കഥ കേട്ട് ദുല്‍ഖര്‍ ഒരുപാട് ചിരിച്ചു! സ്‌പോട്ടില്‍ ഒകെ പറയുമെന്ന് കരുതി! പക്ഷേ ഞെട്ടിച്ചു: വിഷ്ണു
Recommended Video

ദുല്‍ഖര്‍ സല്‍മാന്‍ നായക വേഷത്തിലെത്തുന്ന ഒരു യമണ്ടന്‍ പ്രേമകഥയ്ക്കായി ആവേശത്തോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. സോളോയ്ക്ക് ശേഷം അന്യഭാഷാ ചിത്രങ്ങളിലായിരുന്നു ദുല്‍ഖര്‍ കൂടുതലായി അഭിനയിച്ചിരുന്നത്. ഒരിടവേളയ്ക്കു ശേഷം ആരാധകരുടെ കുഞ്ഞിക്ക മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണിത്. പ്രഖ്യാപന വേള മുതല്‍ മികച്ച സ്വീകാര്യതയായിരുന്നു യമണ്ടന്‍ പ്രേമകഥയ്ക്ക് എല്ലായിടത്തുനിന്നും ലഭിച്ചിരുന്നത്.
മികച്ചൊരു എന്റര്‍ടെയ്‌നറില്‍ കുറഞ്ഞതൊന്നും സിനിമാ പ്രേമികള്‍ ചിത്രത്തില്‍ നിന്നും പ്രതീക്ഷിക്കുന്നില്ല. ഹാസ്യത്തിന് പ്രാധാന്യം നല്‍കിയുളെളാരു പ്രണയ ചിത്രമായിരിക്കും യമണ്ടന്‍ പ്രേമകഥയെന്നാണ് അറിയുന്നത്. ചിത്രത്തിന്റെ അവസാന ഷെഡ്യൂള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. വിഷ്ണു ഉണ്ണികൃഷ്ണന്റെയും ബിബിന്‍ ജോര്‍ജ്ജിന്റെയും തിരക്കഥയിലാണ് ചിത്രമൊരുങ്ങുന്നത്. അടുത്തിടെ നടന്നൊരു അഭിമുഖത്തില്‍ ചിത്രത്തിലേക്ക് ദുല്‍ഖര്‍ എത്തിപ്പെട്ടതിനേക്കുറിച്ച് വിഷ്ണു സംസാരിച്ചിരുന്നു.

യമണ്ടന്‍ പ്രേമകഥ ഒരുങ്ങുന്നു
ദുല്‍ഖര്‍ ചിത്രത്തിന്റെ ടൈറ്റില്‍ പുറത്തുവിട്ടതുമുതല്‍ വലിയ ആവേശത്തിലായിരുന്നു ആരാധകര്‍. സിനിമയുടെ പേര് സൂചിപ്പിക്കുന്നതു പോലെ മികച്ചൊരു ചിത്രമായിരിക്കും എന്നു തന്നെയാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. ഒരു ലോക്കല്‍ പെയിന്റററുടെ വേഷത്തിലാണ് ചിത്രത്തില്‍ കുഞ്ഞിക്ക എത്തുന്നത്. പറവയ്ക്കു ശേഷം ദുല്‍ഖര്‍ ചെയ്യുന്ന ഒരു നാടന്‍ കഥാപാത്രം കൂടിയായിരിക്കും യമണ്ടന്‍ പ്രേമകഥയിലേക്ക്. ദുല്‍ഖറിനായി മികച്ചൊരു തിരക്കഥ തന്നെയാണ് വിഷ്ണുവും ബിബിനും തയ്യാറാക്കിയിരിക്കുന്നത്.

