ടും തരംഗമായിരിക്കുന്നത്. മുന്‍പ് ഒരേ ഡ്രസ് തന്നെ ധരിച്ചുകൊണ്ടുളള ഇരുവരുടെയും ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുത്തിരുന്നു.
ഫാഷന്റെ കാര്യത്തില്‍ ഇപ്പോഴും മുന്നില്‍തന്നെ നില്‍ക്കുന്ന താരങ്ങളാണ് മമ്മൂക്കയും ദുല്‍ഖറും. ദുല്‍ഖര്‍ അതിഥി വേഷത്തില്‍ എത്തിയ മണിയറയിലെ അശോകന്‍ നടന്‍ തന്നെയായിരുന്നു നിര്‍മ്മിച്ചിരുന്നത്. ജേക്കബ് ഗ്രിഗറിയായിരുന്നു ചിത്രത്തില്‍ നായക വേഷത്തില്‍ എത്തിയിരുന്നത്. മണിയറയിലെ അശോകന് പിന്നാലെ കുറുപ്പ് എന്ന ചിത്രമാണ് ദുല്‍ഖര്‍ സല്‍മാന്റെതായി അണിയറയില്‍ ഒരുങ്ങുന്ന എറ്റവും പുതിയ ചിത്രം. കുറുപ്പിന്റെ ആദ്യ ടീസര്‍ അടുത്തിടെ നടന്റെ ജന്മദിനത്തില്‍ പുറത്തിറങ്ങിയിരുന്നു.
അതേസമയം വണ്‍ എന്ന ചിത്രമാണ് മമ്മൂട്ടിയുടെതായി അണിയറയില്‍ ഒരുങ്ങുന്ന എറ്റവും പുതിയ ചിത്രം. സിനിമ റിലീസിങ്ങിനൊരുങ്ങുന്ന വേളയിലാണ് അപ്രതീക്ഷിതമായി ലോക്ഡൗണ്‍ വന്നത്. വണിന് പുറമെ ദ പ്രീസ്റ്റ്, ബിഗ്ബിയുടെ രണ്ടാം ഭാഗമായ ബിലാല്‍ തുടങ്ങിയവയും മെഗാസ്റ്റാറിന്റെയും ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ്.


Click it and Unblock the Notifications