പ്രേക്ഷകരെ ഞെട്ടിക്കുന്ന ഐറ്റമായിരിക്കും ലൂസിഫര്‍! തുറന്നുപറഞ്ഞ് ലവ് ആക്ഷന്‍ ഡ്രാമയുടെ നിര്‍മ്മാതാവ്
Recommended Video

മോഹന്‍ലാല്‍ ആരാധകര്‍ വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് ലൂസിഫര്‍. ചിത്രത്തിന്റെ പ്രഖ്യാപന വേള മുതല്‍ വലിയ പ്രതീക്ഷകളാണ് ആരാധകരില്‍ ഉണ്ടായിരിക്കുന്നത്. മോഹന്‍ലാലും പൃഥ്വിരാജും ആദ്യമായി ഒന്നിക്കുന്നുവെന്നത് തന്നെയാണ് ചിത്രത്തിന്റെ മുഖ്യ ആകര്‍ഷണമായി മാറിയിരിക്കുന്നത്. തിരക്കിട്ട ജീവിതത്തിനിടയില്‍ സംവിധായകനാവാനുളള ആഗ്രഹമായിരുന്നു പൃഥ്വിയെ ലൂസിഫറില്‍ എത്തിച്ചിരുന്നത്.
ബിഗ് ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്തിടെയായിരുന്നു ആരംഭിച്ചിരുന്നത്. ലൂസിഫറിന്റെതായി പുറത്തിറങ്ങിയ പോസ്റ്ററുകള്‍ക്കെല്ലാം മികച്ച സ്വീകാര്യത സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നു. ലൂസിഫറിന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് ലവ് ആക്ഷന്‍ ഡ്രാമയുടെ നിര്‍മ്മാതാവ് വിശാല്‍ സുബ്രമണ്യം ഫേസ്ബുക്കില്‍ എത്തിയിരുന്നു. ലൂസിഫര്‍ പ്രേക്ഷകരെ ഞെട്ടിക്കുന്ന ഒരു ഐറ്റം തന്നെയായിരിക്കും എന്ന് പറഞ്ഞ്‌കൊണ്ടാണ് വിശാല്‍ എത്തിയിരിക്കുന്നത്.

ലൂസിഫറിന്റെ വരവ്
ലൂസിഫറിന്റെ പ്രഖ്യാപന വേളമുതല്‍ ചിത്രത്തിന്റെ വിശേഷങ്ങളറിയാന്‍ വലിയ താല്‍പര്യമാണ് എല്ലാവരും കാണിക്കാറുളളത്. മുരളി ഗോപി തിരക്കഥയെഴുതിയിരിക്കുന്ന ചിത്രം ഒരു പൊളിറ്റിക്കല്‍ ത്രില്ലറായാണ് സംവിധായകന്‍ ഒരുക്കുന്നത്. രാജേഷ് പിളള സംവിധാനം ചെയ്യാനിരുന്ന ലൂസിഫര്‍ അദ്ദേഹത്തിന്റെ നിര്യാണത്തെ തുടര്‍ന്നായിരുന്നു പൃഥ്വിരാജ് ഏറ്റെടുത്തത്. പൃഥ്വിരാജും മോഹന്‍ലാലും ഒന്നിക്കുന്നുവെന്നു തന്നെയാണ് ചിത്രത്തിന്റെ മുഖ്യ ആകര്‍ഷണമായി മാറുക. വ്യത്യസ്ഥമാര്‍ന്നൊരു പ്രമേയം പറഞ്ഞുകൊണ്ടാണ് ചിത്രമൊരുക്കുന്നതെന്നാണ് അറിയുന്നത്.

ലാലേട്ടനൊപ്പം ടൊവിനോയും
ലാലേട്ടനൊപ്പം യുവതാരങ്ങളില്‍ ശ്രദ്ധേയനായ ടൊവിനോ തോമസും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്, ചിത്രത്തില്‍ മോഹന്‍ലാലിന്റെ അനിയന്റെ വേഷത്തിലാണ് ടൊവിനോ എത്തുന്നതെന്നാണ് അറിയുന്നത്. ആദ്യമായിട്ടാണ് ലാലേട്ടനൊപ്പം ടൊവിനോ ഒന്നിച്ചഭിനയിക്കുന്നത്. മലയാളത്തിലെ തിരക്കേറിയ യുവനടന്‍മാരിലൊരാളായ ടൊവിനോയുടെ സാന്നിദ്ധ്യവും ലൂസിഫറിന്റെ മാറ്റ് കൂട്ടും.

