നമ്മുടെ അറിവിന്റെ പരിധിയില്‍ വരുന്ന എന്തിനെയും നമ്മള്‍ നേരിടും! ശ്രദ്ധേയമായി വൈറസ് ഡിലീറ്റഡ് സീന്‍
ആഷിക്ക് അബുവിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ വൈറസ് അടുത്തിടെയായിരുന്നു തിയ്യേറ്ററുകളിലേക്ക് എത്തിയിരുന്നത്. കോഴിക്കോടുണ്ടായ നിപ്പ വൈറസ് ബാധ പ്രമേയമാക്കി ഒരുക്കിയ ചിത്രം തിയ്യേറ്ററുകളില്‍ വിജയമായി മാറിയിരുന്നു. വമ്പന്‍ താരനിര അണിനിരന്ന ചിത്രം വലിയ റിലീസായിട്ടായിരുന്നു എത്തിയിരുന്നത്. യഥാര്‍ത്ഥ സംഭവ കഥ അതേപോലെ തന്നെയായിരുന്നു അണിയറ പ്രവര്‍ത്തകര്‍ ചിത്രീകരിച്ചിരുന്നത്.
വൈറസ് കണ്ട പ്രേക്ഷകരെല്ലാം സിനിമയെക്കുറിച്ച് മികച്ച അഭിപ്രായങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. പ്രേക്ഷകരുടെ ഏറെ നാളത്തെ കാത്തിരിപ്പുകള്‍ക്കൊടുവിലായിരുന്നു ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തിയിരുന്നത്. വൈറസ് തിയ്യേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്നതിനിടെ ചിത്രത്തിന്റെതായി പുതിയൊരു വീഡിയോ അണിയറക്കാര്‍ പുറത്തുവിട്ടിരുന്നു. വീഡിയോയ്ക്ക് മികച്ച സ്വീകാര്യതയാണ് സമൂഹ മാധ്യമങ്ങളില്‍ ലഭിക്കുന്നത്.

വൈറസ്
നിപ്പ വന്ന സമയത്തെ ഭീതിജനകമായ അവസ്ഥയാണ് സംവിധായകന്‍ ആഷിക്ക് അബു വൈറസിലൂടെ കാണിക്കുന്നത്. വമ്പന്‍ താരനിര അണിനിരന്ന ചിത്രം ഈദ് റിലീസായിട്ടായിരുന്നു തിയ്യേറ്ററുകളിലേക്ക് എത്തിയിരുന്നത്. നിപ്പ വൈറസ് വന്ന സമയത്തെ റിയല്‍ ഹീറോസിന്റെ കൂടി കഥ പറഞ്ഞാണ് സിനിമ എത്തിയിരുന്നത്. ശക്തമായൊരു തിരക്കഥയുടെ പിന്‍ബലത്തില്‍ കൂടിയായിരുന്നു സിനിമ ശ്രദ്ധേയമായി മാറിയിരുന്നത്.

ഭീതിജനകമായ അവസ്ഥ
രോഗികള്‍, ഡോക്ടര്‍മാര്‍, ഭരണ നേതൃത്വം, പൊതുജനം തുടങ്ങി എല്ലാവരും ഭാഗമായ ചിത്രം കൂടിയായിരുന്നു ഇത്. കോഴിക്കോടും പരിസര പ്രദേശങ്ങളിലുമായിരുന്നു വൈറസ് ചിത്രീകരിച്ചിരുന്നത്. രോഗം വന്ന സമയത്തെ ഭീതിജനകമായ അവസ്ഥയാണ് സിനിമയിലൂടെ പുനരാവിഷ്‌കരിച്ചിരിക്കുന്നത്. ചിത്രത്തില്‍ ആരോഗ്യമന്ത്രിയും കോഴിക്കോട് കളക്ടറും ഉള്‍പ്പെടെയുളളവര്‍ കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

മായാനദിയുടെ വിജയത്തിന് ശേഷമാണ്
മലയാളത്തിലെ യുവതാരങ്ങളില്‍ അധികപേരും അണിനിരന്ന ചിത്രം കൂടിയാണിത്. മായാനദിയുടെ വിജയത്തിന് ശേഷമാണ് ആഷിക്ക് അബുവിന്റെ പുതിയ ചിത്രം എത്തിയിരുന്നത്. 2മണിക്കൂര്‍ 32 മിനിറ്റ് ദൈര്‍ഘ്യമുളള ചിത്രം ഒരു റിയല്‍ മാസ് സ്റ്റോറിയാണെന്ന് സംവിധായകന്‍ തന്നെ വ്യക്തമാക്കിയിരുന്നു. വൈറസിന്റെതായി നേരത്തെ പുറത്തിറങ്ങിയ ട്രെയിലറും സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നു.

ഡിലീറ്റഡ് സീന്‍
സിനിമ വിജയകരമായി മുന്നേറുന്ന വേളയിലാണ് ചിത്രത്തിലെ ഡിലീറ്റഡ് സീന്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നത്. നടന്‍ ഇന്ദ്രജിത്ത്, സുധീഷ് തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന ഒരു രംഗമായിരുന്നു പുറത്തുവന്നത്. ഇന്ദ്രജിത്ത് അവതരിപ്പിച്ച ഡോ ബാബുരാജ് എന്ന കഥാപാത്രം നിപ പകരുന്ന രീതിയെക്കുറിച്ച് ഒരു ശില്‍പ്പശാലയില്‍ വിവരിക്കുന്ന രംഗമാണ് പുറത്തെത്തിയിരിക്കുന്നത്.കോഴിക്കോട് കോര്‍പ്പറേഷന്‍ ഹെല്‍ത്ത് ഓഫീസര്‍ ആര്‍എസ് ഗോപകുമാറില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ബാബുരാജ് എന്ന കഥാപാത്രം ഒരുക്കിയിരുന്നത്.

ഡിലീറ്റഡ് സീനിലെ ഈ സംഭാഷണം
നമ്മുടെ അറിവിന്റെ പരിധിയില്‍ വരുന്ന എന്തിനെയും നമ്മള്‍ നേരിടും. ഇനി അത് പരിധിയില്‍ വന്നില്ലെങ്കില്‍ ആ പരിധി നമ്മളങ്ങ് വലുതാക്കും. എന്നിട്ട് അതിനെ നമ്മളങ്ങ് നേരിടും. ഡിലീറ്റഡ് സീനിലെ ഈ സംഭാഷണം ശ്രദ്ധേയമായി മാറിയിരിക്കുകയാണ്. ഫിയര്‍ ഫൈറ്റ് സര്‍വൈവല്‍ എന്ന ടാഗ് ലൈനോടു കൂടിയായിരുന്നു ആഷിക്ക് അബു ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തിയിരുന്നത്.


Click it and Unblock the Notifications











