»   » ബോളിവുഡില്‍ നിന്നും തമിഴില്‍ നിന്നും ഒക്കെ വിളിക്കുന്നു, ഇപ്പോള്‍ ഒന്നും വേണ്ട എന്ന് പ്രിയ

ബോളിവുഡില്‍ നിന്നും തമിഴില്‍ നിന്നും ഒക്കെ വിളിക്കുന്നു, ഇപ്പോള്‍ ഒന്നും വേണ്ട എന്ന് പ്രിയ

Posted By: Aswini P
Subscribe to Filmibeat Malayalam

ഒമര്‍ ലാലു സംവിധാനം ചെയ്ത ഒരു അഡാര്‍ ലവ്വ് എന്ന ചിത്രത്തിലെ 'മാണിക്യ മലയാരയ പൂവേ' എന്ന പാട്ട് റിലീസ് ചെയ്തതോടെ ഗാനരംഗത്ത് അഭിനയിച്ച പ്രിയ വാര്യര്‍ വൈറലായി. മലയാളവും തമിഴും തെലുങ്കുമൊക്കെ കടന്ന് അങ്ങ് ബോളിവുഡ് വരെ എത്തി.

കൃഷിക്ക് കണ്ണ് തട്ടാതിരിക്കാന്‍ സണ്ണി ലിയോണിന്റെ ബിക്കിനി പോസ്റ്റര്‍ വച്ച കര്‍ഷകന്‍!!!

എന്‍ഡി ടിവി പോലും പ്രിയയെ വിളിച്ച് അഭിമുഖം എടുത്തു. നാഷണല്‍ ക്രഷ് ആയി മാറിയിരിയ്ക്കുകയാണിപ്പോള്‍ പ്രിയ. ധാരാളം അവസരങ്ങള്‍ സിനിമയില്‍ ലഭിക്കുന്നുണ്ടെന്ന് പ്രിയ പറയുന്നു.

സിനിമ സ്വപ്നം

ഒരു നടിയാവണം എന്നത് എന്റെ സ്വപ്‌നമായിരുന്നു. ചെറുപ്പം മുതലേയുള്ള ആഗ്രഹമാണത്. പാട്ടിനോടും താത്പര്യമുണ്ട് എന്ന് പ്രിയ നേരത്തെ വ്യക്തമാക്കിയിരുന്നു.

ഈ അവസ്ഥ

ഇപ്പോള്‍ പാട്ട് വൈറലായതോടെ പ്രേക്ഷകരില്‍ നിന്ന് പല തരത്തിലുള്ള പ്രതികരണങ്ങളും ലഭിക്കുന്നു. വളരെ അധികം സന്തോഷവതിയാണ് ഞാനിപ്പോള്‍.. ഇതൊരിക്കലും പ്രതീക്ഷിച്ചതല്ല എന്ന് പ്രിയ പറയുന്നു..

ധാരാളം ഓഫറുകള്‍

തമിഴില്‍ നിന്നും മലയാളത്തില്‍ നിന്നും ബോളിവുഡില്‍ നിന്നും ധാരാളം അവസരങ്ങള്‍ ഇപ്പോള്‍ വരുന്നുണ്ട്. പക്ഷെ അഡാര്‍ ലവ് റിലീസ് ആകുന്നത് വരെ മറ്റൊരു പ്രൊജക്ടും ഞാനേറ്റെടുക്കുന്നില്ല.

ബോളിവുഡ് ഇഷ്ടം

ബോളിവുഡ് സിനിമകളില്‍ അഭിനയിക്കണം എന്നത് എന്റെ സ്വപ്‌നമാണ്. സഞ്ജയ് ലീല ബന്‍സാലി ചിത്രമൊക്കെ ലഭിക്കുക എന്നാല്‍ സ്വപ്‌നമാണ്. ബോളിവുഡില്‍ ഏറ്റവുമിഷ്ടമുള്ള നടി ദീപിക പദുക്കോണ്‍ ആണെന്നും പ്രിയ പറഞ്ഞു.

ഏറ്റവും ഇഷ്ടപ്പെട്ട ട്രോള്‍

പാട്ട് വൈറലായതോടെ പല ട്രോളുകളും വന്നല്ലോ.. അതിലേറ്റവും ഇഷ്ടപ്പെട്ട ട്രോള്‍, പ്രധാനമന്ത്രി തന്നെ നാഷണല്‍ ക്രഷ് ആയി പ്രഖ്യാപിക്കുന്ന ട്രോള്‍ ആണെന്ന് പ്രിയ പറയുന്നു

ഇതുപോലെ പ്രണയമുണ്ടോ

അത്രയേറെ ഫീല്‍ ചെയ്തിട്ടാണ് ആ രംഗം ചെയ്തത്. എന്നാല്‍ യഥാര്‍ത്ഥ ജീവിത്തില്‍ അത്ര വലിയ പ്രത്യേകതകളുള്ള ആളൊന്നുമില്ല. ഇപ്പോള്‍ പഠനത്തിലും എന്റെ സ്വപ്‌നത്തിലുമാണ് ശ്രദ്ധ- പ്രിയ പറഞ്ഞു


English summary
Viral Winking Girl Priya Varrier ADMITS Getting Crazy Bollywood Offers

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam