വിഷ്ണു ഉണ്ണികൃഷ്ണൻ ചിത്രം റെഡ്‌റിവര്‍ പൂര്‍ത്തിയായി
വിഷ്ണു ഉണ്ണികൃഷ്ണന്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രമായ റെഡ്‌റിവറിന്റെ ചിത്രീകരണം പൂർത്തിയായി. സഹസ്രാരാ സിനിമാസിന്റെ ബാനറില്‍ അശോക് ആര്‍. നാഥാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പെരുമാറ്റത്തില്‍ വ്യത്യസ്തതകളുള്ള ബാലുവിന്റെ കാഴ്ചകള്‍ ആണ് 'റെഡ്‌റിവറിൽ പറയുന്നത്.

തിന്മയുടെ വിജയത്തിന് ചരിത്രത്തിലുടനീളം നിരവധി ഉദാഹരണങ്ങള്‍ കാണാനാകും. ഇന്നും അത് ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നുവെന്ന യാഥാര്‍ത്ഥ്യം ഈ കഥയില്‍ പറഞ്ഞുവെയ്ക്കുന്നു. ശാന്തമായ ഗ്രാമത്തിന്റെ താളത്തിനൊപ്പം നീങ്ങുന്ന ബാലുവിന്റെ ജീവിതത്തില്‍ അപ്രതീക്ഷിതമായി ചില പ്രശ്‌നങ്ങള്‍ സംഭവിക്കുന്നു. അപ്പോള്‍ ഗ്രാമത്തിനുപോലും ക്രൂരതയുടെ മുഖം കൈവരുന്നു. നിസ്സഹായനായ ബാലുവിന്റെ അവസ്ഥയ്ക്ക് പുതിയ ഭാഷ്യം സൃഷ്ടിക്കപ്പെടുന്നു. ലളിതമായ അവതരണത്തിലൂടെ നിരവധി ഗൗരവകരമായ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുകയാണ് റെഡ്‌റിവര്‍.
വിഷ്ണു ഉണ്ണികൃഷ്ണനോടൊപ്പം , സുധീര്‍ കരമന, കൈലാഷ്, ജയശ്രീ ശിവദാസ്, പ്രിയാമേനോന്‍, ഡോ. ആസിഫ് ഷാ, ഷാബു പ്രൗദീന്‍, സതീഷ്‌മേനോന്‍, സുബാഷ് മേനോന്‍, മധുബാലന്‍, റോജിന്‍ തോമസ്, വിജി കൊല്ലം എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട് .കൊല്ലം ജില്ലയിലെ മണ്‍ട്രോതുരുത്ത്, ചിറ്റുമല, കല്ലട എന്നിവിടങ്ങളിലായിരുന്നു പ്രധാന ലൊക്കേഷനുകൾ
Recommended Video
സഹസ്രാരാ സിനിമാസിന്റെ ബാനറിൽ സന്ദീപ്. ആര്‍ ആണ് ചിത്രം നിർമ്മിക്കുന്നത്ഛായാഗ്രഹണം - സുനില്‍പ്രേം എല്‍.എസ്, കഥ, തിരക്കഥ, സംഭാഷണം - പോള്‍ വൈക്ലിഫ്, ലൈന്‍ പ്രൊഡ്യൂസേഴ്‌സ് - ജോര്‍ജ് തോമസ്, മഹേഷ് കുമാര്‍, സഞ്ജിത്. കെ, ആന്‍സേ ആനന്ദ്, ഗാനരചന - പ്രകാശന്‍ കല്യാണി, സംഗീതം - സുധേന്ദുരാജ്, എഡിറ്റിംഗ് - വിപിന്‍ മണ്ണൂര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ജയശീലന്‍ സദാനന്ദന്‍, പശ്ചാത്തല സംഗീതം - സിജു ഹസ്രത്ത്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് - രാജേഷ് എം. സുന്ദരം, കല - അജിത്ത് കൃഷ്ണ, ചമയം - ലാല്‍ കരമന, കോസ്റ്റ്യും - അബ്ദുള്‍ വാഹിദ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ - ജിനി സുധാകരന്‍, സഹസംവിധാനം - അരുണ്‍ പ്രഭാകര്‍, സംവിധാനസഹായി - ലാലു, സൗണ്ട് ഡിസൈന്‍ - അനീഷ് എ.എസ്, സൗണ്ട് മിക്‌സിംഗ് - ശങ്കര്‍ദാസ്, സ്റ്റുഡിയോ - ചിത്രാഞ്ജലി, മാര്‍ക്കറ്റിംഗ് - രാജേഷ് രാമചന്ദ്രന്‍ (ശ്രീമൗലി ക്രീയേറ്റീവ് മാര്‍ക്കറ്റിംഗ്), സ്റ്റില്‍സ് - യൂനസ് കുണ്ടായി, പിആര്‍ഓ - അജയ് തുണ്ടത്തില്‍.


Click it and Unblock the Notifications