ദുല്‍ഖറിനെക്കുറിച്ച് വിഷ്ണു
യമണ്ടന്‍ പ്രേമകഥയിലേക്ക് ദുല്‍ഖര്‍ എത്തിപ്പെട്ടതിനെക്കുറിച്ച് അടുത്തിടെ വിഷ്ണു ഉണ്ണികൃഷ്ണന്‍ സംസാരിച്ചിരുന്നു. ഞങ്ങള്‍ ഈ കഥ ദുല്‍ഖറിനോട് പറഞ്ഞപ്പോള്‍ അദ്ദേഹം അതുകേട്ട് ഒരുപാട് ചിരിച്ചു. അപ്പോള്‍ ഈ ചിത്രം അദ്ദേഹം ഉടന്‍ ചെയ്യാന്‍ തീരുമാനിക്കും എന്നാണ് ഞങ്ങള്‍ പ്രതീക്ഷിച്ചത്. എന്നാല്‍ താന്‍ ശരിക്കുമൊന്ന് ആലോചിക്കട്ടെ എന്ന മറുപടിയാണ് ദുല്‍ഖറില്‍ നിന്നും കിട്ടിയത്, വിഷ്ണു പറയുന്നു.

ചെയ്തു ഫലിപ്പിക്കാന്‍ പറ്റുമോയെന്ന സംശയം
തനിക്ക് ഈ കഥാപാത്രം ചെയ്തു ഫലിപ്പിക്കാന്‍ പറ്റുമോയെന്ന സംശയമായിരുന്നു ദുല്‍ഖറിനെകൊണ്ട് അത് പറയിച്ചതും .പീന്നിട് അദ്ദേഹം ഈ ചിത്രം ചെയ്യാന്‍ തീരുമാനിക്കുകയും ഇതിലെ കട്ട ലോക്കലായ കഥാപാത്രത്തെ ഗംഭീരമായ രീതിയില്‍ തന്നെ അവതരിപ്പിക്കുകയും ചെയ്തു, വിഷ്ണു ഉണ്ണികൃഷ്ണന്‍ അഭിമുഖത്തില്‍ പറഞ്ഞു.

അവസാന ഷെഡ്യൂള്‍ പുരോഗമിക്കുന്നു
യമണ്ടന്‍ പ്രേമകഥയുടെ അവസാന ഷെഡ്യൂള്‍ ആരംഭിച്ചതായുളള റിപ്പോര്‍ട്ടുകള്‍ അടുത്തിടെയായിരുന്നു പുറത്തുവന്നിരുന്നത്. ടെലിവിഷന്‍ ഹാസ്യ പരിപാടികളിലൂടെ ശ്രദ്ധേയനായ ബിസി നൗഫലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മട്ടാഞ്ചേരിയും ഫോര്‍ട്ട് കൊച്ചിയുമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍. ഏറെ നാളുകള്‍ക്ക് ശേഷമുളള ദുല്‍ഖറിന്റെ പക്ക കോമഡി എന്റര്‍ടെയ്നറായിരിക്കും ചിത്രമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ചിത്രത്തിന്റെതായി നേരത്തെ പുറത്തിറങ്ങിയ ലൊക്കേഷന്‍ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.

താരനിര
സൗബിന്‍ ഷാഹിര്‍, സലിംകുമാര്‍,രമേഷ് പിഷാരടി,ബിബിന്‍ ജോര്‍ജ്ജ്, വിഷ്ണു ഉണ്ണികൃഷ്ണന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. തീവണ്ടിയിലൂടെ ശ്രദ്ധേയയായ സംയുക്ത മേനോനും അരവിന്ദന്റെ അതിഥികളിലൂടെ തിളങ്ങിയ നിഖില വിമലുമാണ് ചിത്രത്തില്‍ നായികമാര്‍. ആന്റോ ജോസഫ് നിര്‍മ്മിക്കുന്ന ചിത്രത്തിന് നാദിര്‍ഷയാണ് സംഗീതമൊരുക്കുന്നത്. പി സുകുമാര്‍ സിനിമയുടെ ചായാഗ്രഹണം നിര്‍വ്വഹിക്കുന്നു.


Click it and Unblock the Notifications











