ഭീതിപ്പെടുത്തിയ നാളുകൾ ഒരിക്കൽ കൂടി കൺമുന്നിൽ!! വൈറസ് ട്രെയിലർ പുറത്ത്...
കേരളത്തെ ഒന്നടങ്കം ഭീതിയിലാഴ്ത്തിയ ദിനങ്ങളായിരുന്നു നിപ്പ ദിനങ്ങൾ. കേരള ജനത ഒറ്റക്കെട്ടായി നിന്ന് ഈ മഹാ വ്യാതിയെ അതിജീവിക്കുകയായിരുന്നു പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു റിയൽ ലൈഫ് ചിത്രമാണ് വൈറസ്. ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്ത്. വൻ താര നിര അണിനിരക്കുന്ന ചിത്രത്തിന്റെ ട്രെയിലറിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്.

കേരള ജനത ഒരു തവണ അനുഭവിച്ചതും നേരിൽ കണ്ടതുമായ സംഭവവികാസങ്ങളാണ് ഈ ചിത്രത്തിലൂടെ ഒരിക്കൽ കൂടി പ്രേക്ഷകരുടെ കൺമുന്നിലേയ്ക്ക് എത്തുന്നത്. നിപ്പ വൈറസ് ബാധ്യത സമയത്ത് കോഴിക്കോട് നിവാസികൾ കടന്നു പോയ ജീവിത സാഹചര്യവും ഈ ചിത്രത്തിൽ വ്യക്തമായി ചിത്രീകരിച്ചിരിക്കുന്നുണ്ട്. റിമ കല്ലിങ്കലാണ് ചിത്രത്തിൽ സിസ്റ്റർ ലിനിയായി എത്തുന്നത്.
കുഞ്ചാക്കോ ബോബൻ, ടൊവിനോ തോമസ്, രേവതി, റഹ്മാൻ, ഇന്ദ്രജിത്ത്, പാർവതി, റിമ, ആസിഫ് അലി, സൗബിൻ, ഇന്ദ്രൻസ്, പൂർണ്ണിമ, രമ്യ നമ്പീശൻ, ശ്രീനാഥ് ബാസി, മഡോണ സെബാസ്റ്റിയൻ, ജോജു ജോർജജ്, ദിലീഷ് പോത്തൻ, ഷറഫുദ്ദീൻ, സെന്തിൽ കൃഷ്ണൻ എന്നിങ്ങനെ മലയാള സിനിമയിലെ വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ക്യാറയ്ക്ക് മുന്നിൽ മാത്രമല്ല പിന്നിലും പ്രമുഖ കലാകരന്മാരാണ് വൈറസിൽ പ്രവർത്തിക്കുന്നത്. രാജീവ് രവിയാണ് ഛായാഗ്രാഹണം, മുഹ്സിൻ പരാരി സുഹാസ്, ഷറഫു എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ കഥയൊരുക്കിയിരിക്കുന്നത്. സുഷിൽ ശ്യം സംഗീതം, സൈജു ശ്രീധർ എഡിറ്റിംഗ്. ഒപിഎം ബാനറാണ് ചിത്രം നിർമ്മിക്കുന്നത്.


Click it and Unblock the Notifications