ത്രില്ലർ കഥയുമായി വിഷ്ണു ഉണ്ണികൃഷ്ണനും സുരഭിയും, 'കുറി' ചിത്രീകരണം ആരംഭിച്ചു
കോക്കേഴ്സ് മീഡിയ എന്റർടൈൻമെൻറ്സിന്റെ ബാനറിൽ കെ. ആർ. പ്രവീൺ സംവിധാനം ചെയ്യുന്ന 'കുറി' എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. സിനിമയുടെ ചിത്രീകരണവും ആരംഭിച്ചിട്ടുണ്ട്. വിജയദശമി ദിനമായ ഒക്ടോബർ പതിനഞ്ച് വെള്ളിയാഴ്ച്ച വണ്ടിപ്പെരിയാറ്റിലാണ് ചിത്രീകരണമാരംഭിച്ചത്. ഹൈറേഞ്ച് പശ്ചാത്തലത്തിൽ ത്രില്ലർ കഥ പറയുകയാണ് ഈ ചിത്രത്തിലൂടെ.

വിഷ്ണു ഉണ്ണികൃഷ്ണൻ , സുരഭി ലക്ഷ്മി , വിഷ്ണു ഗോവിന്ദൻ , വിനോദ് തോമസ്, സാഗർ സൂര്യ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സംഗീതം - വിനു തോമസ്, വരികൾ- ബി കെ ഹരിനാരായണൻ.
സന്തോഷ് സി പിള്ളൈ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. സംഭാഷണം ഒരുക്കുന്നത് ഹരിമോഹൻ ജി പൊയ്യ എഡിറ്റിംഗ് - റാഷിന് അഹമ്മദ് പൊയ്യ പ്രൊജക്റ്റ് ഡിസൈനർ -നോബിൾ ജേക്കബ് പൊയ്യ, ആർട് - രാജീവ് കോവിലകം , മേക്കപ്പ് - ജിതേഷ് പൊയ്യ , കോസ്റ്യൂംസ് - സുജിത്ത് മട്ടന്നൂർ, സൗണ്ട് ഡിസൈൻ - വൈശാഖ് ശോഭൻ & അരുൺ പ്രസാദ് , കാസ്റ്റിംഗ് - ശരൺ എസ് എസ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ - പ്രകാശ് കെ മധു, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - ശിഹാബ് വെണ്ണല വി എഫ് എക്സ് - അഭീഷ് രാജൻ , സ്‌റ്റിൽസ് - സേതു അതിപ്പിൽ , ഡിസൈൻസ് - അർജുൻ ജി ബി.


Click it and Unblock the Notifications