ദിലീപേട്ടന്‍ ചിരിപ്പിക്കാനുള്ള വരവാണ്! പ്രൊഫസര്‍ ഡിങ്കനില്‍ അണിനിരക്കുന്നത് ചില്ലറക്കാരല്ല..
കമ്മാരസംഭവത്തിന് ശേഷം ദിലീപ് നായകനായി അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് പ്രൊഫസര്‍ ഡിങ്കന്‍. ചിത്രീകരണം ആരംഭിച്ചിരുന്നെങ്കിലും ദിലീപ് ജയിലില്‍ പോയതോട് കൂടി പ്രൊഫസര്‍ ഡിങ്കനും അനിശ്ചിതത്തിലായിരുന്നു. ഒടുവില്‍ സിനിമയുടെ ഷൂട്ടിംഗ് വീണ്ടും തുടങ്ങിയിരിക്കുകയാണ്.
ഛായഗ്രാഹകനായ രാമചന്ദ്ര ബാബുവിന്റെ സംവിധാനത്തിലെത്തുന്ന ആദ്യ സിനിമയായ പ്രൊഫസര്‍ ഡിങ്കന്‍ ന്യൂ ടിവിയുടെ ബാനറില്‍ സനല്‍ തോട്ടമാണ് ചിത്രം നിര്‍മ്മിക്കുന്നത്. നമിത പ്രമോദാണ് ദിലീപിന്റെ നായികയാവുന്നത്. അജു വര്‍ഗീസ്, സുരാജ് വെഞ്ഞാറമൂട്, ശ്രിന്ദ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ചിത്രത്തില്‍ നടന്‍ വിഷ്ണു ഉണ്ണികൃഷ്ണന്‍ കൂടി ഉണ്ടെന്നാണ് ഏറ്റവും പുതിയ വാര്‍ത്തകള്‍. വിഷ്ണുവിന്റെ കഥാപാത്രമെന്താണെന്ന് കൂടുതല്‍ വിവരങ്ങളില്ലെങ്കിലും ചിത്രത്തില്‍ താരമുണ്ടാവും. നിലവില്‍ എറണാകുളത്ത് നിന്നുമാണ് പ്രൊഫസര്‍ ഡിങ്കന്റെ ഷൂട്ടിംഗ് നടക്കുന്നത്. എറണാകുളത്തെ ചിത്രീകരണത്തിന് ശേഷം വിദേശത്ത് നിന്നുമായിരിക്കും ഷൂട്ടിംഗ് നടക്കുക.
റാഫിയാണ് സിനിമയ്ക്ക് തിരക്കഥ ഒരുക്കുന്നത്. കഥയില്‍ ചെറിയ മാറ്റങ്ങളെല്ലാം വരുത്തിയാണ് വീണ്ടും ചിത്രീകരണം ആരംഭിച്ചത്. കുടുംബ പ്രേക്ഷകര്‍ക്ക് കൂടി ഇഷ്ടപ്പെടുന്ന തരത്തിലേക്കാണ് സിനിമയുടെ കഥ മാറ്റിയിട്ടുള്ളതെന്നാണ് സംവിധായകന്‍ പറഞ്ഞിരുന്നത്. ഒരു മജീഷ്യന്റെ കഥ പറയുന്ന പ്രൊഫസര്‍ ഡിങ്കന്‍ ഒരു ത്രിഡി സിനിമയായിട്ടാണ് നിര്‍മ്മിക്കുന്നത്. കോമഡിയ്ക്ക് പ്രധാന്യം നല്‍കി എത്തുന്ന ചിത്രം ദിലീപ് അവതരിപ്പിക്കുന്ന പ്രൊഫസര്‍ ഡിങ്കന്‍ എന്ന കഥാപാത്രത്തിന് മാജിക് ഷോ യില്‍ നടക്കുന്ന അബദ്ധങ്ങളും മറ്റുമാണ് പറയാന്‍ പോവുന്നത്.


Click it and Unblock the Notifications











