സണ്ടക്കോഴിയുടെ രണ്ടാം ഭാഗവുമായി വിശാല്‍ വരുന്നു
തമിഴ യുവനിരയിലെ ആക്ഷന്‍താരം വിശാല്‍ സണ്ടക്കോഴിയുടെ രണ്ടാം ഭാഗമൊരുക്കുന്നു. ലിങ്കുസ്വാമി-വിശാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ സണ്ടക്കോഴി സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു. ലിങ്കുസ്വാമി തന്നെ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം മെയ് ഒന്നിന് ആരംഭിക്കും.
മീര ജാസ്മിന്‍ നായികയായിരുന്നു ചിത്രത്തില്‍ നായിക. വില്ലന്‍ വേഷത്തിലെത്തിയത് മലയാളി താരം ലാല്‍ ആയിരുന്നു.രാജ്കിരണിന്റെ പ്രകടനമായിരുന്നു മറ്റൊരു പ്രത്യേകത. വിശാലിന് താരപദവി നേടികൊടുക്കാന്‍ ഏറ്റവുമധികം കാരണമായ ചിത്രങ്ങളിലൊന്നാണ് 2005ല്‍ പുറത്തിറങ്ങിയ സണ്ടക്കോഴി.

പുതിയ ചിത്രത്തിലെ താരങ്ങളുടെ കാര്യത്തില്‍ തീരുമാനമായിട്ടില്ല. പുതുമുഖത്തെ നായികയായി പരിഗണിക്കുന്നെന്നും കേള്‍ക്കുന്നു. സൂര്യയെ നായകനാക്കി ഒരുക്കിയ അഞ്ജാന് ശേഷം ലിങ്കുസ്വാമി സംവിധാനം ചെയ്യുന്ന ചിത്രമാണ് സണ്ടക്കോഴി 2.
ചിത്രം പ്രൊഡ്യൂസ് ചെയ്യുന്നത് വിശാലിന്റെ തന്നെ പ്രൊഡ്യൂസിങ്ങ് കമ്പനിയായ വിശാല്‍ ഫിലിം ഫാക്്ടറിയാണ്.ചിത്രം ദീപാവലിക്ക് റിലീസ് ചെയ്യും


Click it and Unblock the Notifications











