For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  തിയറ്ററുകളില്‍ ഗംഭീര പ്രദര്‍ശനവുമായി വൈറസ്! അടുത്ത ബ്ലോക്ബസ്റ്റര്‍ മൂവിയാവാനുള്ള തയ്യാറെടുപ്പിലാണ്!

  |
  തിയറ്ററുകളില്‍ ഗംഭീര പ്രദര്‍ശനവുമായി വൈറസ്

  ഇറങ്ങുന്ന ഓരോ സിനിമകളും സൂപ്പര്‍ ഹിറ്റായി മാറി കൊണ്ടിരിക്കുന്ന കാഴ്ചയാണ് ഈ വര്‍ഷം മലയാളത്തില്‍ കാണാന്‍ കഴിയുന്നത്. ചെറിയ സിനിമകള്‍ മുതല്‍ ബിഗ് ബജറ്റിലൊരുങ്ങുന്ന സിനിമകളടക്കം ഗംഭീര പ്രകടനമാണ് കാഴ്ച വെക്കുന്നത്. ആ ലിസ്റ്റിലേക്ക് വൈറസ് കൂടി എത്തിയിരിക്കുകയാണ്. ആഷിക് അബുവിന്റെ സംവിധാനത്തിലെത്തിയ ചിത്രത്തിന് വേണ്ടി ഏറെ കാലമായി ആരാധകര്‍ കാത്തിരിക്കുകയായിരുന്നു.

  നിപ്പാ വൈറസിനെ അതിജീവിച്ച കേരളക്കരയുടെ കഥയുമായിട്ടായിരുന്നു വൈറസ് പിറന്നത്. ജൂണ്‍ ഏഴിന് തിയറ്ററുകളിലേക്ക് എത്തിയ ചിത്രം കാണാന്‍ പ്രേക്ഷകരുടെ ബഹളമാണ്. പലയിടങ്ങളിലും റിലീസ് ദിവസം മുതല്‍ ഹൗസ്ഫുള്‍ ഷോ ആണ്. എന്നാല്‍ സിനിമ ഇന്റര്‍നെറ്റില്‍ ചോര്‍ന്നു എന്ന വാര്‍ത്തയാണ് ഇപ്പോള്‍ വന്നിരിക്കുന്നത്. പ്രമുഖ പൈറസി സൈറ്റ് തന്നെയാണ് വൈറസിനെ ലീക്ക് ആക്കിയതിന് പിന്നിലും.

  വൈറസും ചോര്‍ന്നു

  വൈറസും ചോര്‍ന്നു

  സിനിമാലോകം ഏറ്റവുമധികം പ്രതിസന്ധിയോടെ നോക്കി കാണുന്ന കാര്യമാണ് പൈറസി സൈറ്റുകളുടെ ഉപദ്രവം. റിലീസിനെത്തിയതിന് തൊട്ട് പിന്നാലെ സിനിമ മുഴുവനുമായി ഡൗണ്‍ലോഡ് ചെയ്ത് ഇന്റര്‍നെറ്റിലെത്തിക്കുകയാണ് ഇത്തരക്കാര്‍ ചെയ്യുന്നത്. ഒരു സിനിമ ജീവിതത്തിലെ ഏറ്റവും സ്വപ്‌നമായി കണ്ട് വര്‍ഷങ്ങളും മാസങ്ങളും നീണ്ട കഠിനാദ്ധ്വാനത്തിന്റെ പുറത്താണ് തിയറ്ററുകളിലേക്ക് എത്തിക്കുന്നത്. പിന്നാലെ ഇന്റര്‍നെറ്റിലേക്ക് ലീക്ക് ചെയ്യുന്ന പ്രവണത വര്‍ദ്ധിച്ച് വരികയാണ്. മോഹന്‍ലാലിന്റെ ഹിറ്റ് സിനിമ ലൂസിഫര്‍, തമിഴ് നടന്‍ സൂര്യയുടെ എന്‍ജികെ എന്നീ സിനിമകളെല്ലാം അടുത്ത കാലത്തായി ഇതേ വെല്ലുവിളി നേരിട്ടിരുന്നു. അക്കൂട്ടത്തിലേക്ക് ആഷിക് അബുവിന്റെ വൈറസും എത്തിയിരിക്കുകയാണ്.

  ബ്ലോക്ക്ബസ്റ്റര്‍ മൂവി

  ബ്ലോക്ക്ബസ്റ്റര്‍ മൂവി

  തെന്നിന്ത്യന്‍ സിനിമാലോകത്തെ ഒരുപോലെ ബാധിച്ചിരിക്കുന്ന പ്രശ്‌നം മലയാളത്തിലും പ്രചരിക്കുകയാണ്. തിയറ്ററുകളില്‍ നിറഞ്ഞ് പ്രദര്‍ശനം നടത്തുന്നതിനിടെയാണ് വൈറസ് ഫുള്‍ മൂവി ഡൗണ്‍ലോഡ് ചെയ്ത് എടുക്കാന്‍ പാകത്തിന് ലീക്കായത്. റിലീസ് ചെയ്ത് ആദ്യ ആഴ്ച പിന്നിട്ടപ്പോള്‍ ചിത്രത്തിന് പോസീറ്റിവ് റിവ്യൂ ആയിരുന്നു ലഭിച്ചിരുന്നത്. അടുത്ത ബ്ലോക്ക്ബസ്റ്റര്‍ മൂവിയായി വൈറസ് ഉയരങ്ങളിലേക്ക് കുതിക്കുകയാണ്. ഇതിന് പിന്നാലെയാണ് വൈറസും ചോര്‍ത്തിയത്. ഇത് ബോക്‌സോഫീസില്‍ കളക്ഷനെ സാരമായി ബാധിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

