twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ചാക്കോച്ചനെ അവര്‍ ഇഷ്ടപ്പെടുന്നത് എനിക്കത്ര പിടിക്കില്ലായിരുന്നു, തുറന്നുപറഞ്ഞ് വിഷ്ണു ഉണ്ണികൃഷ്ണന്‍

    By Midhun Raj
    |

    നടനായും തിരക്കഥാകൃത്തായും മലയാളത്തില്‍ തിളങ്ങിയ താരമാണ് വിഷ്ണു ഉണ്ണികൃഷ്ണന്‍. ബാലതാരമായി തുടങ്ങിയ നടന്‍ ചെറിയ വേഷങ്ങളിലൂടെയാണ് കയറിവന്നത്. തിരക്കഥാകൃത്തായി തുടക്കം കുറിച്ച ശേഷം നായകനടനായും അഭിനയിക്കുകയായിരുന്നു വിഷ്ണു. ബിബിന്‍ ജോര്‍ജ്ജിനൊപ്പം ആണ് വിഷ്ണു അമര്‍ അക്ബര്‍ ആന്റണിയുടെ കഥ എഴുതിയത്. പിന്നാലെ ഇരുവരും തിരക്കഥയെഴുതിയ രണ്ടാമത്തെ ചിത്രത്തില്‍ വിഷ്ണു തന്നെ നായക വേഷത്തിലും എത്തി. ഹാസ്യത്തിന് പ്രാധാന്യം നല്‍കിയൊരുക്കിയ കട്ടപ്പനയിലെ ഹൃത്വിക്ക് റോഷന്‍ തിയ്യേറ്ററുകളില്‍ വലിയ വിജയം നേടിയ ചിത്രമാണ്.

    ഗ്ലാമര്‍ ആന്‍ഡ് സ്റ്റെലിഷ് ചിത്രങ്ങളുമായി കരിഷ്മ താന, ഫോട്ടോസ് കാണാം

    കട്ടപ്പനയ്ക്ക് ശേഷം മലയാളത്തിലെ മുന്‍നിര നായകനടന്മാരില്‍ ഒരാളായി വിഷ്ണു ഉണ്ണികൃഷ്ണന്‍ മാറി. നായകനായി സജീവമായ സമയത്തും ബിബിനൊപ്പം വീണ്ടും തിരക്കഥ എഴുതി നടന്‍ പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തി. കുഞ്ചാക്കോ ബോബനൊപ്പവും പ്രധാന വേഷത്തില്‍ ഒരു ചിത്രത്തില്‍ വിഷ്ണു അഭിനയിച്ചു.

    ഇരുവരും ഒന്നിച്ച ശിക്കാരി ശംഭു

    ഇരുവരും ഒന്നിച്ച ശിക്കാരി ശംഭു എന്ന സിനിമ തിയ്യേറ്ററുകളില്‍ വിജയമായി മാറി. അതേസമയം ചാക്കോച്ചനോട് അസൂയ തോന്നിയ സമയത്തെ കുറിച്ച് ഒരഭിമുഖത്തില്‍ മനസുതുറക്കുകയാണ് വിഷ്ണു ഉണ്ണികൃഷ്ണന്‍. തനിക്ക് കോംപ്ലക്‌സ് തോന്നിയ ഒരു കാലമുണ്ടായിരുന്നു എന്ന് പറഞ്ഞപ്പോഴാണ് കുഞ്ചാക്കോ ബോബനെ കുറിച്ച് വിഷ്ണു സംസാരിച്ചത്. നമ്മളില്‍ എല്ലാവരിലുമുളള കാര്യമാണ് കോംപ്ലക്‌സ് എന്ന് നടന്‍ പറയുന്നു.

    അതിനെ ടച്ച് ചെയ്യുന്ന വിധമാണ് ഞങ്ങള്‍

    'അതിനെ ടച്ച് ചെയ്യുന്ന വിധമാണ് ഞങ്ങള്‍ കട്ടപ്പനയിലെ ഹൃത്വിക്ക് റോഷന്‌റെ കഥ എഴുതിയിരിക്കുന്നത്. ഞാന്‍ തീരെ കോപ്ലക്‌സ് ഇല്ലാത്ത ഒരാളാണ്. എനിക്ക് പൊക്ക കുറവാണെന്നോ അധികം നിറമില്ലെന്നോ എന്നൊന്നും തോന്നിയിട്ടില്ല. പക്ഷേ ചിലരുടെ ഒരു ആശ്വസിപ്പിക്കലുണ്ട്. എനിക്ക് നീളമില്ലാത്തതിനാല്‍ അവര്‍ക്കാണ് ഭീകര വിഷമം', വിഷ്ണു പറയുന്നു.

    അങ്ങനെ അടുത്തിടെ ഒരാള്‍ എന്നെ

    'അങ്ങനെ അടുത്തിടെ ഒരാള്‍ എന്നെ ആശ്വസിപ്പിച്ചു. എനിക്ക് എന്റെ അച്ഛനേക്കാളും അമ്മയേക്കാളും പൊക്കമുണ്ട്. എനിക്ക് അതല്ലേ വരേണ്ടത്. അല്ലാതെ ക്യാപ്റ്റന്‍ രാജുവിന്‌റെ പൊക്കം എനിക്ക് വരില്ലല്ലോ. പക്ഷേ കോംപ്ലക്‌സ് തോന്നിയ ഒരു കാലമുണ്ടായിരുന്നു. അതും സ്‌കൂള്‍ ടൈമില്‍ പെണ്‍കുട്ടികള്‍ ചോക്ലേറ്റ് ഹീറോ ചാക്കോച്ചനെ പ്രണയിക്കുന്നത് എനിക്കത്ര പിടിക്കില്ലായിരുന്നു'.

    Recommended Video

    കുഞ്ചാക്കോ ബോബന് മറുപടി നൽകി പിഷാരടി | FilmiBeat Malayalam
    സൗന്ദര്യത്തിന്‌റെ കാര്യത്തില്‍

    'സൗന്ദര്യത്തിന്‌റെ കാര്യത്തില്‍ അന്നൊക്കെ കോംപ്ലക്‌സ് തോന്നിയതല്ലാതെ പിന്നീട് അങ്ങനെയുളള ചിന്ത ഒന്നും ഉണ്ടായിട്ടില്ല'. വിഷ്ണു ഉണ്ണികൃഷ്ണന്‍ അഭിമുഖത്തില്‍ പറഞ്ഞു. അതേസമയം 2018ലാണ് ചാക്കോച്ചനും വിഷ്ണു ഉണ്ണികൃഷ്ണനും ഒന്നിച്ച ശിക്കാരി ശംഭു പുറത്തിറങ്ങിയത്. സുഗീത് സംവിധാനം ചെയ്ത കോമഡി ത്രില്ലര്‍ ചിത്രം തിയ്യേറ്ററുകളില്‍ പ്രേക്ഷകര്‍ സ്വീകരിച്ചു. സിനിമയില്‍ ചാക്കോച്ചനൊപ്പം മുഴുനീള കഥാപാത്രത്തെയാണ് വിഷ്ണു അവതരിപ്പിച്ചത്. ഇവര്‍ക്കൊപ്പം ഹരീഷ് കണാരനും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തി. ശിവദയാണ് ചിത്രത്തില്‍ നായികയായി എത്തിയത്‌.

    English summary
    vishnu unnikrishnan reveals why he dont like kunchacko boban in the past
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X