വിഷ്ണു ഉണ്ണികൃഷ്ണന്‍ ചിത്രം 'രണ്ട്' ആരംഭിച്ചു, പൂജാ ചിത്രങ്ങള്‍ കാണാം

By Midhun Raj

വിഷ്ണു ഉണ്ണികൃഷ്ണന്‍ നായകനാവുന്ന എറ്റവും പുതിയ ചിത്രങ്ങളില്‍ ഒന്നാണ് രണ്ട്. സുജിത് ലാല്‍ സംവിധാനം ചെയ്യുന്ന ചിത്രം ഏറ്റുമാനൂരില്‍ ആരംഭിച്ചിരിക്കുകയാണ്. എല്ലാ മനുഷ്യരെയും ഒരുപോലെ കാണാന്‍ ശ്രമിക്കുന്ന വാവ എന്ന ചെറുപ്പക്കാരനായ നാട്ടിന്‍പുറത്തുകാരന്‌റെ ജീവിതത്തിലൂടെയുളള സഞ്ചാരമാണ് ചിത്രം പറയുന്നത്. ഫൈനല്‍സ് എന്ന സിനിമയ്ക്ക് ശേഷം ഹെവന്‍ലി മൂവീസിന്റെ ബാനറില്‍ പ്രജീവ് സത്യവ്രതന്‍ നിര്‍മിക്കുന്ന പുതിയ ചിത്രമാണ് രണ്ട്.

randu-movie

അന്ന രേഷ്മ രാജനാണ് ചിത്രത്തില്‍ വിഷ്ണു ഉണ്ണികൃഷ്ണന്റെ നായികയാവുന്നത്. സുജിത് ലാല്‍ ഒരുക്കുന്ന സിനിമയുടെ തിരക്കഥ എഴുതിയത് ബിനുലാല്‍ ഉണ്ണിയാണ്. അനീഷ് ലാല്‍ ഛായാഗ്രഹണവും ബിജിബാല്‍ സംഗീത സംവിധാനവും നിര്‍വഹിക്കുന്നു. മനോജ് കണ്ണോത്ത് ആണ് എഡിറ്റിങ്. റഫീഖ് അഹമ്മദ് ഗാനരചന നിര്‍വഹിക്കുന്നു.

പുതിയ ലുക്കിലൂടെ ഈ വര്‍ഷം ഞെട്ടിച്ച ഇന്ത്യന്‍ സെലിബ്രിറ്റികള്‍, ചിത്രങ്ങള്‍ കാണാം

ഇന്ദ്രന്‍സ്, ടിനി ടോം, ഇര്‍ഷാദ്, സുധി കോപ്പ, കലാഭവന്‍ റഹ്മാന്‍, മാലാ പാര്‍വതി, മുസ്തഫ, സ്വരാജ് ഗ്രാമിക, മറീന മൈക്കിള്‍, മമിത ബൈജു, ശ്രീലക്ഷ്മി, വിഷ്ണു ഗോവിന്ദ്, രാജേഷ് ശര്‍മ്മ, രഞ്ജി കാങ്കോല്‍, ബാബു അന്നൂര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ജയശീലന്‍ സദാനന്ദന്‍. ചമയം - പട്ടണം റഷീദ്, കല- അരുണ്‍ വെഞ്ഞാറമൂട്, വസ്ത്രാലങ്കാരം - അരുണ്‍ മനോഹര്‍, സംഘടനം - മാഫിയ ശശി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍- ചാക്കോ കാഞ്ഞൂപ്പറമ്പന്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിങ് - എന്റര്‍ടൈന്‍മെന്റ് കോര്‍ണര്‍, ഡിസൈന്‍സ് - ഓള്‍ഡ് മോങ്ക്‌സ്, ഫിനാന്‍സ് കണ്‍ട്രോളര്‍- സതീഷ് മണക്കാട്, സ്റ്റില്‍സ് - അജി മസ്‌കറ്റ്.

Read more about: vishnu unnikrishnan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X