വിഷ്ണു ഉണ്ണിക്കൃഷ്ണന് കൂട്ടായി ഐശ്വര്യ! വിവാഹ ചിത്രങ്ങള്‍ പുറത്ത്! ആശംസ നേര്‍ന്ന് ആരാധകര്‍!
ബാലതാരമായി സിനിമയിലേക്കെത്തിയതാണ് വിഷ്ണു ഉണ്ണിക്കൃഷ്ണന്‍. അഭിനയമോഹവുമായെത്തിയ താരം പില്‍ക്കാലത്ത് എഴുത്തിലും കഴിവ് തെളിയിച്ചിരുന്നു. ഇതിന് പിന്നാലെയായാണ് അഭിനയത്തിലും താരം മികവ് പ്രകടിപ്പിച്ചത്. താരം വിവാഹിതനാവാന്‍ പോവുകയാണന്നുള്ള വിവരങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. കോതമംഗലം സ്വദേശിനിയായ ഐശ്വര്യയാണ് വിഷ്ണുവിന് കൂട്ടായിയെത്തിയത്. കോതമംഗലം കല ഓഡിറ്റോറിയത്തില്‍ വെച്ചായിരുന്നു വിവാഹം. വിവാഹത്തിന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്.
അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും വിവാഹത്തില്‍ പങ്കെടുക്കാനായി എത്തിയിരുന്നു. കാളിദാസ് ജയറാമിനൊപ്പം എന്റെ വീട് അപ്പൂന്റേം എന്ന ചിത്രത്തിലൂടെയായിരുന്നു വിഷ്ണു അഭിനയം തുടങ്ങിയത്. മിമിക്രി വേദികളില്‍ നിന്നും സിനിമയിലേക്കെത്തിയപ്പോള്‍ അഭിനേതാവായി മാത്രമല്ല തിരക്കഥാകൃത്തായും തിളങ്ങിയിരുന്നു താരം. അമര്‍ അക്ബര്‍ അന്തോണി എന്ന ചിത്രത്തിന് കഥയൊരുക്കിയത് വിഷ്ണുവായിരുന്നു. കട്ടപ്പനയിലെ ഋത്വിക് റോഷന്‍, ഒരു യമണ്ടന്‍ പ്രേമകഥ തുടങ്ങിയ സിനിമകള്‍ക്ക് തിരക്കഥയൊരുക്കിയത് അദ്ദേഹമായിരുന്നു.

കട്ടപ്പനയിലെ ഋത്വിക് റോഷനില്‍ നായകമായി അഭിനയിച്ചത് അദ്ദേഹമായിരുന്നു. മോഹന്‍ലാല്‍ ചിത്രമായ ബിഗ് ബ്രദറിലും താരം അഭിനയിച്ചിരുന്നു. വിഷ്ണുവിനും ഐശ്വര്യയ്ക്കും ആശംസ നേര്‍ന്ന് ആരാധകരെത്തിയിട്ടുണ്ട്.


Click it and Unblock the Notifications