»   » വില്ലനിലെ വില്ലന്റെ ലുക്ക് ഇതാ... ഒപ്പം നായകനൊപ്പമുള്ള സെല്‍ഫിയും!!! വൈറലാകുന്ന ചിത്രങ്ങള്‍!!!

വില്ലനിലെ വില്ലന്റെ ലുക്ക് ഇതാ... ഒപ്പം നായകനൊപ്പമുള്ള സെല്‍ഫിയും!!! വൈറലാകുന്ന ചിത്രങ്ങള്‍!!!

By: Karthi
Subscribe to Filmibeat Malayalam

പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ് വില്ലന്‍. ബി ഉണ്ണികൃഷ്ണന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ റിട്ടയേര്‍ഡ് പോലീസ് ഓഫീസറായ മാത്യു മാഞ്ഞൂരാന്‍ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. ക്രൈം ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തിന്റെ അവസാന ഷെഡ്യൂള്‍ ചിത്രീകരണം പുരോഗമിക്കുകയാണ്.

ഒന്നിലധികം നായികമാര്‍ നിര്‍ബന്ധം!!! പുതിയ ചിത്രത്തിലും ദുല്‍ഖറിന് നാല് നായികമാര്‍, ഗെറ്റപ്പും മാറും?

ഒടുക്കം പേര് ഉറപ്പിച്ചു, മമ്മൂട്ടി ശ്യാംധര്‍ ചിത്രം പുതിയ പേരില്‍ ഓണത്തിന്!!! പ്രതീക്ഷ ആരാധകരില്‍???

Vishal Villan

ചിത്രത്തില്‍ മോഹന്‍ലാലിന്റെ വില്ലനായി എത്തുന്നത് തമിഴ് താരം വിശാലാണ്. വിശാല്‍ ആദ്യമായി അഭിനയിക്കുന്ന മലയാള ചിത്രമാണ് വില്ലന്‍. വില്ലന്റെ ലൊക്കേഷനില്‍ നിന്നും വിശാല്‍ പകര്‍ത്തിയ സെല്‍ഫി ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്. സംവിധായകന്‍ ബി ഉണ്ണികൃഷ്ണനും തമിഴ് നായിക ഹന്‍സികയും വിശാലും മോഹന്‍ലാലിന് ഒപ്പമുള്ളതാണ് സെല്‍ഫി ചിത്രം. ഹന്‍സിക തന്റെ ഫേസ്ബുക്ക് പേജിലാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. ഇതിനൊപ്പം തന്നെ ചിത്രീകരണത്തിനിടെ പകര്‍ത്തിയ വില്ലനിലെ വിശാലിന്റെ ലുക്കും സോഷ്യല്‍ മീഡിയ ആഘോഷിക്കുകയാണ്. 

Vishal Villan

എന്നും എപ്പോഴും എന്ന ചിത്രത്തിന് ശേഷം മഞ്ജുവാര്യര്‍ മോഹന്‍ലാലിന്റെ നായികയായി എത്തുന്ന ചിത്രമാണ് വില്ലന്‍. മഞ്ജുവാര്യര്‍ ആദ്യമായി മോഹന്‍ലാലിന്റെ ഭാര്യയായി എത്തുകയാണ് വില്ലനിലൂടെ. മലയാളത്തിന് പുറമെ തമിഴ് തെലുങ്ക് സിനിമകളിലെ ശ്രദ്ധേയ താരങ്ങളും വില്ലനില്‍ വേഷമിടുന്നു. വിശാല്‍, ഹന്‍സിക എന്നിവരെ കൂടാതെ തെലുങ്ക് താരങ്ങളായ ശ്രീകാന്ത്, റാഷി ഖന്ന എന്നിവരും  പ്രധാന വേഷങ്ങളിലെത്തുന്നു. ആക്ഷന് പ്രാധാന്യം നല്‍കുന്ന ക്രൈം ത്രില്ലറാണ് ചിത്രം. വിഷ്വല്‍ ഇഫ്ക്ടിനും ചിത്രം ഏറെ പ്രാധാന്യം നല്‍കുന്നുണ്ട്. പൂര്‍ണമായും 8k റെസലൂഷനില്‍ ചിത്രീകരിക്കുന്ന ആദ്യ മലയാള സിനിമയെന്ന പ്രത്യേകതയും വില്ലനുണ്ട്. 

English summary
The third schedule of Mohanlal’s upcoming movie Villain has commenced. Popular Tamil actor Vishal and Hansika Motwani are also part of this leg of shooting. A photo from the movie’s location is trending in social media platforms. Vishal, Hansika and director B Unnikrishnan are also seen with Mohanlal.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam