ഷൂട്ടിങ്ങിനിടെ വിശാലിന് മുറിവേറ്റു, 22 തുന്നലുകള്‍
ഷൂട്ടിങ്ങിനിടെ തമിഴ് യുവതാരം വിശാലിന് ഗുരുതരമായി പരുക്കേറ്റു. വിശാലിന്റെ ഇടതുകൈയ്ക്കാണ് പരുക്കേറ്റിരിക്കുന്നത്. ഡ്യൂപ്പിനെ ഉപയോഗിക്കാതെ അതിസാഹസികമായ സംഘട്ടനരംഗങ്ങള്‍ സ്വന്തമായി അവതരിപ്പിക്കാന്‍ ഏറെ താല്‍പര്യം കാണിയ്ക്കാറുള്ള താരമാണ് വിശാല്‍. അത്തരം ഒരു രംഗം ചിത്രീകരിക്കുന്നതിനിടെയാണ് താരത്തിന് പരുക്കേറ്റിരിക്കുന്നത്.
സംവിധായകന്‍ ഹരിയുടെ പൂജ എന്ന ചിത്രത്തിന്റെ സംഘട്ടന ചിത്രീകരണത്തിനിടെയാണ് അപകടമുണ്ടായത്. വിശാലിന്റെ മുറിവേറ്റ കൈയ്ക്ക് 22 തുന്നിക്കെട്ടലുകളുണ്ടെന്നാണ് റിപ്പോര്‍ട്ട്. സ്റ്റണ്ട് മാസ്റ്ററായ കനല്‍ക്കണ്ണനായിരുന്നു പൂജയ്ക്ക് വേണ്ടിയുള്ള സംഘട്ടന രംഗങ്ങള്‍ സംവിധാനം ചെയ്തത്. മോഹന്‍ സ്റ്റുഡിയോയില്‍ വച്ചായിരുന്നു ചിത്രീകരണം. ഒരു ഓവര്‍ ബ്രിഡ്ജിന് മുകളില്‍ നിന്നും കീഴെ പാര്‍ക്ക് ചെയ്തിരിക്കുന്ന കാറിന് മുകളിലേയ്ക്ക് ചാടുന്ന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് അപകടം നടന്നത്.

ഇടതുകൈയ്ക്കാണ് താരത്തിന് പരുക്കേറ്റതെന്നാണ് അറിയുന്നത്. വില്ലനെ ഇടിക്കേണ്ടുന്ന രംഗത്ത് ടൈമിങ് തെറ്റിയതാണ് അപകടകാരണമെന്നാണ് സൂചന. ഒരു ആഴ്ച വിശ്രമിക്കാനാണ് വിശാലിനോട് ഡോക്ടര്‍മാര്‍ പറഞ്ഞിരിക്കുന്നത്. എന്നാല്‍ പരുക്കേറ്റശേഷവും വിശാല്‍ ഷൂട്ടിങ് തുടരാന്‍ നിര്‍ദ്ദേശിയ്ക്കുകയായിരുന്നുവത്രേ.


Click it and Unblock the Notifications











