പ്രേക്ഷകമനസ്സും ബോക്സോഫീസും നിറച്ച് വൈറസ്! ആദ്യ ദിനത്തില്‍ മികച്ച പ്രകടനം! കലക്ഷന്‍ ഇങ്ങനെ!

Recommended Video

ബോക്സോഫീസും നിറച്ച് വൈറസ്, കളക്ഷന്‍ റിപ്പോർട്ട്

കേരളക്കര ഒന്നടങ്കം ഏറ്റെടുത്തിരിക്കുകയാണ് വൈറസിനെ. ആഷിഖ് അബു സംവിധാനം ചെയ്ത സിനിമയ്ക്ക് മികച്ച സ്വീകരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. വന്‍താരനിരയെ അണിനിരത്തി നിപ അതിജീവനത്തിന്റെ കഥയുമായി എത്തുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കിയപ്പോള്‍ മുതല്‍ പ്രേക്ഷകരും കാത്തിരിപ്പിലായിരുന്നു. വീണ്ടും നിപ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പശ്ചാത്തലത്തില്‍ സിനിമയുടെ റിലീസ് മാറ്റുമോയെന്ന തരത്തിലുള്ള ചര്‍ച്ചകളും സജീവമായിരുന്നു. ഒരിക്കല്‍ അതിജീവിച്ച നമ്മള്‍ ഇനിയും ശക്തമായി നേരിടുമെന്നും നേരത്തെ അറിയിച്ചത് പോലെ തന്നെ സിനിമയെത്തുമെന്നും വ്യക്തമാക്കിയായിരുന്നു അണിയറപ്രവര്‍ത്തകരെത്തിയത്. ഇതിനിടയിലാണ് പരിശോധനയ്ക്ക് അയച്ച സാമ്പിളുകളുടെ റിസല്‍ട്ട് നെഗറ്റീവാണെന്ന ആശ്വാസ വാര്‍ത്തയുമെത്തിയത്. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിലെത്തിയ സിനിമ കാണാനായി ആരാധകര്‍ മാത്രമല്ല താരങ്ങളും തിയേറ്ററുകളിലേക്കെത്തിയിരുന്നു.

നിറഞ്ഞ കരഘോഷത്തോടെയാണ് സിനിമയെ പ്രേക്ഷകര്‍ സ്വീകരിച്ചത്. പോസിറ്റീവ് പ്രതികരണങ്ങളാണ് എല്ലായിടത്തുനിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെ സിനിമയെ വിമര്‍ശിച്ചവരുമുണ്ട്. താരങ്ങള്‍ അഭിനയിക്കുകയല്ല മറിച്ച് അതാത് കഥാപാത്രമായി ജീവിക്കുകയായിരുന്നുവെന്നായിരുന്നു പ്രേക്ഷകര്‍ പറഞ്ഞത്. ആരാണ് മികച്ചതെന്ന് ചോദിച്ചാല്‍ ഉത്തരം നല്‍കാന്‍ ഏറെ പണിപ്പെടുമെന്നും പ്രേക്ഷകര്‍ പറഞ്ഞിരുന്നുയ ടൊവിനോ തോമസും കുഞ്ചാക്കോ ബോബനുമുള്‍പ്പടെ വൈറസില്‍ അണിനിരന്ന താരങ്ങളും തിയേറ്ററുകളിലേക്കെത്തിയിരുന്നു. സിനിമയെ സ്വീകരിച്ച പ്രേക്ഷകര്‍ക്ക് നന്ദി അറിയിച്ചും താരങ്ങള്‍ എത്തിയിരുന്നു. പ്രേക്ഷകമനസ്സില്‍ നിറഞ്ഞുനില്‍ക്കുന്ന വൈറസിന്റെ ബോക്‌സോഫീസ് പ്രകടനത്തെക്കുറിച്ച് അറിയാന്‍ തുടര്‍ന്നുവായിക്കൂ.

വൈറസ് പ്രേക്ഷകര്‍ക്ക് മുന്നില്‍

വൈറസ് പ്രേക്ഷകര്‍ക്ക് മുന്നില്‍

യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കി സിനിമയൊരുക്കുകയെന്നത് ചെറിയ കാര്യമല്ല. സിനിമയ്ക്കായി പല രംഗങ്ങളും പുനരാവിഷ്‌ക്കരിക്കുമ്പോള്‍ നേരിടുന്ന വെല്ലുവിളികള്‍ നിസ്സാരമല്ല. കേരളക്കരയെ ഭീതിയിലാഴ്ത്തിയ നാളുകള്‍, നിപ അതിജീവനത്തിന്റെ കഥയുമായാണ് വൈറസ് എത്തിയത്. നിപയെ തുരത്തിയ കോഴിക്കോടിന്റെ കഥ സിനിമയാക്കാന്‍ ആഗ്രഹമുണ്ടെന്നറിയിച്ച് ആഷിഖ് അബു എത്തിയപ്പോള്‍ എന്നായിരിക്കും ഈ സിനിമ യാഥാര്‍ത്ഥ്യമാവുന്നതെന്നായിരുന്നു പ്രേക്ഷകര്‍ ചോദിച്ചത്. എല്ലാവിധ ആകാംക്ഷകള്‍ക്കും കാത്തിരിപ്പിനും വിരാമമിട്ടാണ് ചിത്രമെത്തിയിട്ടുള്ളത്. ഇനി നിങ്ങളാണ് ചിത്രത്തെക്കുറിച്ചുള്ള അഭിപ്രായം പറയേണ്ടതെന്നായിരുന്നു താരങ്ങളും അണിയറപ്രവര്‍ത്തകരും പറഞ്ഞത്.

