ആര്യയുടെ വിവാഹം കഴിഞ്ഞിട്ടേ എനിക്കുള്ളൂ: വിശാല്‍

By Aswathi

സിനിമയില്‍ വരുന്നതിനു മമ്പേ ഉറ്റ സുഹൃത്തക്കളാണ് ആര്യയും വിശാലും. രണ്ടു പേരും ഇപ്പോള്‍ തമിഴകത്തെ ബാച്ചിലേഴ്‌സായി തുടരുകയാണ്. വിശാലിനോട് ആരെങ്കിലും വിവാഹം കഴിക്കാന്‍ പറഞ്ഞാല്‍ താരം പറയും ആദ്യം ആര്യയുടേത് കഴിയട്ടെ എന്ന്.

സത്യത്തില്‍ എന്താ ഇരുവരും പെണ്ണുകെട്ടാത്തെ?. ആര്യയുടെ പെണ്‍ ദൗര്‍ബല്യത്തെ കുറിച്ച് വിശാല്‍ പറയുന്നത്, ആര്യയ്ക്ക് ഒരു ദിവസം പെണ്ണുങ്ങളോട് സംസാരിച്ചില്ലെങ്കില്‍ പനിപിടിക്കുമത്രെ. എപ്പോഴാ കല്യാണം എന്ന് ചോദിക്കുമ്പോള്‍ വിശാല്‍ പറയുന്നു ആര്യയടേത് കഴിഞ്ഞിട്ട്. ആര്യയോട് ചോദിച്ചാല്‍ താരം പറയും വിശാലിന്റേതേ കഴിഞ്ഞിട്ട്. ഒരു സംശയം രണ്ടാള്‍ക്കും വിവാഹം കഴിക്കാന്‍ ഉദ്ദ്യേശമില്ലേ.

Arya and Vishal

ഇരുവരുടെയും ഈ പോക്ക് കണ്ട് ഒരു വേദിയില്‍ വച്ച് രണ്ട് വിവാഹവും നടത്താനായിരുന്നു ബന്ധുക്കളുടെ തീരുമാനം. എന്നാല്‍ അതിന് വിശാല്‍ എതിരുനിന്നു. കാരണം ആര്യയ്ക്ക് ഒരു പാട് പെണ്‍ സുഹൃത്തുക്കളുണ്ട്. പെണ്ണുങ്ങള്‍ അവന് ദൗര്‍ബല്യമാണെങ്കിലും എല്ലാവര്‍ക്കും അവനെ ഇഷ്ടവുമാണ്. അതുകൊണ്ട് ആദ്യം അവന്റെ കഴിയട്ടെ. തൊട്ടടുത്ത ദിവസം വേണമെങ്കില്‍ ഞാനും വിവാഹിതനാകാം. വിശാല്‍ പറയുന്നു.

ആര്യയില്‍ താന്‍ കണ്ട ഏറ്റവും വലിയ ആകര്‍ഷണം ഏത് കാര്യത്തെയും നിസ്സാരമായികാണുന്ന അവന്റെ രീതിയാണെന്നും ദുഖം എന്ന വികാരം അവനുള്ളതായി തോന്നിയിട്ടില്ലെന്നും വിശാല്‍ തന്റെ ഉറ്റസുഹൃത്തിനെ കുറിച്ച് പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X