»   » രക്തസമ്മര്‍ദ്ദം കൂടി; വിശാല്‍ ആശുപത്രിയില്‍

രക്തസമ്മര്‍ദ്ദം കൂടി; വിശാല്‍ ആശുപത്രിയില്‍

Posted By:
Subscribe to Filmibeat Malayalam

ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെത്തുടര്‍ന്ന് തമിഴ് താരം വിശാലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുതിയ ചിത്രമായ മദ ഗജ രാജയുടെ പ്രചാരണപരിപാടികളുമായി തിരക്കിലായതാണ് വിശാലിന്റെ ഇപ്പോഴത്തെ ആരോഗ്യപ്രശ്‌നത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ട്. ആശുപത്രിയില്‍ കഴിയുന്ന വിശാലിന്റെ നിലയില്‍ ആശങ്കപ്പെടാനൊന്നുമില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

സെപ്റ്റംബര്‍ 6ന് വെള്ളിയാഴ്ചയാണ് സുന്ദര്‍ സി സംവിധാനം ചെയ്ത മദ ഗജ രാജയുടെ റിലീസ് തീരുമാനിച്ചിരുന്നത്. എന്നാല്‍ ചില പ്രശ്‌നങ്ങളെത്തുടര്‍ന്ന് ചിത്രം ഒരു ദിവസംകൂടി കഴിഞ്ഞ് 7ന് റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരിക്കുകയാണ്.

പത്തുദിവസത്തോളം തുടര്‍ച്ചയായി രാത്രിയില്‍ ചിത്രീകരണത്തിരക്കുകളിലായതും അതുകഴിഞ്ഞ് പലചാനലുകളിലും മറ്റുമായി മദഗജരാജയുടെ പ്രമോഷണല്‍ പരിപാടികളിലും പങ്കെടുത്തതാണ് വിശാലിനെ തളര്‍ത്തിയതെന്നും മാനേജര്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു.

നിര്‍ജ്ജലീകരണം സംഭവിച്ചതും സമ്മര്‍ദ്ദം കൂടിയതുമാണ് ക്ഷീണത്തിനും രക്തസമ്മര്‍ദ്ദം കൂടാനും കാരണമായതെന്നും വാര്‍ത്താകുറിപ്പില്‍ പറയുന്നുണ്ട്. ഇപ്പോള്‍ സ്വകാര്യ ആശുപത്രിയില്‍ വിശാല്‍ വിശ്രമത്തിലാണ്.

മദഗജരാജയ്ക്ക് റിലീസിന് തൊട്ടുമുമ്പായി ചില സാമ്പത്തിക പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ജമിനി ഫിലിം സര്‍ക്യൂട്ടില്‍ നിന്നും മദഗജരാജയുടെ അവകാശങ്ങള്‍ വിശാല്‍ സ്വന്തമാക്കിയിരുന്നു. ചിത്രത്തിന് റിലീസിന് പ്രശ്‌നമുണ്ടായതും വിശാലിന് സമ്മര്‍ദ്ദം കൂടാന്‍ കാരണമായിട്ടുണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

English summary
Vishal who was aggressively promoting his Madha Gaja Raja fell sick and was hospitalised due to high BP.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam