തിളക്കമാർന്ന നേട്ടവുമായി വൈറസ്! സന്തോഷം പങ്കുവെച്ച് ആഷിഖ് അബുവും കൂട്ടരും..
പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു ആഷിഖ് അബു സംവിധാനം ചെയ്ത വൈറസ്. കേരള ജനത ഏറെ ഭീതിയോടെ നേരിടേണ്ടി വന്ന നിപ്പ വൈറസിനെ പ്രമേയമാക്കി കൊണ്ടാണ് ചിത്രം ഒരുങ്ങിയത്. മലയാളത്തിലെ മുൻനിര താരങ്ങൾ അണിനിരന്ന ചിത്രം സൂപ്പർ ഡ്യൂപ്പർ ഹിറ്റായിരുന്നു. ഇപ്പോഴിത മികച്ച നേട്ടം കൂടി വൈറസ്സിനെ തേടിയെത്തിയിരിക്കുകയാണ്.

മുംബൈയിൽ നടന്ന ജാഗരൺ ചലച്ചിത്ര മേളയിൽ മികച്ച സിനിമയായി ചിത്രം തിരഞ്ഞെടുക്കപ്പെട്ടു. മികച്ച ഫീച്ചർ ഫിലിമിനുളള പുരസ്കാരമാണ് വൈറസിന് ലഭിച്ചിരിക്കുന്നത്. ചിത്രത്തിന്റെ അണിയറ പ്രവർത്തകർ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. സംവിധായകൻ ആഷിഖ് അബു, മുഹ്‌സിന്‍ പെരാരി, ഷറഫു, സുഹാസ് എന്നിവര്‍ക്കൊപ്പം സംവിധായിക റിമാ ദാസ് നില്‍ക്കുന്ന ചിത്രത്തിനോടൊപ്പമാണ് ഈ സന്തോഷ വിവരം പങ്കുവെച്ചിരിക്കുന്നത്. മേളയില്‍ മികച്ച സംവിധായികയായി തിരഞ്ഞെടുക്കപ്പെട്ടത് റിമാ ദാസ് ആണ്.
മലയാളത്തിലെ ഭൂരിഭാഗം യുവതാരങ്ങളും അണിനിരന്ന ചിത്രമായിരുന്നു വൈറസ്.ആസിഫ് അലി, ടൊവിനോ തോമസ്, പാര്‍വതി, റിമ കല്ലിങ്കല്‍, രമ്യ നമ്പീശന്‍ കുഞ്ചാക്കോ ബോബന്‍, റഹ്മാന്‍, രേവതി, ഇന്ദ്രജിത് , മഡോണ സെബാസ്റ്റ്യന്‍, പൂര്‍ണിമ,ജോജു ജോര്‍ജ്, ദിലീഷ് പോത്തന്‍, ഷറഫുദ്ധീന്‍, സെന്തില്‍ കൃഷ്ണ, ശ്രീനാഥ് ഭാസി തുടങ്ങിയവരായിരുന്നു ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മുഹ്സിൻ പരാരി, സുഹാസ്, ഷറഫു എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ കഥയൊരുക്കിയത്. രാജീവ് രവിയാണ് ഛായാഗ്രാഹകൻ, സുഷിൻ ശ്യാ സംഗീതം.എഡിറ്റര്‍ സൈജു ശ്രീധർ. ആഷിഖ് അബു റിമ കല്ലിങ്കൽ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.


Click it and Unblock the Notifications