ബിഗ് റിലീസായെത്തി

ബിഗ് റിലീസായെത്തി

ബിഗ് റിലീസായാണ് വൈറസ് എത്തിയത്. കേരളത്തില്‍ മാത്രമല്ല യുഎഇ/ജിസിസിയിലും സിനിമ റിലീസ് ചെയ്തിരുന്നു. അബുാദബിയില്‍ വെച്ചായിരുന്നു സിനിമയുടെ ട്രെയിലര്‍ ലോഞ്ച് നടത്തിയത്. ഇന്ദ്രജിത്തും പൂര്‍ണ്ണിമയും ആഷിഖ് അബുവും റിമ കല്ലിങ്കലുമായിരുന്നു ട്രെയിലര്‍ ലോഞ്ചിനായി എത്തിയത്. 160 ലധികം കേന്ദ്രങ്ങളിലായാണ് സിനിമ റിലീസ് ചെയ്തത്. ആഷി്ഖ് അബുവിന് മാത്രമല്ല താരങ്ങള്‍ക്കും കരിയര്‍ ബ്രേക്കായി വൈറസ് മാറുമെന്ന കാര്യത്തില്‍ സംശയമില്ല.

കൊച്ചി മള്‍ട്ടിപ്ലക്‌സിലെ പ്രകടനം

കൊച്ചി മള്‍ട്ടിപ്ലക്‌സിലെ പ്രകടനം

റിലീസിന് മുന്‍പ് തന്നെ അഡ്വാന്‍സ് ബുക്കിംഗുകള്‍ പൂര്‍ത്തിയായിരുന്നു. പ്രീ ബുക്കിംഗിലൂടെ തന്നെ സിനിമ മികച്ച നേട്ടം സ്വന്തമാക്കിയിരുന്നു. കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ നിന്നും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. പ്രേക്ഷക മനസ്സ് മാത്രമല്ല ബോക്‌സോഫീസും നിറച്ചാണ് സിനിമ മുന്നേറുന്നത്. 19 പ്രദര്‍ശനങ്ങളില്‍ നിന്നായി 7.5 ലക്ഷമാണ് ചിത്രം സ്വന്തമാക്കിയത്. 12 പ്രദര്‍ശനങ്ങളും ഹൗസ് ഫുളായിരുന്നു.

തിരുവനന്തപുരത്തെ കലക്ഷന്‍

തിരുവനന്തപുരത്തെ കലക്ഷന്‍

കൊച്ചിയില്‍ മാത്രമല്ല അനന്തപുരിയില്‍ നിന്നും സിനിമ മികച്ച കലക്ഷനാണ് നേടിയത്. 9.68 ലക്ഷമാണ് ചിത്രത്തിന് ട്രിവാന്‍ഡ്രം പ്ലക്‌സില്‍ നിന്നും ആദ്യദിനത്തില്‍ ലഭിച്ചിട്ടുള്ളതെന്നാണ് ഫോറം കേരള റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. മള്‍ട്ടിപ്ലക്‌സില്‍ നിന്നും മാത്രമല്ല സിംഗിള്‍സിലും നിറഞ്ഞോടുകയാണ് വൈറസ്.

വാരാന്ത്യങ്ങളിലെ തിരക്ക്

വാരാന്ത്യങ്ങളിലെ തിരക്ക്

വെള്ളിയാഴ്ചയാണ് വൈറസ് റിലീസ് ചെയ്തത്. ആദ്യ ദിനത്തിലെ വെല്ലുന്ന പ്രകടനങ്ങളായിരിക്കും അടുത്ത ദിനങ്ങളിലെന്നും കലക്ഷനിലും ഇത് പ്രകടമാവുമെന്നുമുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിട്ടുള്ളത്. ശനിയും ഞായറുമായി വന്‍തിരക്ക് അനുഭവപ്പെട്ടേക്കാമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. റിലീസിന് ശേഷം മികച്ച പ്രതികരണം ലഭിച്ച സാഹചര്യത്തില്‍ കുടുംബ പ്രേക്ഷകര്‍ ഒന്നടങ്കം സിനിമയ്‌ക്കെത്തുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.

താരങ്ങളെല്ലാം തിളങ്ങി

താരങ്ങളെല്ലാം തിളങ്ങി

ആരാണ് മികച്ചത് എന്ന് ചോദിച്ചാല്‍ മറുപടി അത്ര എളുപ്പമല്ലെന്നായിരുന്നു പ്രേക്ഷകര്‍ പറഞ്ഞത്. സൗബിനും ശ്രീനാഥ് ഭാസിയും ആസിഫും കുഞ്ചാക്കോ ബോബനുമൊക്കെ ഒരുപോലെ തിളങ്ങിയെന്നാണ് പ്രേക്ഷകര്‍ പറഞ്ഞത്. ആഷിഖ് അബുവിന്റെ കരിയര്‍ ബെസ്റ്റാണ് സിനിമയെന്ന തരത്തിലുള്ള വിലയിരുത്തലുകളും പുറത്തിരുന്നു. മഡോണയും രമ്യ നമ്പീശനുമൊക്കെ മലയാളത്തിലേക്കുള്ള തിരിച്ചുവരവ് ആഘോഷമാക്കി മാറ്റിയപ്പോള്‍ രണ്ടാം വരവായിരുന്നു പൂര്‍ണ്ണിമയ്ക്ക്. ഈ ചിത്രത്തിലേക്ക് വിളിച്ചപ്പോള്‍ ഒരാള്‍ പോലും നോ പറഞ്ഞിരുന്നില്ലെന്നും ചെറിയ വേഷമായിരുന്നിട്ട് കൂടി അഭിനയിക്കാന്‍ തയ്യാറായെന്ന് റിമ പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X