ആഷിക്ക് അബുവിന്റെ വൈറസ് തിയ്യേറ്റുകളിലേക്ക്! സിനിമയ്ക്ക് ക്ലീന്‍ യൂ! ഒരുങ്ങുന്നത് വന്‍ റിലീസ്
Recommended Video
കേരളം കണ്ട നിപ്പ വൈറസ് ബാധ പ്രമേയമാക്കി ആഷിക്ക് അബു സംവിധാനം ചെയ്ത ചിത്രമാണ് വൈറസ്. കോഴിക്കോടുണ്ടായ യഥാര്‍ത്ഥ സംഭവകഥ ആസ്പദമാക്കി എടുത്ത സിനിമ ഈദ് റീലിസായിട്ടാണ് എത്തുന്നത്. വമ്പന്‍ താരനിര അണിനിരക്കുന്ന ചിത്രത്തിന്റെ ട്രെയിലര്‍ നേരത്തെ തരംഗമായി മാറിയിരുന്നു. ജൂണ്‍ ഏഴിനാണ് വൈറസ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.
റിലീസിങ്ങിനൊരുങ്ങുന്നതിനിടെ ചിത്രത്തിന്റെ സെന്‍സറിംഗ് പൂര്‍ത്തിയായിരുന്നു. ക്ലീന്‍ യൂ സര്‍ട്ടിഫിക്കറ്റാണ് സെന്‍സര്‍ ബോര്‍ഡ് സിനിമയ്ക്ക് നല്‍കിയിരിക്കുന്നത്. 2മണിക്കൂര്‍ 32 മിനിറ്റാണ് ചിത്രത്തിന്റെ ദൈര്‍ഘ്യമെന്നും അറിയുന്നു. സിനിമ ഒരു റിയല്‍ മാസ് സ്‌റ്റോറിയാണെന്ന് സംവിധായകന്‍ വ്യക്തമാക്കിയിരുന്നു.

രോഗികള്‍, ഡോക്ടര്‍മാര്‍, ഭരണ നേതൃത്വം, പൊതുജനം തുടങ്ങി എല്ലാവരും ഭാഗമാകുന്ന ചിത്രമാണിത്. കോഴിക്കോടും പരിസര പ്രദേശങ്ങളിലുമായിരുന്നു വൈറസിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയിരുന്നത്. രോഗം വന്ന സമയത്തെ ഭീതിജനകമായ അവസ്ഥയാണ് സിനിമയിലൂടെ പുനരാവിഷ്‌കരിച്ചിരിക്കുന്നത്.
കുഞ്ചാക്കോ ബോബന്‍, ടൊവിനോ തോമസ്, രേവതി, റഹ്മാന്‍, ഇന്ദ്രജിത്ത്, പാര്‍വതി, റിമ, ആസിഫ് അലി, സൗബിന്‍, ഇന്ദ്രന്‍സ്, പൂര്‍ണ്ണിമ, ശ്രീനാഥ് ഭാസി, മഡോണ സെബാസ്റ്റ്യന്‍, ജോജു ജോര്‍ജജ്, ദിലീഷ് പോത്തന്‍, ഷറഫുദ്ദീന്‍, സെന്തില്‍ കൃഷ്ണ തുടങ്ങിയവര്‍ സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതിരിപ്പിക്കുന്നു. സുഡാനി ഫ്രം നൈജീരിയയ്ക്ക് ശേഷം മുഹ്‌സിന്‍ പെരാരിയും വരത്തന്‍ എന്ന സിനിമയ്ക്കു ശേഷം സുഹാസ്-ഷറഫ് കൂട്ടുകെട്ടും ചേര്‍ന്നാണ് വൈറസിന്റെ തിരക്കഥയെഴുതിയിരിക്കുന്നത്.
Filmibeat Malayalam ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യൂ


Click it and Unblock the Notifications











