എന്നെ മനസിലാകാത്തവര്‍ ഉണ്ടോ? ചിരി പടര്‍ത്തി വിഷ്ണു ഉണ്ണികൃഷ്ണന്റെ പ്രസംഗം! വീഡിയോ

By Midhun Raj

നടനായും തിരക്കഥാകൃത്തായും മലയാളത്തില്‍ തിളങ്ങിനില്‍ക്കുന്ന താരമാണ് വിഷ്ണു ഉണ്ണികൃഷ്ണന്‍. ചെറിയ വേഷങ്ങളിലൂടെയാണ് നടന്‍ പിന്നീട് നായകനടനായി ഉയര്‍ന്നിരുന്നത് കട്ടപ്പനയിലെ ഹൃത്വിക്ക് റോഷന്‍ എന്ന ചിത്രത്തിലൂടെയുളള വിഷ്ണുവിന്റെ നായകഅരങ്ങേറ്റം പ്രേക്ഷകര്‍ ഒന്നടങ്കം സ്വീകരിച്ചിരുന്നു. തുടര്‍ന്നും കൈനിറയെ ചിത്രങ്ങളുമായിട്ടാണ് നടന്‍ മലയാളത്തില്‍ മുന്നേറിയത്. ബിബിന്‍ ജോര്‍ജ്ജിനൊപ്പം തിരക്കഥയെഴുതിയ മൂന്ന് സിനിമകളും വിഷ്ണു ഉണ്ണികൃഷ്ണന്റെതായി ശ്രദ്ധിക്കപ്പെട്ടിരുന്നു.

മോഹന്‍ലാല്‍ നായകനാവുന്ന

മോഹന്‍ലാല്‍ നായകനാവുന്ന സിദ്ധിഖ് ചിത്രം ബിഗ് ബ്രദറിലാണ് വിഷ്ണു ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. അതേസമയം വിഷ്ണു ഉണ്ണികൃഷ്ണന്റെതായി പുറത്തിറങ്ങിയ പുതിയൊരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായി മാറിയിരുന്നു. പൂനലൂര്‍ ഓണം ഫെസ്റ്റിനിടെയുളള വിഷ്ണുവിന്റെ രസകരമായ പ്രസംഗമായിരുന്നു സമൂഹ മാധ്യമങ്ങളില്‍ ഒന്നടങ്കം വൈറലായിരുന്നത്.

പൊതുപരിപാടിയില്‍ സ്വയം പരിചയപ്പെടുത്തി

പൊതുപരിപാടിയില്‍ സ്വയം പരിചയപ്പെടുത്തി എല്ലാവരെയും ചിരിപ്പിക്കുകയാണ് വിഷ്ണു. തന്നെ മനസിലാകാത്തവര്‍ക്ക് വേണ്ടി സ്വയം പരിചയപ്പെടുത്താമെന്ന് പറഞ്ഞാണ് നടന്‍ സംസാരിക്കാന്‍ തുടങ്ങിയത്. വലിയ നടന്‍ വരുമെന്നൊക്കെ പ്രതീക്ഷിച്ച് ചിലര്‍ തങ്ങളുടെ വണ്ടി വന്നപ്പോള്‍ എത്തിനോക്കുന്നതായി കണ്ടുവെന്ന് വിഷ്ണു പറഞ്ഞു. ദുല്‍ഖര്‍ സല്‍മാന്‍ ആണെന്ന് വിചാരിച്ചാണോ എല്ലാവരും സന്തോഷത്തിലിരിക്കുന്നതെന്ന് വിഷ്ണു ഉണ്ണികൃഷ്ണന്‍ ചോദിക്കുന്നു.

തുടര്‍ന്നാണ് കട്ടപ്പനയിലെ ഹൃത്വിക്ക് റോഷന്‍

തുടര്‍ന്നാണ് കട്ടപ്പനയിലെ ഹൃത്വിക്ക് റോഷന്‍ എല്ലാവരും കണ്ടിട്ടില്ലേ എന്ന് വിഷ്ണു ചോദിക്കുന്നത്. അത് കേട്ടപ്പോള്‍ കുട്ടികളടക്കം നിരവധി പേര്‍ കണ്ടിട്ടുണ്ടെന്ന് മറുപടി നല്‍കുന്നു. ഇനിയും തന്നെ മനസിലാകാത്തവര്‍ക്കായി ഒരു പഴയ കഥ പറയാമെന്നും വിഷ്ണു വീഡിയോയില്‍ പറയുന്നു. മായാവി എന്ന മമ്മൂട്ടി ചിത്രത്തില്‍ സലീം കുമാറിനൊപ്പമുളള രംഗമാണ് വിഷ്ണു പറയുന്നത്. ആ സീനില്‍ താനുണ്ടെന്നും തന്റെ ഡയലോഗ് ഏതാണെന്നും എല്ലാവരോടുമായി വിഷ്ണു വെളിപ്പെടുത്തുന്നു.

വിഷ്ണു ഉണ്ണികൃഷ്ണന്റെ പുതിയ വീഡിയോ

വിഷ്ണു ഉണ്ണികൃഷ്ണന്റെ പുതിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായികൊണ്ടിരിക്കുകയാണ്. മുന്‍പും താന്‍ അഭിനയിച്ച പഴയ ചിത്രങ്ങളെക്കുറിച്ച് വെളിപ്പെടുത്തിയിട്ടുളള താരമാണ് വിഷ്ണു ഉണ്ണികൃഷ്ണന്‍. പ്രേക്ഷകര്‍ ഒന്നടങ്കം ഏറ്റെടുത്ത പല ചിത്രങ്ങളിലും ചെറിയ വേഷങ്ങളില്‍ താന്‍ അഭിനയിച്ചിട്ടുണ്ടെന്നാണ് വിഷ്ണു അന്ന് വെളിപ്പെടുത്തിയിരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X