   മലയാളികളോടാണോ കളി

  മലയാളികളോടാണോ കളി

  ബജറ്റോ, താരമൂല്യമോ നോക്കാതെ നല്ല സിനിമകളെ പ്രോത്സാഹിപ്പിക്കുന്ന സമൂഹമാണ് മലയാളികള്‍. ലൂസിഫര്‍ അടക്കമുള്ള സിനിമകളുടെ ജീവന്‍ ഇല്ലാതാക്കാന്‍ ലീക്ക് ചെയ്‌തെങ്കിലും അതൊന്നും ഇവിടെ വിലപോവില്ലെന്ന് പ്രേക്ഷകര്‍ തെളിയിച്ചു. ഇന്റര്‍നെറ്റില്‍ ലീക്കായിട്ടും ഇരുന്നൂറ് കോടിയോളം കളക്ഷന്‍ വാരിക്കൂട്ടി ഇപ്പോഴും ലൂസിഫര്‍ പ്രദര്‍ശനം തുടരുകയാണ്. വൈറസിന്റെ കാര്യത്തിലും യാതൊരു മാറ്റവും സംഭവിക്കില്ല. നല്ല സിനിമകളെ തിയറ്ററുകളില്‍ തന്നെ പോയി കാണാനാണ് ഇപ്പോള്‍ എല്ലാവരും ശ്രമിക്കാറുള്ളത്.

   വൈറസ് ഹിറ്റിലേക്ക്..

  വൈറസ് ഹിറ്റിലേക്ക്..

  കഴിഞ്ഞ വര്‍ഷം കേരളം നേരിട്ട ഏറ്റവും വലിയ പ്രതിസന്ധിയായിരുന്നു നിപ്പാ വൈറസ്. കോഴിക്കോട് നിന്നും പടര്‍ന്ന വൈറസ് ഇരുപതോളം ആളുകളുടെ ജീവന്‍ കവര്‍ന്നെടുത്ത വൈറസ് ഏറെ കാലം കേരളത്തിനെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തി. നിപ്പ വന്ന് കൃത്യം ഒരു വര്‍ഷം പൂര്‍ത്തിയായതിന് പിന്നാലെ വീണ്ടും വൈസിന്റെ സാന്നിധ്യം കേരളത്തിലെത്തി. എന്നാല്‍ ഇതിനെയും കേരളക്കര അതിജീവിച്ചിരിക്കുകയാണ്. രണ്ടാമതും നിപ്പ എത്തിയെന്ന വാര്‍ത്തകള്‍ക്കിടെയാണ് വൈറസ് റിലീസ് ചെയ്യുന്നത്. റിയല്‍ മാസ് സ്റ്റോറിയായി ഒരുക്കിയിരിക്കുന്ന ചിത്രത്തിന് മുഹ്‌സിന്‍ പരാരി, സുഹാസ്, ഷറഫു തുടങ്ങിയവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. രോഗികള്‍, ഡോക്ടര്‍മാര്‍, ഭരണ നേതൃത്വം, പൊതുജനം തുടങ്ങി എല്ലാവരും സിനിമയുടെ ഭാഗമായി.

  വമ്പന്‍ താരങ്ങള്‍

  വമ്പന്‍ താരങ്ങള്‍

  യഥാര്‍ഥ കഥയെ ആസ്പദമാക്കി ഒരുക്കിയിരിക്കുന്ന സിനിമ കാസ്റ്റിംഗിന്റെ കാര്യത്തില്‍ നൂറ് ശതമാനം നീതി പുലര്‍ത്തിയിരുന്നു. റിയല്‍ ക്യാരക്ടേഴ്‌സിനെ അതുപോലെ അവതരിപ്പിക്കാന്‍ കഴിഞ്ഞതില്‍ ആഷിക് അബുവിനെ പ്രശംസിച്ച് പ്രേക്ഷകര്‍ എത്തിയിരുന്നു. കുഞ്ചാക്കോ ബോബന്‍, ടൊവിനോ തോമസ് ടൊവിനോ തോമസ്, റിമ കല്ലിങ്കല്‍, പാര്‍വ്വതി, ആസിഫ് അലി, പൂര്‍ണിമ, മഡോണ സെബാസ്റ്റിയന്‍, റഹ്മാന്‍, രേവതി, രമ്യ നമ്പിശന്‍, ഷറഫൂദീന്‍, ജോജു ജോര്‍ജ്, ദിലീഷ് പോത്തന്‍, ചെമ്പന്‍ വിനോദ്, സൗബിന്‍ ഷാഹിര്‍, ഇന്ദ്രന്‍സ്, സെന്തില്‍ കൃഷ്ണ, ശ്രീനാഥ് ഭാസി, തുടങ്ങി മലയാളത്തിലെ യുവതാരങ്ങളില്‍ ഒട്ടുമിക്കവരും വൈറസില്‍ അഭിനയിച്ചു.

  English summary
  Virus Movie latest update
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X