നിത്യഹരിത നായകനുമായി വിഷ്ണുവും ധര്‍മ്മജനും വീണ്ടുമെത്തുന്നു! ഫസ്റ്റ്‌ലുക്ക് പുറത്ത്! കാണൂ
കട്ടപ്പനയിലെ ഹൃത്വിക്ക് റോഷന്‍ എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഇഷ്ട താരമായി മാറിയ നടനാണ് വിഷ്ണു ഉണ്ണികൃഷ്ണന്‍. നാദിര്‍ഷ സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ സിനിമാ മോഹവുമായി നടക്കുന്ന കിച്ചു എന്ന കഥാപാത്രത്തെ മികച്ച രീതിയിലായിരുന്നു വിഷ്ണു അവതരിപ്പിച്ചിരുന്നത്. കട്ടപ്പനയില്‍ വിഷ്ണുവിനോടൊപ്പം ധര്‍മ്മജന്റെ പ്രകടനവും എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടിരുന്നു. ഹാസ്യത്തിന് പ്രാധാന്യം നല്‍കിയൊരുക്കിയ ചിത്രത്തില്‍ ശ്രദ്ധേയ പ്രകടനമായിരുന്നു ഇരുവരും നടത്തിയിരുന്നത്.

തിയ്യേറ്ററുകളില്‍ സൂപ്പര്‍ഹിറ്റായിരുന്ന ഈ സിനിമയ്ക്കു ശേഷം ബോബന്‍ സാമുവല്‍ സംവിധാനം ചെയ്ത വികടകുമാരന്‍ എന്ന ചിത്രത്തിലായിരുന്നു ഇരുവരും അഭിനയിച്ചിരുന്നത്. ജുനിയര്‍ വക്കീലായി വിഷ്ണുവും ഗുമസ്തനായി ധര്‍മ്മജനും എത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമായിരുന്നു തിയ്യേറ്ററുകളില്‍ ലഭിച്ചിരുന്നത്. മാനസ രാധാകൃഷ്ണനായിരുന്നു ചിത്രത്തില്‍ നായികയായി എത്തിയിരുന്നത്. വികടകുമാരനു ശേഷം വിഷ്ണു ഉണ്ണികൃഷ്ണന്‍ നായകനാവുന്നത് ധര്‍മ്മജന്‍ നിര്‍മ്മാതാവാകുന്ന ചിത്രത്തിലാണ്. നവാഗതനായ എ.ആര്‍ ബിനുരാജാണ് നിത്യഹരിത നായകന്‍ എന്ന പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത്. വിഷ്ണുവും ധര്‍മ്മജനും തന്നെയാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.
ആദിത്യ ക്രിയേഷന്‍സിന്റെ ബാനറില്‍ മനു തച്ചേട്ടും ധര്‍മ്മജനും ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. ജയഗോപനാണ് ചിത്രത്തിന് വേണ്ടി തിരക്കഥയെഴുതിയിരിക്കുന്നത്. നാല് പുതുമുഖ നായികമാരാണ് ചിത്രത്തിലുളളത്. ഇന്ദ്രന്‍സ്, ബിജുക്കുട്ടന്‍, മഞ്ജുപ്പിള്ള തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റലുക്ക് പോസ്റ്റര്‍ സമൂഹമാധ്യമങ്ങളില്‍ പുറത്തിറങ്ങി. ആദ്യ രണ്ട് ചിത്രങ്ങള്‍ പോലെ ഇത്തവണയും ഒരു കോമഡി ചിത്രമവുമായാണ് വിഷ്ണുവും ധര്‍മ്മജനും എത്തുന്നതെന്നാണ് അറിയുന്നത്.


Click it and Unblock the Notifications