twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഫൈനൽസിന് ശേഷം പ്രജീവ് സത്യവ്രതന്‍ നിർമ്മിക്കുന്ന വിഷ്ണു ഉണ്ണികൃഷ്ണന്‍ ചിത്രം ' രണ്ട്'ന്റെ പൂജ നടന്നു

    |

    യുവാതാരം വിഷ്ണു ഉണ്ണികൃഷ്ണനെ നായകനാക്കി പ്രജീവ് സത്യവ്രതന്‍, ഫൈനല്‍സിനുശേഷം നിര്‍മ്മിക്കുന്ന 'രണ്ട്' എന്ന സിനിമയുടെ പൂജ, ഹെവന്‍ലി മൂവീസിന്റെ ഓഫീസില്‍ വെച്ച് നടന്നു. പ്രജീവ് സത്യവ്രതന്റെ മാതാവ് പ്രകാശിനിയാണ് ആദ്യദീപം കൊളുത്തിയത്. പ്രകാശിനി, പ്രജീവ് സത്യവ്രതന്‍, മിനി പ്രജീവ്, റിച്ചാര്‍ഡ് ജോണ്‍ സത്യവ്രതന്‍, സുജിത്‌ലാല്‍ (സംവിധായകന്‍), ബിനുലാല്‍ ഉണ്ണി (തിരക്കഥാകൃത്ത്), സതീഷ് മണക്കാട് (ഫിനാന്‍സ് കണ്‍ട്രോളര്‍), സണ്ണി തഴുത്തല (പ്രൊഡക്ഷന്‍ കോ-ഓര്‍ഡിനേറ്റര്‍), സിബിചന്ദ്രന്‍, ഐശ്വര്യ രാജേന്ദ്രന്‍, ദിലീപ് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

    vishnu unnikrishanan

    വിഷ്ണു ഉണ്ണികൃഷ്ണന്‍, അന്ന രേഷ്മ രാജന്‍, ഇന്ദ്രന്‍സ്, ടിനിടോം, ഇര്‍ഷാദ്, കലാഭവന്‍ റഹ്മാന്‍, സുധികോപ്പ, മാലപാര്‍വ്വതി, അനീഷ് ജി. മേനോന്‍, നവാസ് വള്ളിക്കുന്ന്, സ്വരാജ് എന്നിവര്‍ക്കൊപ്പം വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. ദിവസങ്ങൾക്ക് മുൻപ് ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തു വന്നിരുന്നു. മോഹൻലാലിന്റേയും മമ്മൂട്ടിയുടേയും ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റർ റിലീസ് ചെയ്തത്. ഹെവന്‍ലി മൂവീസിന്റെ ബാനറില്‍ ഫൈനല്‍സ് എന്ന സിനിമയ്ക്കുശേഷം പ്രജീവ് സത്യവ്രതന്‍ നിര്‍മ്മിക്കുന്ന ചിത്രമാണ് രണ്ട്.

    മാറിവരുന്ന ജാതിമത രാഷ്ട്രീയ പരിസരങ്ങളെയും ഭയങ്ങളെയും ആക്ഷേപഹാസ്യത്തില്‍ നോക്കിക്കാണുന്ന സിനിമയാണ് രണ്ട്. സകലമതസ്ഥരും ഒരുമിച്ച് താമസിക്കുന്ന ഒരു ഗ്രാമത്തിലെ 'വാവ' എന്ന ചെറുപ്പക്കാരനായ ഓട്ടോ ഡ്രൈവറുടെ ജീവിതത്തിലൂടെയാണ് സിനിമയുടെ സഞ്ചാരം. എല്ലാ മനുഷ്യരെയും ഒരു പോലെ കാണാന്‍ ശ്രമിക്കുന്ന വാവയുടെ ജീവിതത്തില്‍ അപ്രതീക്ഷിതമായുണ്ടാകുന്ന ഒരു സംഭവവും തുടര്‍ന്ന് മാറിമറിയുന്ന ആ ഗ്രാമത്തിലെ ജീവിതവുമെല്ലാമാണ് സിനിമ പറയുന്നത്.

    ഹെവൻലി മൂവീസിന്റെ ബാനറിൽ പ്രജീവ് സത്യവ്രതന്‍‌ നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സുജിത് ലാലാണ്. കഥ, തിരക്കഥ, സംഭാഷണം - ബിനുലാല്‍ ഉണ്ണി, ഛായാഗ്രഹണം - അനീഷ് ലാല്‍ ആര്‍.എസ്, എഡിറ്റിംഗ് - മനോജ് കണ്ണോത്ത്, ഗാനരചന - റഫീഖ് അഹമ്മദ്, സംഗീതം - എം. ജയചന്ദ്രന്‍, പ്രൊ: കണ്‍ട്രോളര്‍ - ജയശീലന്‍ സദാനന്ദന്‍, ചമയം - പട്ടണം റഷീദ്, കല - അരുണ്‍ വെഞ്ഞാറമൂട്, വസ്ത്രാലങ്കാരം - അരുണ്‍മനോഹര്‍, ത്രില്‍സ് - മാഫിയ ശശി, ചീഫ് അസ്സോ: ഡയറക്ടര്‍ - ചാക്കോ കാഞ്ഞൂപ്പറമ്പന്‍, ഡിസൈന്‍സ് - ഓള്‍ഡ് മോങ്ക്‌സ്, ഫിനാന്‍സ് കണ്‍ട്രോളര്‍ - സതീഷ് മണക്കാട്, സ്റ്റില്‍സ് - അജി മസ്‌കറ്റ്, പി.ആര്‍.ഓ - അജയ് തുണ്ടത്തില്‍.

    Read more about: vishnu unnikrishnan
    English summary
    vishnu Unnikrishnan Randu Movie Pooja stills Went viral
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X