വമ്പന്‍ താരനിര
വമ്പന്‍ താരനിരയാണ് ലാലേട്ടന്റെ ലൂസിഫറില്‍ അണിനിരക്കുന്നത്. ലാലേട്ടനും ടൊവിനോയ്ക്കും പുറമെ ഇന്ദ്രജിത്തും ചിത്രത്തില്‍ പ്രാധാന്യമു ളെളാരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ലാലേട്ടനൊപ്പം തുല്ല്യ പ്രാധാന്യമുളള കഥാപാത്രമായിട്ടാക്കും ഇന്ദ്രജിത്തും ചിത്രത്തില്‍ എത്തുക. മഞ്ജു വാര്യര്‍, മംമ്ത മോഹന്‍ദാസ് തുടങ്ങിയവരാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്. ഇവര്‍ക്കൊപ്പം കലാഭവന്‍ ഷാജോണ്‍, സായ്കുമാര്‍, ജോണ്‍ വിജയ്,ബൈജു, ബാബുരാജ്, പൗളി വില്‍സണ്‍ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

ഷൂട്ടിംഗ് ആരംഭിച്ചു
ജൂലായിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചിരുന്നത്.വണ്ടിപ്പെരിയാര്‍, കുട്ടിക്കാനം, തിരുവനന്തപുരം തുടങ്ങിയ സ്ഥലങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍. ലൂസിഫറിന്റെ ആദ്യ ഷെഡ്യൂള്‍ കൂട്ടിക്കാനത്തായിരുന്നു ആരംഭിച്ചിരുന്നത്. ലൂസിഫറിന്റെ ഷൂട്ടിംഗ് അടുത്ത് തന്നെ പൂര്‍ത്തിയാകുമെന്നാണ് അറിയുന്നത്.

ലൂസിഫറിനെക്കുറിച്ച് വിശാല്‍
തന്റെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു ലവ് ആക്ഷന്‍ ഡ്രാമയുടെ നിര്‍മ്മാതാവായ വിശാല്‍ സുബ്രമണ്യം ലൂസിഫറിന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് എത്തിയിരുന്നത്. ലൂസിഫര്‍ അക്ഷരാര്‍ഥത്തില്‍ ഞെട്ടിക്കുന്നൊരു ഐറ്റം തന്നെയായിരിക്കുമെന്നാണ് വിശാല്‍ പറയുന്നത്. അടുത്തിടെയായിരുന്നു ലൂസിഫറിന്റെ സെറ്റില്‍ പൃഥ്വിരാജിന്റെ കുടുംബ സുഹൃത്തു കൂടിയായ വിശാല്‍ സന്ദര്‍ശിച്ചിരുന്നത്.

വിശാല്‍ പറഞ്ഞത്
പൃഥ്വിരാജ് ലാലേട്ടനെ നായകനാക്കി സിനിമ ചെയ്യുന്നത് കാണുന്നത് തന്നെ ആവേശമാണ്. കഴിഞ്ഞ ദിവസം ലൂസിഫറിന്റെ സെറ്റില്‍ കുറച്ചു സമയം ചെലവഴിച്ചിരുന്നു. സെറ്റില്‍ ലവ് ആക്ഷന്‍ ഡ്രാമയെക്കുറിച്ചും ലൂസിഫറിനെക്കുറിച്ചും ഒരുപാട് വിശേഷങ്ങള്‍ പൃഥ്വിയുമായി പങ്കിട്ടു. ലൂസിഫറിനെക്കുറിച്ചു കൂടുതല്‍ പറയണമെന്ന് ആഗ്രഹമുണ്ട്. എന്നാല്‍ ഇപ്പോള്‍ പറയുന്നില്ല. വിശാല്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.


Click it and Unblock the Notifications











