ഇത്രയ്ക്ക് വേണ്ടായിരുന്നു.. ഭാര്യ അനുഷ്‌കയെ പ്രശംസിച്ച വീരാടിന് ട്രോളന്മാരുടെ പൊങ്കാല
സീറോ എന്ന ചിത്രത്തെയും ഭാര്യ അനുഷ്‌ക ശര്‍മയുടെ അഭിനയത്തെയും പ്രശംസിച്ച ഇന്ത്യന്‍ ക്രിക്കറ്റ് താരം വീരാട് കോലിക്ക് ട്വിറ്ററില്‍ ട്രോളന്മാരുടെ പൊങ്കാല. ഇത്രയ്ക്ക് വേണമായിരുന്നോ വീരാട് എന്നാണ് ആരാധകര്‍ ചോദിയ്ക്കുന്നത്.

സീറോ എന്ന ചിത്രം കണ്ടു എന്നും ചിത്രം നല്ലൊരു എന്റര്‍ടൈന്‍മെന്റ് ആണെന്നും ആസ്വദിച്ചു എന്നും ട്വിറ്ററില്‍ കുറിച്ച വീരാട്, ഭാര്യ അനുഷ്‌കയുടെ അഭിനയത്തെയും പ്രശംസിച്ചിരുന്നു. വളരെ വെല്ലുവിളി നിറഞ്ഞ കഥാപാത്രം അനുഷ്‌ക മികച്ച രീതിയില്‍ ചെയ്തു എന്നാണ് വീരാട് പറഞ്ഞത്.
എന്നാല്‍ ഒരു മോശം സിനിമയ്ക്ക് ഇത്രയേറെ പുകഴ്ത്തല്‍ വേണോ എന്നാണ് ട്വിറ്ററില്‍ ആരാധകരുടെ ചോദ്യം. ഭാര്യയെ പ്രശംസിച്ചോളൂ, എന്നാല്‍ ബോക്‌സോഫീസില്‍ പിടിച്ചു നില്‍ക്കാന്‍ പോലും കഷ്ടപ്പെടുന്ന സീറോ എന്ന ചിത്രത്തെ വെറുതേ പുകഴ്ത്തരുത് എന്നും ട്രോളന്മാര്‍ പറഞ്ഞു.
ഷാരൂഖ് ഖാന്‍ നായകനായ ചിത്രത്തില്‍ അനുഷ്‌ക ശര്‍മയ്‌ക്കൊപ്പം കത്രീന കൈഫും നായികാ നിരയിലുണ്ട്. ആനന്ദ് എല്‍ റായ് സംവിധാനം ചെയ്ത ചിത്രത്തില്‍ പ്രേക്ഷകര്‍ക്ക് വലിയ പ്രതീക്ഷയുണ്ടായിരുന്നു.


Click it and Unblock the Notifications











