മകന്‌റെ ചിത്രത്തിനൊപ്പം വിഷ്ണു ഉണ്ണികൃഷ്ണന്‍, രസകരമായ കമന്റുകളുമായി ആരാധകര്‍
കട്ടപ്പനയിലെ ഹൃത്വിക്ക് റോഷനിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായ താരമാണ് വിഷ്ണു ഉണ്ണികൃഷ്ണന്‍. നടനായും തിരക്കഥാകൃത്തായുമെല്ലാം മോളിവുഡില്‍ സജീവമാണ് താരം. അടുത്തിടെയാണ് തനിക്ക് ഒരു ആണ്‍കുഞ്ഞ് ജനിച്ച വിവരം നടന്‍ അറിയിച്ചത്. മാധവ് എന്നാണ് കുഞ്ഞിന് വിഷ്ണുവും ഭാര്യ ഐശ്വര്യയും പേരിട്ടത്. അതേസമയം മകന്‌റെ ഒരു ചിത്രം പങ്കുവെച്ചുളള വിഷ്ണു ഉണ്ണികൃഷ്ണന്‌റെ പുതിയ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.

ഞാനും എന്റെ മോനും, നല്ലയിനം ക്യാപ്ഷനുകള്‍ ക്ഷണിക്കുന്നു എന്നാണ് ചിത്രം പങ്കുവെച്ച് വിഷ്ണു ഉണ്ണികൃഷ്ണന്‍ കുറിച്ചത്. പിന്നാലെ രസകരമായ കമന്റുകളാണ് നടന്റെ ചിത്രത്തിന് താഴെ വന്നത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലായിരുന്നു വിഷ്ണു ഉണ്ണികൃഷ്ണന്‍ വിവാഹിതനായത്. അന്ന് വിവാഹ ചിത്രങ്ങളും വീഡിയോസുമെല്ലം സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു. സിനിമാസുഹൃത്തുക്കള്‍ക്കായി അന്ന് വിവാഹ റിസപ്ഷനും സംഘടിപ്പിച്ചിരുന്നു താരം. മമ്മൂട്ടി, മോഹന്‍ലാല്‍ ഉള്‍പ്പെടെയുളള താരങ്ങളെല്ലാം അന്ന് ദമ്പതികള്‍ക്ക് ആശംസകള്‍ നേര്‍ന്ന് എത്തി.
ഗ്ലാമറസായി ജാന്‍വി കപൂര്‍, താരപുത്രിയുടെ പുത്തന്‍ ചിത്രങ്ങള്‍ വൈറല്‍
ബാലതാരമായി സിനിമയില്‍ അരങ്ങേറ്റം കുറിച്ച താരമാണ് വിഷ്ണു ഉണ്ണികൃഷ്ണന്‍. തുടര്‍ന്ന് അമര്‍ അക്ബര്‍ അന്തോണി എന്ന ചിത്രത്തിലൂടെ തിരക്കഥാകൃത്തായും പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തി. ബിബിന്‍ ജോര്‍ജ്ജിനൊപ്പം വിഷ്ണു എഴുതിയ സിനിമകളെല്ലാം തിയ്യേറ്ററുകളില്‍ വിജയമായിരുന്നു. നായക വേഷങ്ങളിലാണ് നടന്‍ ഇപ്പോള്‍ കൂടൂതല്‍ സജീവമായിരിക്കുന്നത്. കൈനിറയെ ചിത്രങ്ങളാണ് വിഷ്ണു ഉണ്ണികൃഷ്ണന്റെതായി അണിയറയില്‍ ഒരുങ്ങുന്നത്. ഒരു യമണ്ടന്‍ പ്രേമകഥയും വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജ്ജും ചേര്‍ന്ന് തിരക്കഥയെഴുതിയ ചിത്രമാണ്. എഴുത്തിന് പുറമെ ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ചിത്രത്തില്‍ രണ്ട് പേരും കഥാപാത്രങ്ങളായും എത്തി.


Click it and Unblock the Notifications