നാനിയ്‌ക്കെതിരായ ആരോപണം! ശ്രീറെഡ്ഡിയെ വെല്ലുവിളിച്ച് വിശാല്‍ രംഗത്ത്!!

By Midhun

സിനിമ ലോകത്തെയും പ്രേക്ഷകരെയും ഒന്നടങ്കം ഞെട്ടിച്ചുകൊണ്ടായിരുന്നു കാസ്റ്റിംഗ് കൗച്ചിനെതിരെ പ്രതിഷേധവുമായി നേരത്തെ ശ്രീറെഡ്ഡി രംഗത്തെത്തിയിരുന്നത്. സിനിമാ രംഗത്ത് തനിക്ക് നേരെ വന്നതും സഹപ്രവര്‍ത്തകര്‍ക്കു ഉണ്ടായതുമായ ലൈംഗിക ചൂഷണങ്ങള്‍ക്കെതിരെയായിരുന്നു നടി രംഗത്തെത്തിയിരുന്നത്. തെലുങ്ക് സിനിമാ ലോകത്തെ നിരവധി പേര്‍ക്കെതിരെ ആരോപണമുന്നയിച്ച് ഇത്തരത്തില്‍ ശ്രീറെഡ്ഡി എത്തിയിരുന്നു.

അടുത്തിടെ തെലുങ്കിലെ യുവതാരം നാനിക്കെതിരെയും ഇത്തരത്തില്‍ ഗുരുതര ആരോപണങ്ങള്‍ ശ്രീറെഡ്ഡി ഉന്നയിച്ചിരുന്നു. നാനിയ്‌ക്കെതിരെ മുന്‍പും ആരോപണമുന്നയിച്ചിട്ടുളള ശ്രീറെഡ്ഡി ഇത്തവണ താനും നാനിയും തമ്മിലുളള ഡേര്‍ട്ടി പിക്ചര്‍ പുറത്തുവിടുമെന്ന് അറിയിച്ചായിരുന്നു എത്തിയിരുന്നത്. ശ്രീറെഡ്ഡിയുടെ ഗുരുതരമായ ആരോപണങ്ങള്‍ക്കിടെ നാനിക്ക് പിന്തുണയുമായി എത്തിയിരിക്കുകയാണ് തമിഴ് നടന്‍ വിശാല്‍..

നാനിക്കെതിരെ ശ്രീറെഡ്ഡി

നാനിക്കെതിരെ ശ്രീറെഡ്ഡി

ഈച്ച എന്ന ഒരൊറ്റ ചിത്രത്തിലുടെ മലയാളികള്‍ക്കു സുപരിചിതനായ നടനാണ് നാനി. തെലുങ്കില്‍ നിരവധി പേര്‍ക്ക് എതിരെ ആരോപണങ്ങള്‍ ഉന്നയിച്ചതിനിടെ നാനിയ്‌ക്കെതിരെയും ശ്രീറെഡ്ഡി നേരത്തെ രംഗത്തെതിയിരുന്നു. നാനി നിരവധി പേരുടെ ജീവിതം നശിപ്പിച്ചിട്ടുണ്ടെന്നായിരുന്നു ശ്രീറെഡ്ഡി അന്ന് പറഞ്ഞിരുന്നത്. ഇപ്പോഴും നിരവധി പെണ്‍കുട്ടികള്‍ നാനിയുടെ ക്രൂരത കാരണം കരയുന്നുണ്ടെന്നും ദൈവം ഇതിനെല്ലാം തക്കതായ മറുപടി നല്‍കുമെന്നുമായിരുന്നു ശ്രീറെഡ്ഡി നാനിക്കെതിരായി അന്ന് പറഞ്ഞിരുന്നത്. കൂടാതെ തനിക്ക് സിനിമകള്‍ ഓഫര്‍ ചെയ്ത് സംവിധായകരും നിര്‍മ്മാതാക്കളും തന്നെ ലൈംഗികമായി ചൂഷണം ചെയ്യാറുണ്ടെന്നും ശ്രീറെഡ്ഡി വെളിപ്പെടുത്തിയിരുന്നു.

നാനി മികച്ച നടനെന്ന് ശ്രീറെഡ്ഡി

നാനി മികച്ച നടനെന്ന് ശ്രീറെഡ്ഡി

നാനി സിനിമയില്‍ മാത്രമല്ല ജീവിതത്തിലും മികച്ചൊരു നടനാണെന്ന് ശ്രീറെഡ്ഡി പറഞ്ഞിരുന്നു. ജീവിതത്തിലും മികച അഭിനയമാണ് നടന്‍ നടത്തുന്നത്. കപടമുഖം മൂടി അണിഞ്ഞ് പ്രേക്ഷകരെ കൈയ്യിലെടുക്കാന്‍ അയാള്‍ വളരെ വിദഗ്ദനാണ്. അതിനായി താന്‍ ജീവിതത്തില്‍ ഒരുപാട് അനുഭവിച്ചിട്ടുണ്ടെന്നുളള സെന്റിമെന്റല്‍ ഡയലോഗാണ് അയാള്‍ കാച്ചുന്നത്. പ്രേക്ഷകരെ കൈയ്യിലെടുക്കാന്‍ വേണ്ടി മാത്രമാണ് നാനി ഇങ്ങനെ ചെയ്യുന്നതെന്നും ശ്രീറെഡ്ഡി ആരോപിച്ചിരുന്നു.

വീഡിയോ പുറത്തുവിടും

വീഡിയോ പുറത്തുവിടും

നാനിയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചതിനു പിന്നാലെ നടനൊപ്പമുളള ഡേര്‍ട്ടി പിക്ചര്‍ പുറത്തുവിടുമെന്നും ശ്രീറെഡ്ഡി അറിയിച്ചിരുന്നു. താനും നാനിയുമായുളള ഡേര്‍ട്ടി പിക്ചര്‍ താമസിയാതെ പുറത്തുവരുമെന്നായിരുന്നു നടി വെളിപ്പെടുത്തിയിരുന്നത്. ഫേസ്ബുക്ക് പേജിലൂടെയായിരുന്നു ശ്രീറെഡ്ഡി ഇത് എല്ലാവരെയും അറിയിച്ചിരുന്നത്. അതേസയം ശ്രീറെഡ്ഡിയുടെ വെളിപ്പെടുത്തല്‍ ടോളിവുഡില്‍ വലിയ ഞെട്ടലുണ്ടാക്കിയിരുന്നു.

നാനിയെ പിന്തുണച്ച് വിശാല്‍

നാനിയെ പിന്തുണച്ച് വിശാല്‍

ശ്രീറെഡ്ഡിയുടെ ഗുരുതരമായ ആരോപണങ്ങള്‍ക്കിടെ നാനിയെ പിന്തുണച്ച് തമിഴ് നടന്‍ വിശാല്‍ രംഗത്തെത്തിയിരുന്നു. ആരോപണങ്ങള്‍ ഉന്നയിക്കാതെ ക്യത്യമായ തെളിവുകള്‍ ഉണ്ടെങ്കില്‍ പുറത്തുവിടൂ എന്നാണ് ശ്രീറെഡ്ഡിയോട് വിശാല്‍ പറഞ്ഞിരിക്കുന്നത്. നാനിയെ തനിക്ക് നന്നായി അറിയാമെന്നും. അവന്‍ എന്റെ നല്ല സുഹൃത്തുക്കളില്‍ ഒരാളാണെന്നും വിശാല്‍ പറഞ്ഞു. "നാനിയുടെ പെരുമാറ്റ രീതിയും സ്വഭാവവും എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. ആരോപണങ്ങള്‍ ഉന്നയിച്ച് ആര്‍ക്കെതിരെയും രംഗത്തുവരാം. എന്നാല്‍ തെളിവുകള്‍ ഒന്നുമില്ലാതെ നടത്തുന്ന ഇത്തരം രീതികള്‍ ശരിയല്ല,വിശാല്‍ പറഞ്ഞു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X